തിങ്കളാഴ്‌ച, ഓഗസ്റ്റ്‌ 26"Satyam Vada, Dharmam Chara" - Taittiriya Upanishad

ഉപനാമം: ഇസ്ലാം പരിത്യാഗം

റഹ്മത്ത് ശ്രുതിയായി മാറിയ ആരെയും ഞെട്ടിപ്പിക്കുന്ന സത്യം

റഹ്മത്ത് ശ്രുതിയായി മാറിയ ആരെയും ഞെട്ടിപ്പിക്കുന്ന സത്യം

Source: Arsha Vidya Samajam YouTube Channel. https://www.youtube.com/watch?v=2FzOOISSxBQ?cc_lang_pref=eng&cc_load_policy=1 എന്നെ നിങ്ങൾക്കെല്ലാർക്കും അറിയാം. എന്‍റെ പേര് ശ്രുതി എന്നാണ്. ഞാൻ കാസർഗോഡ് സ്വദേശിനിയാണ്, കാസർഗോഡ് ജില്ലയിൽ പെർള, പെർളയാണെന്റെ നാട്. ജനിച്ചത് ഒരു ഹവ്യക ബ്രാഹ്മണ സമുദായത്തിലാണ്. ഈ ഹവ്യക്ക എന്താണെന്നൊന്നും എന്നോട് ചോദിക്കരുത്. അതിന്‍റെ വേരൊന്നും ചികയാൻ ഞാൻ പോയിട്ടില്ല. എന്തായാലും ഏറ്റവും, ബ്രാഹ്മണ സമുദായത്തിൽ തന്നെ സ്ഥാനമാനങ്ങൾ കൂടിയ ഒരു വിഭാഗമാണെന്ന് കേട്ടറിവുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ആ സ്ഥാനം, ഒരു വില, ഒക്കെ അനുഭവിച്ചിട്ടുണ്ട്. നേരത്തെ സഹന ഇവിടെ പറഞ്ഞതു പോലെ, ഒരു ഹിന്ദു എന്നതിനേക്കാൾ, ബ്രാഹ്മണർ അല്ലെങ്കിൽ ഒരു ബ്രാഹ്മണ പെൺകുട്ടി എന്നുള്ള രീതിയിൽ ജീവിച്ച ഒരാളാണ് ഞാൻ. ഓർമ്മയുറക്കുന്ന കാലം മുതല്‍ക്ക്‌ ഒരുപാട് അനുഷ്ടാനങ്ങൾ, ചടങ്ങുകൾ ഒക്കെ വീട്ടിൽ നടന്നു