തിങ്കളാഴ്‌ച, ഓഗസ്റ്റ്‌ 26"Satyam Vada, Dharmam Chara" - Taittiriya Upanishad

ഉപനാമം: പുസ്തകങ്ങൾ-നിരൂപണങ്ങൾ

സ്വാമി വിവേകാനന്ദനും സോഷ്യലിസവും – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

സ്വാമി വിവേകാനന്ദനും സോഷ്യലിസവും – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

Source: - Swami ChidanandapuRi's Teachings. https://www.youtube.com/watch?v=-ex8dRK9NxY വിവേകാനന്ദ സ്വാമികൾ പുതിയ ഒരു ദർശനം അവതരിപ്പിച്ചിട്ടില്ല. അനാദിയായ ആർഷ ദർശനം എന്താണോ, സനാതന ധർമ്മത്തിന്റെ അടിസ്ഥാനം, അതിനെ ദേശ-കാലങ്ങൾക്കു അനുസരിച്ച്, ഇന്നത്തെ സമാജത്തിന് ഉൾക്കൊളളാൻ കഴിയുന്ന ഭാഷയിൽ, വിശേഷിച്ചും യുവത്വത്തെ, യുവസമൂഹത്തെ  ഉദ്ദേശിച്ചുകൊണ്ട് ശക്‌തമായി പുനരാവിഷ്കരിച്ചിട്ടേ ഉള്ളു. അതുകൊണ്ടു തന്നെ സ്വാമിജിയുടെ ഏതൊരു സന്ദേശം ഉണ്ടോ, ഏതൊരു ഉത്ബോധനം ഉണ്ടോ, അതെല്ലാം സനാതന ധർമ്മത്തിന്റെ സന്ദേശമാണ്, ഉത്ബോധനമാണ്. ഓരോ  വാക്കും സനാതന ധർമ്മ ശാസ്ത്രങ്ങൾക്ക് അനുസൃതമായി സ്വാമിജിയിൽ നിന്നും പുറത്തേയ്ക്കു വന്നതാണ്. ഇതാണ് ആരംഭത്തിൽ പറയാൻ ഉള്ളത്. ഈ അനാദ്യ-അനന്തമായ ആർഷപരമ്പരയുടെ തനതായ സന്ദേശമാണ് സ്വാമിജി നൽകിയത് എന്നുള്ളത് വിസ്മരിച്ച`, പലപ്പോഴും പലരും പല രീതികളിലും പറയുന്നത് കേൾക്കാറുണ്ട്. മറ്റു സന്യാസിക
ഈശ്വരനാമങ്ങളുടെ വ്യാഖ്യാനം സത്യാർത്ഥപ്രകാശത്തിൽ

ഈശ്വരനാമങ്ങളുടെ വ്യാഖ്യാനം സത്യാർത്ഥപ്രകാശത്തിൽ

സോഴ്സ് - സത്യാർത്ഥപ്രകാശം, സ്വാമി ദയാനന്ദ സരസ്വതി. 'അ, ഉ, മ് എന്നീ മൂന്ന് വർണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന ഓംകാരപദം ഈശ്വരന്റ് എല്ലാ നാമങ്ങളിലും വച്ച്, സർവ്വോത്തമമായിട്ടുള്ളതാകുന്നു. ഈ നാമധേയത്തിൽ പരമേശ്വരന്റെ അനേകം നാമങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഓംകാരത്തിന്റെ അവയവമായ അകാരം കൊണ്ട് വിരാട്, വിശ്വൻ, അഗ്നി മുതലായ പേരുകളേയും; ഉകാരം കൊണ്ട് ഹിരണ്യഗർഭൻ, വായു, തൈജസൻ തുടങ്ങിയ പേരുകളേയും; മകാരം കൊണ്ട് ഈശ്വരൻ, ആദിത്യൻ, പ്രാജ്ഞൻ മുതലായ പേരുകളേയും സംഗ്രഹിക്കുന്നു. ഈ പറഞ്ഞ നാമങ്ങളെല്ലാം പ്രകരണങ്ങൾ അനുസരിച്ച് സർവ്വേശ്വരനെ തന്നെയാണ് കുറിക്കുന്നതെന്ന് വേദം മുതലായ സത്യശാസ്ത്രങ്ങളിൽ സ്പഷ്ടമായി വ്യാഖ്യാനിച്ചിട്ടുണ്ട്. പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Featured Image credit - culturalindia.net