ഞായറാഴ്‌ച, ഡിസംബർ 8"Satyam Vada, Dharmam Chara" - Taittiriya Upanishad

അദ്വൈതം

സ്വാമി വിവേകാനന്ദനും സോഷ്യലിസവും – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

സ്വാമി വിവേകാനന്ദനും സോഷ്യലിസവും – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

Source: - Swami ChidanandapuRi's Teachings. https://www.youtube.com/watch?v=-ex8dRK9NxY വിവേകാനന്ദ സ്വാമികൾ പുതിയ ഒരു ദർശനം അവതരിപ്പിച്ചിട്ടില്ല. അനാദിയായ ആർഷ ദർശനം എന്താണോ, സനാതന ധർമ്മത്തിന്റെ അടിസ്ഥാനം, അതിനെ ദേശ-കാലങ്ങൾക്കു അനുസരിച്ച്, ഇന്നത്തെ സമാജത്തിന് ഉൾക്കൊളളാൻ കഴിയുന്ന ഭാഷയിൽ, വിശേഷിച്ചും യുവത്വത്തെ, യുവസമൂഹത്തെ  ഉദ്ദേശിച്ചുകൊണ്ട് ശക്‌തമായി പുനരാവിഷ്കരിച്ചിട്ടേ ഉള്ളു. അതുകൊണ്ടു തന്നെ സ്വാമിജിയുടെ ഏതൊരു സന്ദേശം ഉണ്ടോ, ഏതൊരു ഉത്ബോധനം ഉണ്ടോ, അതെല്ലാം സനാതന ധർമ്മത്തിന്റെ സന്ദേശമാണ്, ഉത്ബോധനമാണ്. ഓരോ  വാക്കും സനാതന ധർമ്മ ശാസ്ത്രങ്ങൾക്ക് അനുസൃതമായി സ്വാമിജിയിൽ നിന്നും പുറത്തേയ്ക്കു വന്നതാണ്. ഇതാണ് ആരംഭത്തിൽ പറയാൻ ഉള്ളത്. ഈ അനാദ്യ-അനന്തമായ ആർഷപരമ്പരയുടെ തനതായ സന്ദേശമാണ് സ്വാമിജി നൽകിയത് എന്നുള്ളത് വിസ്മരിച്ച`, പലപ്പോഴും പലരും പല രീതികളിലും പറയുന്നത് കേൾക്കാറുണ്ട്. മറ്റു സന്യാസിക
‘നേതി  നേതി’

‘നേതി  നേതി’

Source: - Swami Chidananda Puri 's Teachings YouTube Channel https://www.youtube.com/watch?v=HncFVNrQlOw ചലനാത്മകമായ പ്രപഞ്ചത്തിന്റെ ആധാരം തികച്ചും അചലമായിരിക്കുമെന്നു സ്വാമി പ്രഭാഷണമധ്യേ സൂചിപ്പിയ്ക്കുകയുണ്ടായി. മാറികൊണ്ടിരിയ്ക്കുന്നതിന്റെ നിരക്കിൽ ചലിയ്ക്കാത്ത ഒരു ആധാരം പോരെ? തീർത്തും മതി. പക്ഷെ, അത് എന്തിന്റെ അടിസ്ഥാനത്തിലാകുന്നു ചലിയ്ക്കുന്നത്. അതിനേക്കാൾ നിരക്കിൽ കുറഞ്ഞ മറ്റൊന്നിന്റെ  അടിസ്ഥാനത്തിലാകണം. അതോ എന്ന ചോദ്യം വരും. അങ്ങനെ നമ്മൾ ഒടുവിൽ അചലമായതിൽ എത്തിച്ചേർന്നേ മതിയാവു. ഈ വിചാര രീതിയാണ് "നേതി നേതി". ‘ഇതല്ല, ഇതല്ല, ഇപ്രകാരമല്ല’ എന്നുള്ള മന്ത്രത്തിലൂടെ ആവിഷ്‌കൃതമാകുന്നത് എന്ന് കൂടി ശ്രദ്ധിയ്ക്കുക. ഉദാഹരണത്തിന്, സെക്കൻഡ് സൂചിയുടെ അപേക്ഷയിൽ മണിക്കൂർ സൂചി നിശ്ചലമായി കാണുന്നത് പോലെ, ഇത്തരത്തിൽ ഉള്ള ആധാര-ആധേയ സംബന്ധമായിരിയ്ക്കുമോ പ്രപഞ്ചത്തിന്? ഇപ്രകാരമുള്ള ആധാര-ആധേയ സംബന
ആത്മാ പരാനന്ദസ്വരൂപഃ (പഞ്ചദശീ വ്യാഖ്യാനം – 8) — സ്വാമിനി ശിവാനന്ദ പുരി

