ഞായറാഴ്‌ച, ഡിസംബർ 8"Satyam Vada, Dharmam Chara" - Taittiriya Upanishad

ഉപനാമം: വീഡിയോകൾ

സ്വാമി വിവേകാനന്ദനും സോഷ്യലിസവും – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

സ്വാമി വിവേകാനന്ദനും സോഷ്യലിസവും – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

Source: - Swami ChidanandapuRi's Teachings. https://www.youtube.com/watch?v=-ex8dRK9NxY വിവേകാനന്ദ സ്വാമികൾ പുതിയ ഒരു ദർശനം അവതരിപ്പിച്ചിട്ടില്ല. അനാദിയായ ആർഷ ദർശനം എന്താണോ, സനാതന ധർമ്മത്തിന്റെ അടിസ്ഥാനം, അതിനെ ദേശ-കാലങ്ങൾക്കു അനുസരിച്ച്, ഇന്നത്തെ സമാജത്തിന് ഉൾക്കൊളളാൻ കഴിയുന്ന ഭാഷയിൽ, വിശേഷിച്ചും യുവത്വത്തെ, യുവസമൂഹത്തെ  ഉദ്ദേശിച്ചുകൊണ്ട് ശക്‌തമായി പുനരാവിഷ്കരിച്ചിട്ടേ ഉള്ളു. അതുകൊണ്ടു തന്നെ സ്വാമിജിയുടെ ഏതൊരു സന്ദേശം ഉണ്ടോ, ഏതൊരു ഉത്ബോധനം ഉണ്ടോ, അതെല്ലാം സനാതന ധർമ്മത്തിന്റെ സന്ദേശമാണ്, ഉത്ബോധനമാണ്. ഓരോ  വാക്കും സനാതന ധർമ്മ ശാസ്ത്രങ്ങൾക്ക് അനുസൃതമായി സ്വാമിജിയിൽ നിന്നും പുറത്തേയ്ക്കു വന്നതാണ്. ഇതാണ് ആരംഭത്തിൽ പറയാൻ ഉള്ളത്. ഈ അനാദ്യ-അനന്തമായ ആർഷപരമ്പരയുടെ തനതായ സന്ദേശമാണ് സ്വാമിജി നൽകിയത് എന്നുള്ളത് വിസ്മരിച്ച`, പലപ്പോഴും പലരും പല രീതികളിലും പറയുന്നത് കേൾക്കാറുണ്ട്. മറ്റു സന്യാസിക
കർമ്മയോഗം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

കർമ്മയോഗം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

Source: - Swami Chidananda Puri 's Teachings YouTube Channel. https://www.youtube.com/watch?v=Ha_2Qmbks1s&authuser=0 നമ്മിൽ നിക്ഷിപ്തമായ കർമ്മത്തെ യോഗമായി അനുഷ്ഠിക്കാൻ ഗീത ഉപദേശിക്കുന്നു. "യോഗസ്ഥ കുരു  കർമ്മാണീ". ഇതാണ് ഗീതയുടെ സന്ദേശം. ‘യോഗസ്ഥ കുരു കർമ്മാണീ’, യോഗസ്ഥനായിട്ട് നീ കർമങ്ങളെ ചെയ്യൂ. നമ്മൾ സാധാരണ ലോകസ്ഥൻന്മാരായിട്ടാണ് കർമ്മങ്ങളെ ചെയുന്നത്. ലോകത്തിൽ നിന്നുകൊണ്ട്.., ലോകം എന്ന് പറഞ്ഞാൽ "ലോക്യത്തെ ദൃശ്യതേ ഭുജ്യതേ ഇതി ലോകം". കാണപ്പെടുന്നത് അനുഭവിയ്ക്കപ്പെടുന്നത് എന്തോ അതാണ് ലോകം. ഇപ്പോ കേവലം കാണപ്പെടുന്ന വിഷയങ്ങളിൽ മാത്രം ഒതുങ്ങിയും നമ്മളാൽ അനുഭവിക്കപെടുന്ന കർമ്മഫലങ്ങളെ സംബന്ധിച്ച ഭാവനയോടു കൂടിയുമാണ് സാധാരണ നമ്മളീ ലോകത്ത്‌ കർമ്മം  ചെയുന്നത്. അതുകൊണ്ട് തന്നെ കർമ്മത്തിന്റെ  ഫലമായി വരുന്ന ഭാവഭേദങ്ങളും അവ നമ്മളെ സ്വാധിനിക്കുന്നു, ബാധിക്കുന്നു. സുഖം, ദുഃഖം, മാനം, അപമാനം എന്നീ ഭേദങ
‘നേതി  നേതി’

