ചൊവ്വാഴ്‌ച, ജൂൺ 18"Satyam Vada, Dharmam Chara" - Taittiriya Upanishad

ഉപനാമം: പ്രമുഖ ലേഖനങ്ങൾ

സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം

സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം

ഉറവിടം : - ആർഷവിദ്യാ സമാജം യു‌ട്യൂബ് ചാനൽ. https://www.youtube.com/watch?v=Xx5bS-taWsQ നമസ്കാരം ! ഞാൻ ആർഷ വിദ്യ സമാജം ഡയറക്ടർ K R മനോജ്‌. ഒരു ഇസ്ലാമിക സുഹൃത്ത് അയച്ചു തന്ന ഓഡിയോ റെക്കോർഡിങ്, ആർഷ വിദ്യാ സമാജത്തിലെ ചില വിദ്യാർത്ഥികൾ എനിക്കയച്ചു തരുകയും, അതിന്റെ മറുപടി നല്‍കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പരിഗണിക്കേണ്ട വിമർശനങ്ങൾ ആണെന്ന് ബോധ്യപ്പെട്ടതിനാൽ, വിശദീകരണം നൽകുന്നു. ഈ മുസ്ലിം സ്നേഹിതന്‍ അയച്ച സംഭാഷണ ശകലം ഞാന്‍ സശ്രദ്ധം കേട്ടു, അതില്‍ അദ്ദേഹം‍ പ്രധാനമായും 4 കാര്യങ്ങള്‍ ആണ് പരാമര്‍ശിക്കുന്നത്. ഒന്ന്, ഹിന്ദു പുരാണ ഗ്രന്ഥങ്ങളിലെ ദൈവ സങ്കല്‍പ്പങ്ങള്‍ ബാലിശമാണ്‌, അവർക്കെന്തിനാണ് മൂക്ക് മുതലായ അവയവങ്ങള്‍ എന്നദ്ദേഹം ചോദിക്കുന്നു. ഗണപതി കഥയിലെ വിഡ്ഢിത്തങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. രണ്ട്, പരമശിവന് എന്തിനാണ് പുലിത്തോല്‍? പുലിയാണോ ശിവനാണോ ആദ്യം ഉണ്ടായത്? എന്തിനാണ് ദൈവത്തിന് ത
എന്തുകൊണ്ട് കൃസ്തുവിനു മതപരിവർത്തിതരെ രക്ഷിക്കാനാകില്ല

എന്തുകൊണ്ട് കൃസ്തുവിനു മതപരിവർത്തിതരെ രക്ഷിക്കാനാകില്ല

ഉറവിടം: - Indiafacts.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കലവൈ വെങ്കട്-ന്റെ ലേഖനത്തിന്റെ പരിഭാഷയാണിത്. കൃസ്ത്യൻ മതമൗലികവാദികൾ തീവ്രവിശ്വാസത്തോടെ 'കൃസ്തുവാണ് രക്ഷകൻ' എന്ന് ഉദ്ഘോഷിക്കാറുണ്ട്. എന്നാൽ, മതപരിവർത്തിതരെ രക്ഷിക്കാൻ കൃസ്തുവിനു കഴിവില്ലെന്ന് ഈ ലേഖനത്തിൽ, ഞാൻ തെളിവോടെ വാദിക്കും. സ്വതന്ത്ര-ഇച്ഛ, വിധി/ദൈവഹിതം എന്നിവകൊണ്ട് കൃസ്തുമതം അർത്ഥമാക്കുന്നതെന്താണെന്നു മനസ്സിലാക്കി നമുക്ക് ലേഖനം ആരംഭിക്കാം. രക്ഷകനായ ക്രിസ്തു എന്ന ആശയം ഒരുവ്യക്തി സ്വീകരിക്കുന്നത് സ്വതന്ത്ര-ഇച്ഛ വഴിയാണോ, അതോ ഇതെല്ലാം മുൻകൂട്ടി വിധിക്കപ്പെട്ടതാണോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിത്യനരകത്തിൽ നിന്നു നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ സ്വതന്ത്ര-ഇച്ഛ നാം പ്രയോഗിക്കുന്നത് കൊണ്ടാണോ, അതോ ദൈവത്തിന്റെ അനുഗ്രഹം വഴി സിദ്ധിച്ച ഫലമാണോ? ('ദൈവപുത്രൻ വഴിയാണ്' എന്നു നിങ്ങൾ പറയുന്നെങ്കിൽ അങ്ങിനെയാകട്ടെ). അവ രണ്ടും ഒന്നായതിനാൽ, ഇവ ര
ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗങ്ങൾ

ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗങ്ങൾ

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ കാലനിർണയത്തെ കുറിച്ച് ശ്രീ നിലേഷ് ഓക്ക്-ന്റെ (Nilesh Oak) അഭിപ്രായങ്ങളും വാദങ്ങളും, ഒരു ലേഖനപരമ്പര വഴി ഞങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങുകയാണ്. ശ്രീജൻ ഫൗണ്ടേഷൻ (Srijan Foundation) പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയിൽവച്ചു സംഘടിപ്പിച്ച പരിപാടിയിൽ നിലേഷ് ഓക്ക് നടത്തിയ പ്രഭാഷണത്തേയും, മറ്റു അനുബന്ധ ഡാറ്റകളേയും അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. രാമായണം, മഹാഭാരതം എന്നിവയുടെ കാലനിർണയമായിരുന്നു പ്രഭാഷണവിഷയം. ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗ്ഗങ്ങൾ ഏതൊക്കെയെന്ന് നമുക്കു നോക്കാം. ജ്യോതിശാസ്ത്ര തെളിവുകൾ ഉപയോഗിച്ച് നിലേഷ് ഇതിഹാസങ്ങളുടെ കാലം നിർണയിച്ചിരിക്കുന്നു. പക്ഷേ, കാലനിർണയത്തിനു ഈയൊരു മാർഗ്ഗം മാത്രമല്ല ഉള്ളത്. ഇക്കാര്യത്തിൽ ജ്യോതിശാസ്ത്രത്തെ മാത്രം ആശ്രയിക്കേണ്ട കാര്യമില്ലെന്നു ചുരുക്കം. ഭൂഗർഭശാസ്ത്രം (Geology), പുരാവസ്തുശാസ്ത്രം (Archaeolog
ഈശ്വരനാമങ്ങളുടെ വ്യാഖ്യാനം സത്യാർത്ഥപ്രകാശത്തിൽ

ഈശ്വരനാമങ്ങളുടെ വ്യാഖ്യാനം സത്യാർത്ഥപ്രകാശത്തിൽ

സോഴ്സ് - സത്യാർത്ഥപ്രകാശം, സ്വാമി ദയാനന്ദ സരസ്വതി. 'അ, ഉ, മ് എന്നീ മൂന്ന് വർണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന ഓംകാരപദം ഈശ്വരന്റ് എല്ലാ നാമങ്ങളിലും വച്ച്, സർവ്വോത്തമമായിട്ടുള്ളതാകുന്നു. ഈ നാമധേയത്തിൽ പരമേശ്വരന്റെ അനേകം നാമങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഓംകാരത്തിന്റെ അവയവമായ അകാരം കൊണ്ട് വിരാട്, വിശ്വൻ, അഗ്നി മുതലായ പേരുകളേയും; ഉകാരം കൊണ്ട് ഹിരണ്യഗർഭൻ, വായു, തൈജസൻ തുടങ്ങിയ പേരുകളേയും; മകാരം കൊണ്ട് ഈശ്വരൻ, ആദിത്യൻ, പ്രാജ്ഞൻ മുതലായ പേരുകളേയും സംഗ്രഹിക്കുന്നു. ഈ പറഞ്ഞ നാമങ്ങളെല്ലാം പ്രകരണങ്ങൾ അനുസരിച്ച് സർവ്വേശ്വരനെ തന്നെയാണ് കുറിക്കുന്നതെന്ന് വേദം മുതലായ സത്യശാസ്ത്രങ്ങളിൽ സ്പഷ്ടമായി വ്യാഖ്യാനിച്ചിട്ടുണ്ട്. പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Featured Image credit - culturalindia.net

ഹിന്ദുമതം അബ്രഹാമിക് മതങ്ങളേക്കാൾ മികച്ചതാണോ

മതങ്ങളേയും മതസംഘർഷങ്ങളേയും കുറിച്ച് ഇക്കാലത്തു നടക്കുന്ന സംവാദങ്ങളിൽ, എല്ലാമതങ്ങളും ഒരുപോലെ മോശമാണ് (അല്ലെങ്കിൽ മികച്ചതാണ്) എന്ന പ്രസ്താവന പതിവായി കേൾക്കാറുണ്ട്. ഇത്തരം ക്ഷമാപണസ്വരത്തിലുള്ള വാദങ്ങളെ ഞാൻ എതിർക്കുന്നു. വിവിധതരം സമ്മർദ്ദങ്ങൾ മൂലംതീവ്രവാദം, ആക്രമണാത്മക മൂല്യവ്യവസ്ഥ., എന്നിവയുമായി ബന്ധമുള്ള മതങ്ങളെ, അതുമൂലമുള്ളകുറ്റപ്പെടുത്തലിൽനിന്നു ഒഴിച്ചുനിർത്താൻ പ്രത്യേകം രൂപകല്പന ചെയ്തവയാണ് ഇത്തരം വാദങ്ങൾ. ഇന്ത്യയിൽ ഉൽഭവിച്ച (Indic) എല്ലാ മതങ്ങളുടേയും (ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം) മൂല്യവ്യവസ്ഥ, മോക്ഷാർത്ഥി സ്വയം നടത്തുന്ന ‘അന്വേഷണങ്ങളെ’പ്രോൽസാഹിപ്പിക്കുന്നു. ഇതിനുനേരെ വിപരീതമാണ് ദൈവികനിയമങ്ങളെ കുറിച്ചു ‘പറഞ്ഞു കേൾക്കപ്പെട്ട’ വെളിപാടുകൾ. ഇന്ത്യൻ സമ്പ്രദായം എതിരഭിപ്രായങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവിനേയും, ആത്മീയോന്നതി, പഠനം എന്നിവയ്ക്കു വേണ്ടിയുള്ള സംവാദങ്ങളേയും പരിപോഷിപ്പിക്കുന്നു. പ