धर्मो रक्षति रक्षितः। Dharmo Raksati Raksitah.

Dharma protects those who protect it.

– Veda Vyas, Mahabharat

റഹ്മത്ത് ശ്രുതിയായി മാറിയ ആരെയും ഞെട്ടിപ്പിക്കുന്ന സത്യം


Source: Arsha Vidya Samajam YouTube Channel.

എന്നെ നിങ്ങൾക്കെല്ലാർക്കും അറിയാം. എന്‍റെ പേര് ശ്രുതി എന്നാണ്. ഞാൻ കാസർഗോഡ് സ്വദേശിനിയാണ്, കാസർഗോഡ് ജില്ലയിൽ പെർള, പെർളയാണെന്റെ നാട്. ജനിച്ചത് ഒരു ഹവ്യക ബ്രാഹ്മണ സമുദായത്തിലാണ്. ഈ ഹവ്യക്ക എന്താണെന്നൊന്നും എന്നോട് ചോദിക്കരുത്. അതിന്‍റെ വേരൊന്നും ചികയാൻ ഞാൻ പോയിട്ടില്ല. എന്തായാലും ഏറ്റവും, ബ്രാഹ്മണ സമുദായത്തിൽ തന്നെ സ്ഥാനമാനങ്ങൾ കൂടിയ ഒരു വിഭാഗമാണെന്ന് കേട്ടറിവുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ആ സ്ഥാനം, ഒരു വില, ഒക്കെ അനുഭവിച്ചിട്ടുണ്ട്. നേരത്തെ സഹന ഇവിടെ പറഞ്ഞതു പോലെ, ഒരു ഹിന്ദു എന്നതിനേക്കാൾ, ബ്രാഹ്മണർ അല്ലെങ്കിൽ ഒരു ബ്രാഹ്മണ പെൺകുട്ടി എന്നുള്ള രീതിയിൽ ജീവിച്ച ഒരാളാണ് ഞാൻ.

ഓർമ്മയുറക്കുന്ന കാലം മുതല്‍ക്ക്‌ ഒരുപാട് അനുഷ്ടാനങ്ങൾ, ചടങ്ങുകൾ ഒക്കെ വീട്ടിൽ നടന്നു കണ്ടിട്ടുണ്ട്. ഈശ്വരൻ അല്ലെങ്കിൽ ദൈവം, ഈശ്വരൻ എന്നുതന്നെ ഞാൻ പറയാൻ തുടങ്ങിയത് ഇവിടെ വന്നതിന് ശേഷമാണ്. അതുവരെ ദൈവം.., പിന്നെ സിനിമയിലൊക്കെ കാണുന്ന പോലെ TV-യിലൊക്കെ ഡയലോഗ്സ് കേൾക്കുമല്ലോ, എന്‍റെ ഈശ്വരാ! അങ്ങനെ തമാശക്ക് പ്രയോഗിച്ചിട്ടുള്ള പദമാണെന്നതിനുപരി ഈശ്വരൻ എന്ന് പറയുന്നത് പോലും ഇവിടെ വന്നതിന് ശേഷമാണ്. അതു പോലെ ദൈവം, ദൈവവിശ്വാസം എന്ന് പറഞ്ഞാൽ അമ്പലത്തിൽ പോവുക, അവിടെ ഉത്സവം, പിന്നെ കളിയാട്ടം പോലുള്ള തെയ്യ കോല ചടങ്ങുകളിൽ പങ്കെടുക്കുക, ഇതൊക്കെ ആയിരുന്നു ദൈവിക വിശ്വാസം. വീട്ടിലാണെങ്കിൽ നിർബന്ധപൂർവം പൂജാമുറിയിൽ കയറുക തൊഴുകുക, തൊഴുതില്ലെങ്കിൽ അതിന് ബഹളം, അവിടെ ചെന്ന് കൈകൂപ്പി നിന്നില്ലെങ്കിൽ ബഹളം, അവിടെ എന്തെങ്കിലും നമ്മടെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കാൻ, എന്താണ് പ്രാർത്ഥിക്കേണ്ടത്, എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നൊന്നും പറഞ്ഞില്ല. പക്ഷെ അതിനകത്ത് ചെന്നിട്ട്  കൈകൂപ്പി ഒന്ന് നിൽക്കുക, ശേഷം പിന്തിരിഞ്ഞു വരുമ്പോൾ ഭസ്മം തൊട്ടില്ലെങ്കിൽ അതിനും ബഹളം, ഇങ്ങനെ ഇതിന്‍റെയൊന്നും അർത്ഥതലങ്ങൾ ഒന്നും പറയില്ല, അർത്ഥം എന്താണെന്നൊന്നും പറയില്ല, ഇത് എന്തിന് വേണ്ടി ചെയ്യുന്നു എന്നൊന്നും പറഞ്ഞുതരില്ല, പക്ഷെ എന്തൊക്കെയോ കുറെ അനുഷ്ഠാനങ്ങൾ ഉണ്ട്, കുറെ ചടങ്ങുകളുണ്ട്. അത്‌ മാത്രമേ അറിയാവൂ. കുറച്ചുകൂടി മുതിർന്ന്, പത്താം ക്ലാസ്സിലൊക്കെ പഠിക്കുമ്പോൾ, സർട്ടിഫിക്കറ്റിൽ മതം എന്ന, ഏതാണ് റിലീജിയൻ എന്ന, ആ ഭാഗത്ത്‌ ഹിന്ദു എന്ന് ചേർക്കുന്നത് കൊണ്ട്, ഹിന്ദു ആണെന്ന് അറിയാം, അതിൽ കൂടുതൽ ഒന്നും ഹിന്ദുത്വത്തെ കുറിച്ചോ, ഹിന്ദു ധർമ്മത്തിനെ കുറിച്ചിട്ടൊന്നും അറിയാത്തവളായിരുന്നു ഞാൻ.

