തിങ്കളാഴ്‌ച, ഓഗസ്റ്റ്‌ 26"Satyam Vada, Dharmam Chara" - Taittiriya Upanishad

ഹിന്ദുമതത്തെ അറിയാൻ

കർമ്മയോഗം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

കർമ്മയോഗം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

Source: - Swami Chidananda Puri 's Teachings YouTube Channel. https://www.youtube.com/watch?v=Ha_2Qmbks1s&authuser=0 നമ്മിൽ നിക്ഷിപ്തമായ കർമ്മത്തെ യോഗമായി അനുഷ്ഠിക്കാൻ ഗീത ഉപദേശിക്കുന്നു. "യോഗസ്ഥ കുരു  കർമ്മാണീ". ഇതാണ് ഗീതയുടെ സന്ദേശം. ‘യോഗസ്ഥ കുരു കർമ്മാണീ’, യോഗസ്ഥനായിട്ട് നീ കർമങ്ങളെ ചെയ്യൂ. നമ്മൾ സാധാരണ ലോകസ്ഥൻന്മാരായിട്ടാണ് കർമ്മങ്ങളെ ചെയുന്നത്. ലോകത്തിൽ നിന്നുകൊണ്ട്.., ലോകം എന്ന് പറഞ്ഞാൽ "ലോക്യത്തെ ദൃശ്യതേ ഭുജ്യതേ ഇതി ലോകം". കാണപ്പെടുന്നത് അനുഭവിയ്ക്കപ്പെടുന്നത് എന്തോ അതാണ് ലോകം. ഇപ്പോ കേവലം കാണപ്പെടുന്ന വിഷയങ്ങളിൽ മാത്രം ഒതുങ്ങിയും നമ്മളാൽ അനുഭവിക്കപെടുന്ന കർമ്മഫലങ്ങളെ സംബന്ധിച്ച ഭാവനയോടു കൂടിയുമാണ് സാധാരണ നമ്മളീ ലോകത്ത്‌ കർമ്മം  ചെയുന്നത്. അതുകൊണ്ട് തന്നെ കർമ്മത്തിന്റെ  ഫലമായി വരുന്ന ഭാവഭേദങ്ങളും അവ നമ്മളെ സ്വാധിനിക്കുന്നു, ബാധിക്കുന്നു. സുഖം, ദുഃഖം, മാനം, അപമാനം എന്നീ ഭേദങ
ആത്മാ പരാനന്ദസ്വരൂപഃ (പഞ്ചദശീ വ്യാഖ്യാനം – 8) — സ്വാമിനി ശിവാനന്ദ പുരി

ആത്മാ പരാനന്ദസ്വരൂപഃ (പഞ്ചദശീ വ്യാഖ്യാനം – 8) — സ്വാമിനി ശിവാനന്ദ പുരി

ആധാരം: - പൂജ്യ ചിദാനന്ദപുരി സ്വാമിജി അധിപനായ കൊളത്തൂർ ആശ്രമത്തിന്റെ മാസിക സത്സംഗം-ത്തിൽ നിന്നെടുത്ത ലേഖനമാണിത്. 2016 ജനുവരി ലക്കം.  പഞ്ചദശിയിൽ നാം ഇതുവരെ ഏഴു ശ്ലോകങ്ങളാണ് പഠിച്ചത്. ഈ ഭാഗത്ത് അവസ്ഥാത്രയ വിവേകം ചെയ്തുകൊണ്ട് ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മാറിമാറി വരുന്ന അവസ്ഥകളിൽ മാറാതെ നിലകൊള്ളുന്ന സംവിത്തിനെ അഥവാ, ബോധത്തെക്കുറിച്ച് വെളിപ്പെടുത്തി, ബാഹ്യലോകത്തിലെ വിഷയങ്ങൾക്കും ആ വിഷയങ്ങളെക്കുറിച്ച് നമ്മിലുണ്ടാകുന്ന മനോവൃത്തികൾക്കും നിരന്തരം മാറ്റം സംഭവിക്കുന്നു. എന്നാൽ, ഇവയെല്ലാം അറിഞ്ഞുകൊണ്ട് നിലകൊള്ളുന്ന അറിവിൽ മാറ്റം ഉണ്ടാകുന്നില്ല. ജാഗ്രദവസ്ഥയിൽ എപ്രകാരമാണോ അപ്രകാരം തന്നെയാകുന്നു സ്വപ്നാവസ്ഥയിലും. സ്വപ്നാനുഭവങ്ങൾ വിഭിന്നങ്ങളാണെങ്കിലും അവയെ അറിയുന്ന അറിവ് ഏകരൂപമാണ്. മാത്രവുമല്ല, ജാഗ്രദ്‌വിഷയങ്ങൾ അറിഞ്ഞ അറിവ് തന്നെയാണ് സ്വപ്നവിഷയങ്ങളേയും അറിയുന്നത്. സുഷുപ്തിയിൽ വിഷയങ്ങളുടെ അഭാവമാണുള്ളത
സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം

സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം

ഉറവിടം : - ആർഷവിദ്യാ സമാജം യു‌ട്യൂബ് ചാനൽ. https://www.youtube.com/watch?v=Xx5bS-taWsQ നമസ്കാരം ! ഞാൻ ആർഷ വിദ്യ സമാജം ഡയറക്ടർ K R മനോജ്‌. ഒരു ഇസ്ലാമിക സുഹൃത്ത് അയച്ചു തന്ന ഓഡിയോ റെക്കോർഡിങ്, ആർഷ വിദ്യാ സമാജത്തിലെ ചില വിദ്യാർത്ഥികൾ എനിക്കയച്ചു തരുകയും, അതിന്റെ മറുപടി നല്‍കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പരിഗണിക്കേണ്ട വിമർശനങ്ങൾ ആണെന്ന് ബോധ്യപ്പെട്ടതിനാൽ, വിശദീകരണം നൽകുന്നു. ഈ മുസ്ലിം സ്നേഹിതന്‍ അയച്ച സംഭാഷണ ശകലം ഞാന്‍ സശ്രദ്ധം കേട്ടു, അതില്‍ അദ്ദേഹം‍ പ്രധാനമായും 4 കാര്യങ്ങള്‍ ആണ് പരാമര്‍ശിക്കുന്നത്. ഒന്ന്, ഹിന്ദു പുരാണ ഗ്രന്ഥങ്ങളിലെ ദൈവ സങ്കല്‍പ്പങ്ങള്‍ ബാലിശമാണ്‌, അവർക്കെന്തിനാണ് മൂക്ക് മുതലായ അവയവങ്ങള്‍ എന്നദ്ദേഹം ചോദിക്കുന്നു. ഗണപതി കഥയിലെ വിഡ്ഢിത്തങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. രണ്ട്, പരമശിവന് എന്തിനാണ് പുലിത്തോല്‍? പുലിയാണോ ശിവനാണോ ആദ്യം ഉണ്ടായത്? എന്തിനാണ് ദൈവത്തിന് ത
ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗങ്ങൾ

ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗങ്ങൾ

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ കാലനിർണയത്തെ കുറിച്ച് ശ്രീ നിലേഷ് ഓക്ക്-ന്റെ (Nilesh Oak) അഭിപ്രായങ്ങളും വാദങ്ങളും, ഒരു ലേഖനപരമ്പര വഴി ഞങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങുകയാണ്. ശ്രീജൻ ഫൗണ്ടേഷൻ (Srijan Foundation) പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയിൽവച്ചു സംഘടിപ്പിച്ച പരിപാടിയിൽ നിലേഷ് ഓക്ക് നടത്തിയ പ്രഭാഷണത്തേയും, മറ്റു അനുബന്ധ ഡാറ്റകളേയും അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. രാമായണം, മഹാഭാരതം എന്നിവയുടെ കാലനിർണയമായിരുന്നു പ്രഭാഷണവിഷയം. ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗ്ഗങ്ങൾ ഏതൊക്കെയെന്ന് നമുക്കു നോക്കാം. ജ്യോതിശാസ്ത്ര തെളിവുകൾ ഉപയോഗിച്ച് നിലേഷ് ഇതിഹാസങ്ങളുടെ കാലം നിർണയിച്ചിരിക്കുന്നു. പക്ഷേ, കാലനിർണയത്തിനു ഈയൊരു മാർഗ്ഗം മാത്രമല്ല ഉള്ളത്. ഇക്കാര്യത്തിൽ ജ്യോതിശാസ്ത്രത്തെ മാത്രം ആശ്രയിക്കേണ്ട കാര്യമില്ലെന്നു ചുരുക്കം. ഭൂഗർഭശാസ്ത്രം (Geology), പുരാവസ്തുശാസ്ത്രം (Archaeolog
ഈശ്വരനാമങ്ങളുടെ വ്യാഖ്യാനം സത്യാർത്ഥപ്രകാശത്തിൽ

ഈശ്വരനാമങ്ങളുടെ വ്യാഖ്യാനം സത്യാർത്ഥപ്രകാശത്തിൽ

സോഴ്സ് - സത്യാർത്ഥപ്രകാശം, സ്വാമി ദയാനന്ദ സരസ്വതി. 'അ, ഉ, മ് എന്നീ മൂന്ന് വർണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന ഓംകാരപദം ഈശ്വരന്റ് എല്ലാ നാമങ്ങളിലും വച്ച്, സർവ്വോത്തമമായിട്ടുള്ളതാകുന്നു. ഈ നാമധേയത്തിൽ പരമേശ്വരന്റെ അനേകം നാമങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഓംകാരത്തിന്റെ അവയവമായ അകാരം കൊണ്ട് വിരാട്, വിശ്വൻ, അഗ്നി മുതലായ പേരുകളേയും; ഉകാരം കൊണ്ട് ഹിരണ്യഗർഭൻ, വായു, തൈജസൻ തുടങ്ങിയ പേരുകളേയും; മകാരം കൊണ്ട് ഈശ്വരൻ, ആദിത്യൻ, പ്രാജ്ഞൻ മുതലായ പേരുകളേയും സംഗ്രഹിക്കുന്നു. ഈ പറഞ്ഞ നാമങ്ങളെല്ലാം പ്രകരണങ്ങൾ അനുസരിച്ച് സർവ്വേശ്വരനെ തന്നെയാണ് കുറിക്കുന്നതെന്ന് വേദം മുതലായ സത്യശാസ്ത്രങ്ങളിൽ സ്പഷ്ടമായി വ്യാഖ്യാനിച്ചിട്ടുണ്ട്. പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Featured Image credit - culturalindia.net