‘നേതി  നേതി’

Source: - Swami Chidananda Puri 's Teachings YouTube Channel https://www.youtube.com/watch?v=HncFVNrQlOw ചലനാത്മകമായ പ്രപഞ്ചത്തിന്റെ ആധാരം തികച്ചും അചലമായിരിക്കുമെന്നു സ്വാമി പ്രഭാഷണമധ്യേ സൂചിപ്പിയ്ക്കുകയുണ്ടായി. മാറികൊണ്ടിരിയ്ക്കുന്നതിന്റെ നിരക്കിൽ ചലിയ്ക്കാത്ത ഒരു ആധാരം പോരെ? തീർത്തും മതി. പക്ഷെ, അത് എന്തിന്റെ അടിസ്ഥാനത്തിലാകുന്നു ചലിയ്ക്കുന്നത്. അതിനേക്കാൾ നിരക്കിൽ കുറഞ്ഞ മറ്റൊന്നിന്റെ  അടിസ്ഥാനത്തിലാകണം. അതോ എന്ന ചോദ്യം വരും. അങ്ങനെ നമ്മൾ ഒടുവിൽ അചലമായതിൽ എത്തിച്ചേർന്നേ മതിയാവു. ഈ വിചാര രീതിയാണ് "നേതി നേതി". ‘ഇതല്ല, ഇതല്ല, ഇപ്രകാരമല്ല’ എന്നുള്ള മന്ത്രത്തിലൂടെ ആവിഷ്‌കൃതമാകുന്നത് എന്ന് കൂടി ശ്രദ്ധിയ്ക്കുക. ഉദാഹരണത്തിന്, സെക്കൻഡ് സൂചിയുടെ അപേക്ഷയിൽ മണിക്കൂർ സൂചി നിശ്ചലമായി കാണുന്നത് പോലെ, ഇത്തരത്തിൽ ഉള്ള ആധാര-ആധേയ സംബന്ധമായിരിയ്ക്കുമോ പ്രപഞ്ചത്തിന്? ഇപ്രകാരമുള്ള ആധാര-ആധേയ സംബന
ഭാരതീയ മാതൃസങ്കൽപ്പം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

ഭാരതീയ മാതൃസങ്കൽപ്പം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

Source: - സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തിന്റെ മലയാളം ട്രാൻസ്ക്രിപ്റ്റ് ആണിത്.  https://www.youtube.com/watch?v=Qp2hPSxRSwg   ഭാരതീയ സംസ്കാരം യാതൊന്നിനെ സനാതന ധർമ്മമെന്നും, ഹിന്ദു ധർമ്മമെന്നും, വൈദിക ധർമ്മമെന്നും  നമ്മൾ പറയുന്നുവോ,  ഈ സംസ്‌കൃതി നിലനിന്നു പോകുന്നത്  ഏറ്റവും പ്രധാനമായി, സവിശേഷമായ നമ്മുടെ കുടുംബങ്ങളിലൂടെയാണ്.  ഒട്ടനവധി ഘടകങ്ങളാണ് ഇതിനെ നിലനിർത്തിയത്. എങ്കിലും, ഏറ്റവും പ്രധാനപ്പെട്ട ഘടകം നിസ്സംശയം പറയാം, നമ്മുടെ കുടുംബമാണ്. ലോകത്തു ഒരു പ്രദേശത്തും ഇല്ലാത്ത സവിശേഷമായ നമ്മുടെ കുടുംബസങ്കല്പം തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്കു ധർമ്മബോധത്തെ, മൂല്യസംഹിതയെ, ആചരണ വ്യവസ്ഥയെ., ഒക്കെ കൈമാറി വന്നത് കുടുംബങ്ങളിലൂടെയാണ്. അതിന്റെ കേന്ദ്രസ്ഥാനം നിസ്സംശയം പറയാം, അമ്മയാണ്. മാതാവ്, അമ്മയിൽ കേന്ദ്രികൃതമാണ്. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന വിഷയത്തിൽ ഏറ്റവും പ്രധാന പങ്ക് അമ്മയാണ്
പിതൃകർമ്മങ്ങളുടെ പ്രാധാന്യമെന്ത്? – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