പിന്നീട് ഞാൻ ഗ്രാജുവേഷനോട് കൂടി കോളേജ് വിദ്യാഭ്യാസത്തിലേക്ക് കടന്നപ്പോഴത്തേക്ക്, അവിടെ, എന്‍റെ സഹപാഠികളായിട്ട് ഉണ്ടായിരുന്നത് കൂടുതലും മുസ്ലിം പെൺകുട്ടികളായിരുന്നു. വളരെ കൗതുകമായിരുന്നു എനിക്കവരെ കാണുമ്പോൾ. തട്ടമൊക്കെ ഇട്ടു, നല്ല കാണാൻ ഒരു ഇമ്പം. എന്തോ ഒരിമ്പം. അവരൊന്ന്, അവരെന്തോ ആകർഷിക്കുന്നുണ്ടായിരുന്നു, അങ്ങനെ അവരോടു കൂടുതൽ കൂടാൻ തുടങ്ങി. ഹിന്ദു പെൺകുട്ടികൾ കുറവായതു കൊണ്ട് തന്നെ കൂടുതൽ അടുപ്പം. പിന്നെ കൂടുതൽ റിസേർവ്ഡ് ആയിട്ടുള്ളൊരു ക്യാരക്ടർ ആയിരുന്നു ആ കാലഘട്ടത്തിൽ. അപ്പോൾ കൂടുതൽ ആരോടും പരിചയപ്പെട്ടൊന്നും പോവില്ല, തൊട്ടടുത്തിരിക്കുന്നവരുമായിട്ടുള്ള അടുപ്പം മാത്രമേ ഉണ്ടാവുള്ളൂ. അങ്ങനെ തൊട്ടടുത്ത് ഇരുന്നുണ്ടായിരുന്നതെല്ലാം മുസ്ലിം പെൺകുട്ടികളായിരുന്നു, പിറകിലത്തെ ബെഞ്ചിലാണെങ്കിലും, ഫ്രണ്ടിലാണെങ്കിലും, സൈഡിലാണെങ്കിലുമൊക്കെ.

