വെള്ളിയാഴ്‌ച, ഓഗസ്റ്റ്‌ 23"Satyam Vada, Dharmam Chara" - Taittiriya Upanishad

കർമ്മ യോഗ

കർമ്മയോഗം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

കർമ്മയോഗം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

Source: - Swami Chidananda Puri 's Teachings YouTube Channel. https://www.youtube.com/watch?v=Ha_2Qmbks1s&authuser=0 നമ്മിൽ നിക്ഷിപ്തമായ കർമ്മത്തെ യോഗമായി അനുഷ്ഠിക്കാൻ ഗീത ഉപദേശിക്കുന്നു. "യോഗസ്ഥ കുരു  കർമ്മാണീ". ഇതാണ് ഗീതയുടെ സന്ദേശം. ‘യോഗസ്ഥ കുരു കർമ്മാണീ’, യോഗസ്ഥനായിട്ട് നീ കർമങ്ങളെ ചെയ്യൂ. നമ്മൾ സാധാരണ ലോകസ്ഥൻന്മാരായിട്ടാണ് കർമ്മങ്ങളെ ചെയുന്നത്. ലോകത്തിൽ നിന്നുകൊണ്ട്.., ലോകം എന്ന് പറഞ്ഞാൽ "ലോക്യത്തെ ദൃശ്യതേ ഭുജ്യതേ ഇതി ലോകം". കാണപ്പെടുന്നത് അനുഭവിയ്ക്കപ്പെടുന്നത് എന്തോ അതാണ് ലോകം. ഇപ്പോ കേവലം കാണപ്പെടുന്ന വിഷയങ്ങളിൽ മാത്രം ഒതുങ്ങിയും നമ്മളാൽ അനുഭവിക്കപെടുന്ന കർമ്മഫലങ്ങളെ സംബന്ധിച്ച ഭാവനയോടു കൂടിയുമാണ് സാധാരണ നമ്മളീ ലോകത്ത്‌ കർമ്മം  ചെയുന്നത്. അതുകൊണ്ട് തന്നെ കർമ്മത്തിന്റെ  ഫലമായി വരുന്ന ഭാവഭേദങ്ങളും അവ നമ്മളെ സ്വാധിനിക്കുന്നു, ബാധിക്കുന്നു. സുഖം, ദുഃഖം, മാനം, അപമാനം എന്നീ ഭേദങ