തിങ്കളാഴ്‌ച, ഓഗസ്റ്റ്‌ 26"Satyam Vada, Dharmam Chara" - Taittiriya Upanishad

ഉപനാമം: ഹിന്ദുമതവും കൃസ്ത്യാനികളും

എന്തുകൊണ്ട് കൃസ്തുവിനു മതപരിവർത്തിതരെ രക്ഷിക്കാനാകില്ല

എന്തുകൊണ്ട് കൃസ്തുവിനു മതപരിവർത്തിതരെ രക്ഷിക്കാനാകില്ല

ഉറവിടം: - Indiafacts.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കലവൈ വെങ്കട്-ന്റെ ലേഖനത്തിന്റെ പരിഭാഷയാണിത്. കൃസ്ത്യൻ മതമൗലികവാദികൾ തീവ്രവിശ്വാസത്തോടെ 'കൃസ്തുവാണ് രക്ഷകൻ' എന്ന് ഉദ്ഘോഷിക്കാറുണ്ട്. എന്നാൽ, മതപരിവർത്തിതരെ രക്ഷിക്കാൻ കൃസ്തുവിനു കഴിവില്ലെന്ന് ഈ ലേഖനത്തിൽ, ഞാൻ തെളിവോടെ വാദിക്കും. സ്വതന്ത്ര-ഇച്ഛ, വിധി/ദൈവഹിതം എന്നിവകൊണ്ട് കൃസ്തുമതം അർത്ഥമാക്കുന്നതെന്താണെന്നു മനസ്സിലാക്കി നമുക്ക് ലേഖനം ആരംഭിക്കാം. രക്ഷകനായ ക്രിസ്തു എന്ന ആശയം ഒരുവ്യക്തി സ്വീകരിക്കുന്നത് സ്വതന്ത്ര-ഇച്ഛ വഴിയാണോ, അതോ ഇതെല്ലാം മുൻകൂട്ടി വിധിക്കപ്പെട്ടതാണോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിത്യനരകത്തിൽ നിന്നു നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ സ്വതന്ത്ര-ഇച്ഛ നാം പ്രയോഗിക്കുന്നത് കൊണ്ടാണോ, അതോ ദൈവത്തിന്റെ അനുഗ്രഹം വഴി സിദ്ധിച്ച ഫലമാണോ? ('ദൈവപുത്രൻ വഴിയാണ്' എന്നു നിങ്ങൾ പറയുന്നെങ്കിൽ അങ്ങിനെയാകട്ടെ). അവ രണ്ടും ഒന്നായതിനാൽ, ഇവ ര