അങ്ങനെ ഈ മുസ്ലിം പെൺകുട്ടികളുമായുള്ള അടുപ്പം, ഈ ഇടവേളകളിൽ അവരുമായിട്ടുള്ള സംഭാഷണമൊക്കെ, റിലീജിയസ് ആയിട്ട് ബന്ധപ്പെട്ടിട്ടുള്ള സംഭാഷണങ്ങളാണ് അവർ സംസാരിക്കുക. അവരുടെ മതപരമായിട്ടുള്ള കാര്യങ്ങൾ, അവരുടെ മതത്തിൽ ഇങ്ങനെയാണ്, നിങ്ങടെ മതത്തിൽ എങ്ങനെയാണ്. അവർക്ക് എന്നോട് ചോദിച്ചറിയാൻ ഒരുപാട് കാര്യങ്ങൾ എന്നുള്ള രീതിയിൽ അവരെന്നോട് കുറേ കാര്യങ്ങൾ ചോദിക്കും. നിങ്ങൾ കുറേ ദൈവത്തിൽ വിശ്വസിക്കില്ല? അതെന്തിനാ അങ്ങനെ വിശ്വസിക്കുന്നേ? ഞങ്ങൾക്കൊരു ദൈവമല്ലേ ഉള്ളു. നിങ്ങൾക്കെന്താ അങ്ങനെ ഒരു ദൈവമായിട്ടില്ലാത്തത്‌? അതിന്റെ കാര്യമെന്താ? നിങ്ങൾ എന്തിനാ കുങ്കുമം വച്ച് നടക്കുന്നത്? കയ്യിൽ കുറേ, പുറത്തിറങ്ങിയാൽ കാണാലോ നിങ്ങടെ ആൾക്കാർ കയ്യിൽ കുറേ ചരടൊക്കെ കെട്ടി നടക്കുമല്ലോ. അതിന്റെ ഒക്കെ അർത്ഥമെന്താ? മന്ത്രിക്കലും പൂജിക്കലും എന്നൊക്കെ പറയുമല്ലോ, മരങ്ങളായ മരങ്ങൾക്കു ചുറ്റും കല്ലുകൊണ്ട് കെട്ടുന്നത് കാണാം. അതിലൊക്കെ കുറേ കളർ കളർ പൊടികളൊക്കെ ഇടുന്നത് കാണാല്ലോ. പിന്നെ പശുക്കളുടെ ഒക്കെ കഴുത്തിൽ പൂമാലയൊക്കെ ഇട്ടു അവരെ കുറേ പൂജിക്കുന്നത് കാണാലോ, അതിന്റെ ആവശ്യം എന്താ? ഇങ്ങനെ കുറേ കുറേ ചോദ്യങ്ങൾ എന്നോട് ചോദിക്കും. ഞാനെന്തുത്തരം പറയാൻ? എനിക്കെന്തറിയാം? ആകെക്കൂടെ അറിയാവുന്നത്, വീട്ടിൽ കാണുന്ന ചടങ്ങുകളും ഹോമങ്ങളും പൂജകളും മാത്രമേ എനിക്കറിയുള്ളു. അത്‌ പറഞ്ഞു കഴിഞ്ഞാൽ, അവർക്കു അത്‌ എങ്ങനെ ആണ്, അതിന്റെ സമ്പ്രദായം പറഞ്ഞു കഴിഞ്ഞാൽ, ഇതിന്‍റെ അർത്ഥം എന്താണെന്നു കൂടുതൽ ചോദ്യം. ഈ ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ല. എന്നാൽ ഇവർ ചോദിച്ച് ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കുമ്പോ അവസാനം സഹികെട്ടു ഞാൻ അങ്ങോട്ട്‌ ചോദിക്കും. നിങ്ങൾ ഈ ഏകദൈവം ഏകദൈവം എന്നൊക്കെ പറയുമല്ലോ, എന്താ ഈ ഏകദൈവം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ, ആരെയാ നിങ്ങൾ ആരാധിക്കുന്നത് ആരെയാ എന്നൊക്കെ ഞാൻ അങ്ങോട്ട്‌ ചോദിക്കും. അങ്ങനെ ഈ ചോദ്യോത്തരങ്ങൾ എല്ലാം, ഈ സംശയം തീർക്കൽ എല്ലാം അവരുടെ ആശയങ്ങൾ പതുക്കെ പതുക്കെ എന്നിലേക്ക്‌ ഇൻജെക്ട്(inject) ചെയ്യുകയായിരുന്നു എന്നുള്ളത് ഞാൻ പിന്നീടാണ് മനസ്സിലാക്കുന്നത്. അപ്പോഴത്തേക്കും ഒരുപാട് വൈകിയിരുന്നു.ഇങ്ങനെ ഈ കൂട്ടുകാരിൽ നിന്ന് കിട്ടിയ അറിവുകളെല്ലാം തന്നെ എന്നെ ഇസ്ലാം മതത്തിലേക്ക് ആകർഷിക്കുന്നുണ്ടായിരുന്നു.

