ഞായറാഴ്‌ച, ഡിസംബർ 8"Satyam Vada, Dharmam Chara" - Taittiriya Upanishad

ജ്ഞാന യോഗ

‘നേതി  നേതി’

‘നേതി  നേതി’

Source: - Swami Chidananda Puri 's Teachings YouTube Channel https://www.youtube.com/watch?v=HncFVNrQlOw ചലനാത്മകമായ പ്രപഞ്ചത്തിന്റെ ആധാരം തികച്ചും അചലമായിരിക്കുമെന്നു സ്വാമി പ്രഭാഷണമധ്യേ സൂചിപ്പിയ്ക്കുകയുണ്ടായി. മാറികൊണ്ടിരിയ്ക്കുന്നതിന്റെ നിരക്കിൽ ചലിയ്ക്കാത്ത ഒരു ആധാരം പോരെ? തീർത്തും മതി. പക്ഷെ, അത് എന്തിന്റെ അടിസ്ഥാനത്തിലാകുന്നു ചലിയ്ക്കുന്നത്. അതിനേക്കാൾ നിരക്കിൽ കുറഞ്ഞ മറ്റൊന്നിന്റെ  അടിസ്ഥാനത്തിലാകണം. അതോ എന്ന ചോദ്യം വരും. അങ്ങനെ നമ്മൾ ഒടുവിൽ അചലമായതിൽ എത്തിച്ചേർന്നേ മതിയാവു. ഈ വിചാര രീതിയാണ് "നേതി നേതി". ‘ഇതല്ല, ഇതല്ല, ഇപ്രകാരമല്ല’ എന്നുള്ള മന്ത്രത്തിലൂടെ ആവിഷ്‌കൃതമാകുന്നത് എന്ന് കൂടി ശ്രദ്ധിയ്ക്കുക. ഉദാഹരണത്തിന്, സെക്കൻഡ് സൂചിയുടെ അപേക്ഷയിൽ മണിക്കൂർ സൂചി നിശ്ചലമായി കാണുന്നത് പോലെ, ഇത്തരത്തിൽ ഉള്ള ആധാര-ആധേയ സംബന്ധമായിരിയ്ക്കുമോ പ്രപഞ്ചത്തിന്? ഇപ്രകാരമുള്ള ആധാര-ആധേയ സംബന