പിതൃകർമ്മങ്ങളുടെ പ്രാധാന്യമെന്ത്? – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

ആധാരം: - Pujya Swamiji Chidanandapuri & Hinduism മലയാളം  https://www.youtube.com/watch?v=gHbsB7zYFZs   കർമ്മത്തിനനുസരിച്ചല്ലേ ഒരാളുടെ ഭാവി രൂപപ്പെടുന്നത്? തീർച്ചയായിട്ടും. എന്ന് വച്ചാൽ അയാളുടെ അടുത്ത ജന്മം എന്താവണമെന്നും, എങ്ങനെയാവണമെന്നും ഇത് വരെ അയാൾ ചെയ്ത കർമ്മത്തിനു അനുസരിച്ചാണെന്നല്ലേ അർത്ഥം? മുൻജന്മങ്ങളിലും, ദാ ഈ ജന്മത്തിൽ, ഈ നിമിഷം വരെയും ചെയ്ത കർമ്മങ്ങളുടെ ഫലരൂപമാണ്, ഇപ്പോൾ അനുഭവിക്കുന്നതും, ഇനി മേലിൽ അനുഭവിക്കാനുള്ളതും, സംശയമില്ല. എന്നാൽ മരിച്ചവർക്ക് ചെയ്യാറുള്ള പിതൃകർമ്മങ്ങൾ കൊണ്ട് അവർക്ക് സദ്ഗതി വരുമെന്ന് പറഞ്ഞു കേൾക്കാറുണ്ട് അതുമാത്രമല്ല ഏതൊരു കർമ്മം ചെയ്താലും കർത്താവിനാണ് അതിന്റെ ഫലം കിട്ടുക എന്നും കേട്ടു, ഇവ മൂന്നും കൂടി എങ്ങനെ മനസ്സിലാക്കണം? ഇവിടെ വൈരുദ്ധ്യം ഒന്നുമില്ല, ശരിക്ക് ഒന്നു വിചാരം ചെയ്ത് മനസ്സിലാക്കിയാൽ മതി. നല്ല സംശയമാണിത്. ഇവിടെ നോക്കൂ, പിതൃ
സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം

സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം

ഉറവിടം : - ആർഷവിദ്യാ സമാജം യു‌ട്യൂബ് ചാനൽ. https://www.youtube.com/watch?v=Xx5bS-taWsQ നമസ്കാരം ! ഞാൻ ആർഷ വിദ്യ സമാജം ഡയറക്ടർ K R മനോജ്‌. ഒരു ഇസ്ലാമിക സുഹൃത്ത് അയച്ചു തന്ന ഓഡിയോ റെക്കോർഡിങ്, ആർഷ വിദ്യാ സമാജത്തിലെ ചില വിദ്യാർത്ഥികൾ എനിക്കയച്ചു തരുകയും, അതിന്റെ മറുപടി നല്‍കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പരിഗണിക്കേണ്ട വിമർശനങ്ങൾ ആണെന്ന് ബോധ്യപ്പെട്ടതിനാൽ, വിശദീകരണം നൽകുന്നു. ഈ മുസ്ലിം സ്നേഹിതന്‍ അയച്ച സംഭാഷണ ശകലം ഞാന്‍ സശ്രദ്ധം കേട്ടു, അതില്‍ അദ്ദേഹം‍ പ്രധാനമായും 4 കാര്യങ്ങള്‍ ആണ് പരാമര്‍ശിക്കുന്നത്. ഒന്ന്, ഹിന്ദു പുരാണ ഗ്രന്ഥങ്ങളിലെ ദൈവ സങ്കല്‍പ്പങ്ങള്‍ ബാലിശമാണ്‌, അവർക്കെന്തിനാണ് മൂക്ക് മുതലായ അവയവങ്ങള്‍ എന്നദ്ദേഹം ചോദിക്കുന്നു. ഗണപതി കഥയിലെ വിഡ്ഢിത്തങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. രണ്ട്, പരമശിവന് എന്തിനാണ് പുലിത്തോല്‍? പുലിയാണോ ശിവനാണോ ആദ്യം ഉണ്ടായത്? എന്തിനാണ് ദൈവത്തിന് ത