പിന്നീട് ഗ്രാജുവേഷൻ കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷൻ ആയപ്പോൾ ഞാൻ പഠനവും പഠിപ്പിക്കലും, അധ്യാപനവും ഒരുപോലെ നടത്തുന്ന ഒരാളായിരുന്നു. ഇപ്പോൾ കോളേജിൽ പഠിക്കുകയും ചെയ്യും, അതെ കോളേജിൽ തന്നെ പഠിപ്പിക്കുകയും ചെയ്യും, വേറൊരു സ്കൂളിലും ഞാൻ വർക്ക്‌ ചെയ്യുമായിരുന്നു. അങ്ങനെ പഠനവും പഠിപ്പിക്കലും ഒരുപോലെ കൊണ്ട് നടന്നിരുന്ന ഒരാൾ. ഞാൻ പഠിപ്പിക്കാൻ പോയിക്കൊണ്ടിരുന്ന സ്കൂളുകൾ ഒക്കെ മുസ്ലിം മജോറിറ്റി സ്കൂളുകളായിരുന്നു. അവിടെ ഭൂരിപക്ഷവും മുസ്ലിം കുട്ടികൾ തന്നെയാണ്, മുസ്ലിം മാനേജ്മെന്റാണ്, അധ്യാപകരും കൂടുതൽ മുസ്ലിങ്ങൾ തന്നെയാണ്, ഉസ്താദുമാരായിട്ടും. അപ്പൊ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒരു പീരിയഡ് ഉണ്ട് G. K എന്ന് പറയും, ജനറൽ നോളേജ്. കേൾക്കുമ്പോൾ ജനറൽ നോളേജ് ഒക്കെ കൊടുക്കുന്ന ഒരു പീരിയഡ് ആണെന്നൊക്കെ വിചാരിച്ചു. ഞാൻ അത്‌ തന്നെയാ വിചാരിച്ചിരുന്നത്, പക്ഷേ അവിടെ ജനറൽ നോളേജിന്റെ സമയത്ത് അവർ പഠിപ്പിച്ചു കൊണ്ടിരുന്നത്, മദ്രസ ക്ലാസ്സ്‌ തന്നെ നൽകുമായിരുന്നു. ഖുറാനായിരുന്നു പഠിപ്പിച്ചു കൊണ്ടിരുന്നത്. ഞാൻ പലപ്പോഴും അത്‌ എന്ത് കൊണ്ട് എന്നതിശയിച്ചു പോയിട്ടുണ്ട്. അപ്പോഴും പല അധ്യാപകന്മാരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞത്, “മതത്തിൽ നമ്മൾ, ഈ ജനറല്‍നോളജ് ഒക്കെ കൊടുത്തു കഴിഞ്ഞാൽ ഈ കുഞ്ഞുകുട്ടികള്‍ക്ക് എന്ത് മനസ്സിലാവാനാണ്. അവര്‍ക്ക് പരീക്ഷയൊക്കെ ആവുമ്പോ , എഴുതാനവുമ്പോ മാത്രം പോരെ, അതുവരെ വെറുതെ പിരിയഡ് എന്തിനാണ് നമ്മൾ കളയുന്നത് . അവര്‍ക്കറിയാൻ മതപരമായി എന്തൊക്കെ കാര്യങ്ങളുണ്ട്, അത് പറഞ്ഞു കൊടുക്കുകയല്ലേ നമ്മൾ വേണ്ടത്” എന്നാ പറയുന്നത്.

