धर्मो रक्षति रक्षितः। Dharmo Raksati Raksitah.

Dharma protects those who protect it.

– Veda Vyas, Mahabharat

ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗങ്ങൾ


രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ കാലനിർണയത്തെ കുറിച്ച് ശ്രീ നിലേഷ് ഓക്ക്-ന്റെ (Nilesh Oak) അഭിപ്രായങ്ങളും വാദങ്ങളും, ഒരു ലേഖനപരമ്പര വഴി ഞങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങുകയാണ്. ശ്രീജൻ ഫൗണ്ടേഷൻ (Srijan Foundation) പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയിൽവച്ചു സംഘടിപ്പിച്ച പരിപാടിയിൽ നിലേഷ് ഓക്ക് നടത്തിയ പ്രഭാഷണത്തേയും, മറ്റു അനുബന്ധ ഡാറ്റകളേയും അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. രാമായണം, മഹാഭാരതം എന്നിവയുടെ കാലനിർണയമായിരുന്നു പ്രഭാഷണവിഷയം.

ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗ്ഗങ്ങൾ ഏതൊക്കെയെന്ന് നമുക്കു നോക്കാം. ജ്യോതിശാസ്ത്ര തെളിവുകൾ ഉപയോഗിച്ച് നിലേഷ് ഇതിഹാസങ്ങളുടെ കാലം നിർണയിച്ചിരിക്കുന്നു. പക്ഷേ, കാലനിർണയത്തിനു ഈയൊരു മാർഗ്ഗം മാത്രമല്ല ഉള്ളത്. ഇക്കാര്യത്തിൽ ജ്യോതിശാസ്ത്രത്തെ മാത്രം ആശ്രയിക്കേണ്ട കാര്യമില്ലെന്നു ചുരുക്കം. ഭൂഗർഭശാസ്ത്രം (Geology), പുരാവസ്തുശാസ്ത്രം (Archaeology)., തുടങ്ങിയ ശാസ്ത്രീയമാർഗ്ഗങ്ങളും കാലനിർണയത്തിനു ഉപയോഗിക്കാവുന്നതാണ്.

ഇതിഹാസങ്ങളുടെ കാലനിർണയം നടത്താൻ എന്തിനു തുനിയുന്നു?

ചരിത്രപരമായ കാര്യങ്ങളിൽ തീർപ്പുകല്പിക്കുന്നതിനു നിരവധി തെളിവുകൾ ഭാരതത്തിൽ ലഭ്യമാണ്. നമ്മളിൽ പലർക്കും ഇതറിയാം. പക്ഷേ, ഭാരതചരിത്ര സംബന്ധിയായ തെളിവുകൾ അധികമില്ലെന്നാണ് ചിലർ കരുതുന്നത്. ഇത് സത്യമല്ല. തെളിവുകൾ ധാരാളമുണ്ടെന്നതാണ് വാസ്തവം. പക്ഷേ, ജനങ്ങൾക്കു അതറിയില്ല. അവർ മാത്രമല്ല, ഞാനും നിങ്ങളും പണ്ഢിതന്മാർ വരെയും തെളിവുകളെപ്പറ്റി അജ്ഞരാണ്. തെളിവുകൾ കണ്ടുപിടിച്ചാൽ തന്നെ അതുകൊണ്ട് എന്തുചെയ്യണമെന്നോ, അവയെ എങ്ങിനെ വ്യാഖ്യാനിക്കണമെന്നോ നമുക്കറിയില്ല.

നേരെമറിച്ച്, പാശ്ചാത്യരാജ്യങ്ങൾ ചരിത്രരചനകളിൽ നടത്തുന്ന ഇടപെടലുകൾ പരിശോധിച്ചാൽ, രചനയ്ക്കു ആധാരമായ തെളിവുകൾ നിലവിലില്ലെന്നു കാണാം. എന്നാൽ, ഇതെല്ലാം മറച്ചുപിടിച്ച് ചരിത്രം രചിക്കാൻ അവർക്കു അസാമാന്യകഴിവുമുണ്ട്.

നിലേഷ് ഓക്ക് ചൂണ്ടിക്കാണിക്കുന്ന പോലെ, ഭാരതീയരിൽനിന്നു, അവരുടെ പ്രൗഢമായ പൗരാണികപാരമ്പര്യത്തെ ഉന്മൂലനം ചെയ്യുന്നതിൽ ബ്രിട്ടീഷുകാർ വളരെയേറെ വിജയിച്ചു. ഭാരതത്തിന്റെ മൂന്ന് തലമുറ ജനങ്ങൾ ഇതിനു അടിമപ്പെടുകയും ചെയ്തു. ഒരുവ്യക്തി ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച്, അവിടത്തെ ജനങ്ങളോടു തദ്ദേശീയസംസ്കാരത്തെപ്പറ്റി അന്വേഷിച്ചാൽ, അവനു ലഭിക്കുന്ന മറുപടികളിൽ തീർച്ചയായും വ്യത്യാസമുണ്ടാകും. നിലേഷ് പറയുന്നത് ശ്രദ്ധിക്കൂ, ‘ഞാൻ ഒരു ഭാരതീയനാണ്. എന്നാൽ, ജനങ്ങളിൽ ഇത്രമാത്രം അപകർഷതാബോധം നിലനിൽക്കുന്ന മറ്റൊരു പ്രദേശവും ഞാൻ കണ്ടിട്ടില്ല. പാരമ്പര്യത്തിന്റെ ഉന്മൂലനമാണ് ഇതിനു കാരണമെന്ന് ഞാൻ മനസ്സിലാക്കുന്നു’.

ലോകത്തിലെ മറ്റുജനങ്ങൾ അവരുടെ ഇതിഹാസങ്ങളേയും ചരിത്രത്തേയും പറ്റി അഭിമാനത്തോടെ സംസാരിക്കും. അവർക്കു അവയെപ്പറ്റി വിശദമായ അറിവുണ്ട്. പക്ഷേ ഇന്ത്യയിൽ, ചരിത്രേതിഹാസങ്ങളെ പറ്റി പരാമർശിക്കാതിരിക്കുന്നതാണ് ഫാഷൻ. ഇനി അഥവാ നിങ്ങൾ അവയെപ്പറ്റി സംസാരിച്ചാൽ, നിങ്ങൾ പിന്തിരിപ്പനാണെന്നോ മറ്റോ മുദ്രകുത്തപ്പെടും. അത്തരമൊരു ആശയപരിസരവും മനോഭാവവുമാണ് ഭാരതത്തിൽ നിലവിലുള്ളത്.

support@sarayutrust.org

Discover more from Way Of Dharma: Yoga, Meditation and Hinduism

Subscribe now to keep reading and get access to the full archive.

Continue reading