ആത്മാ പരാനന്ദസ്വരൂപഃ (പഞ്ചദശീ വ്യാഖ്യാനം – 8) — സ്വാമിനി ശിവാനന്ദ പുരി

ആധാരം: - പൂജ്യ ചിദാനന്ദപുരി സ്വാമിജി അധിപനായ കൊളത്തൂർ ആശ്രമത്തിന്റെ മാസിക സത്സംഗം-ത്തിൽ നിന്നെടുത്ത ലേഖനമാണിത്. 2016 ജനുവരി ലക്കം.  പഞ്ചദശിയിൽ നാം ഇതുവരെ ഏഴു ശ്ലോകങ്ങളാണ് പഠിച്ചത്. ഈ ഭാഗത്ത് അവസ്ഥാത്രയ വിവേകം ചെയ്തുകൊണ്ട് ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മാറിമാറി വരുന്ന അവസ്ഥകളിൽ മാറാതെ നിലകൊള്ളുന്ന സംവിത്തിനെ അഥവാ, ബോധത്തെക്കുറിച്ച് വെളിപ്പെടുത്തി, ബാഹ്യലോകത്തിലെ വിഷയങ്ങൾക്കും ആ വിഷയങ്ങളെക്കുറിച്ച് നമ്മിലുണ്ടാകുന്ന മനോവൃത്തികൾക്കും നിരന്തരം മാറ്റം സംഭവിക്കുന്നു. എന്നാൽ, ഇവയെല്ലാം അറിഞ്ഞുകൊണ്ട് നിലകൊള്ളുന്ന അറിവിൽ മാറ്റം ഉണ്ടാകുന്നില്ല. ജാഗ്രദവസ്ഥയിൽ എപ്രകാരമാണോ അപ്രകാരം തന്നെയാകുന്നു സ്വപ്നാവസ്ഥയിലും. സ്വപ്നാനുഭവങ്ങൾ വിഭിന്നങ്ങളാണെങ്കിലും അവയെ അറിയുന്ന അറിവ് ഏകരൂപമാണ്. മാത്രവുമല്ല, ജാഗ്രദ്‌വിഷയങ്ങൾ അറിഞ്ഞ അറിവ് തന്നെയാണ് സ്വപ്നവിഷയങ്ങളേയും അറിയുന്നത്. സുഷുപ്തിയിൽ വിഷയങ്ങളുടെ അഭാവമാണുള്ളത
സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം

സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം

ഉറവിടം : - ആർഷവിദ്യാ സമാജം യു‌ട്യൂബ് ചാനൽ. https://www.youtube.com/watch?v=Xx5bS-taWsQ നമസ്കാരം ! ഞാൻ ആർഷ വിദ്യ സമാജം ഡയറക്ടർ K R മനോജ്‌. ഒരു ഇസ്ലാമിക സുഹൃത്ത് അയച്ചു തന്ന ഓഡിയോ റെക്കോർഡിങ്, ആർഷ വിദ്യാ സമാജത്തിലെ ചില വിദ്യാർത്ഥികൾ എനിക്കയച്ചു തരുകയും, അതിന്റെ മറുപടി നല്‍കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പരിഗണിക്കേണ്ട വിമർശനങ്ങൾ ആണെന്ന് ബോധ്യപ്പെട്ടതിനാൽ, വിശദീകരണം നൽകുന്നു. ഈ മുസ്ലിം സ്നേഹിതന്‍ അയച്ച സംഭാഷണ ശകലം ഞാന്‍ സശ്രദ്ധം കേട്ടു, അതില്‍ അദ്ദേഹം‍ പ്രധാനമായും 4 കാര്യങ്ങള്‍ ആണ് പരാമര്‍ശിക്കുന്നത്. ഒന്ന്, ഹിന്ദു പുരാണ ഗ്രന്ഥങ്ങളിലെ ദൈവ സങ്കല്‍പ്പങ്ങള്‍ ബാലിശമാണ്‌, അവർക്കെന്തിനാണ് മൂക്ക് മുതലായ അവയവങ്ങള്‍ എന്നദ്ദേഹം ചോദിക്കുന്നു. ഗണപതി കഥയിലെ വിഡ്ഢിത്തങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. രണ്ട്, പരമശിവന് എന്തിനാണ് പുലിത്തോല്‍? പുലിയാണോ ശിവനാണോ ആദ്യം ഉണ്ടായത്? എന്തിനാണ് ദൈവത്തിന് ത