ഈ മദ്രസ ക്ലാസ്സ്‌,  ജികെ പിരിയഡിൽ കൊടുക്കുന്ന മദ്രസ്സ ക്ലാസ് കംബൈൻഡ് ആണ്. അതല്ലാതെ രാവിലെ 9:30 വരെയുള്ള ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും, 8:30 മുതൽ 9:30 വരെ ഒരു മദ്രസ്സ ക്ലാസ്സ്‌ നടക്കുന്നുണ്ട്. അത് മുസ്ലിം കുട്ടികള്‍ക്ക് മാത്രമാണ്. പക്ഷേ ഈ ജികെ പിരീഡുകളിൽ കൊടുക്കുന്നുള്ള മദ്രസ്സാ ക്ലാസുകൾ, ആ ക്ലാസ്സുകളിൾ മിക്സഡ് ആയിട്ടാണ് ഇരുത്തുന്നത്‌. അപ്പോൾ അവിടെ ഹിന്ദുകുട്ടികളും അത് പഠിക്കുന്നുണ്ട്. അറബി ലിപികളൊക്കെ പഠിക്കുന്നുണ്ട്, അറബി ഭാഷയിൽ തന്നെ ഖുറാനും പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. അപ്പോൾ ഇതൊക്കെ അവരുടെ മതത്തോടുള്ള… ആ സമയത്ത് അങ്ങനെ ഒരു കാലത്ത് ഞാൻ അതിനെ പോസിറ്റീവായിട്ടാണ് ചിന്തിച്ചത്. ഞാന്‍ അവരോടു ചായ്‌വോടുകൂടിയായിരുന്നു. മതത്തിനു ഇത്രയും ഒരു പ്രാധാന്യം കല്‍പ്പിക്കുന്നു, അവരുടെ ദൈവസങ്കല്പത്തിന് അവരിത്രയും പ്രാധാന്യം കല്‍പ്പിക്കുന്നു, അവര്‍ക്ക് അനുഷ്ടിക്കാൻ ഒരുപാടു കാര്യങ്ങൾ. ഇവിടെ, ചോദിച്ചു കഴിഞ്ഞാൽ ഒരുപാടു കാര്യങ്ങൾ അവര്‍ക്കറിയാം, അവരുടെ സ്പിരിച്വൽ ആയിട്ട്. അവരുടെ കാര്യങ്ങൾ ഒരുപാട് അവര്‍ക്കറിയാം. പക്ഷേ ഒരു ഹിന്ദു ധർമ്മത്തിൽ ജനിച്ചിട്ട്‌ ധർമ്മത്തെ കുറിച്ചിട്ട്, ഹിന്ദുമതത്തെ കുറിച്ചിട്ട്, ധര്‍മ്മം എന്നുള്ള പദം തന്നെ ഉച്ചരിക്കുന്നത് ഇവിടെ വന്നിട്ടാ. മതത്തെ കുറിച്ചിട്ടെനിക്കറിയുന്നില്ല. ആകെ കൂടെ അറിയാവുന്നത് ഞാന്‍ ജനിച്ച്‌ വളര്‍ന്ന ജാതി മാത്രമാണ്. ഈ അപകര്‍ഷത ബോധം, എന്‍റെ മതത്തെ കുറിച്ച് എനിക്കറിയുന്നില്ല, അറിയാനുള്ള വ്യവസ്ഥയുമില്ല, ആരോടും ചോദിക്കാന്‍ പറ്റില്ല, കാരണം ചോദിക്കാനുള്ള സ്വാതന്ത്ര്യം പണ്ടേക്കുപണ്ടേ മുച്ചൂടും നശിപ്പിക്കപെട്ടിട്ടുള്ളതാണ്. കാരണം കുട്ടിക്കാലത്ത് ക്ഷേത്രങ്ങളിൽ പോകുമ്പോൾ, അവിടെ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ട്. മധുർ വിഘ്നവിനായക ക്ഷേത്രം എന്ന് പറയും. ആ ക്ഷേത്രത്തിലെ വേദപഠന ക്ലാസുകൾ ഉണ്ട്. വേദങ്ങളൊക്കെ പഠിപ്പിക്കും. അപ്പോൾ കുഞ്ഞായിരുന്നപ്പോൾ ആ  ക്ഷേത്രം  ദര്‍ശനത്തിനു പോയ സമയത്ത് , അവിടെ വേദം പഠിക്കുന്ന ആണ്‍കുട്ടികൾ ഒരുപാടുണ്ട്, അങ്ങനെ അവർ മന്ത്രം ചോല്ലുന്നതൊക്കെ കേള്‍ക്കുമ്പോൾ, വേദം പഠിക്കണം എന്നുള്ള ഒരു കൊതിയുണ്ടായിരുന്നു, ഞാനും പഠിച്ചോട്ടെ? എന്നെ ഇവിടെ ചേർക്കുമോ എന്ന് ചോദിച്ചപ്പോൾ, എന്‍റെ ജാതിയിലെ, ഞാന്‍ ജനിച്ച്‌ വളര്‍ന്ന ജാതിയിലെ മുതിര്‍ന്ന ആള്‍ക്കാർ എന്നോട് ചോദിച്ച ചോദ്യം, “എന്ത് അസംബന്ധമാണീ പറയുന്നത്, പെണ്‍കുട്ടികൾ മന്ത്രം പഠിക്കുവോ, പെണ്‍കുട്ടികൾ വേദം പടിക്യെ. അതെവിടുന്ന് പഠിച്ചതാണ്, ഇത് ആര് പറഞ്ഞു തന്നിട്ടാ ഇങ്ങനെത്തെ ഒക്കെ, അങ്ങനത്തെ ഒന്നും വിചാരത്തിലേക്ക് പോകരുത്, അങ്ങനെ ഒന്നും ഉള്ള സംസാരം… അത് പാടില്ല”.

ഇനി അബദ്ധത്തിൽ ഒരു ദിവസം എല്ലാവരും, ഒരു ഭയപ്പെടുത്തുന്ന രീതിയിലാണ്‌ നമ്മുടെ ഈശ്വരസങ്കല്പത്തെയും, ഈശ്വരപ്രതീകത്തെ കുറിച്ചുമൊക്കെ പറഞ്ഞു തരുക. ഒരിക്കൽ എന്‍റെ ചേട്ടൻ തന്നെ, മുതിര്‍ന്ന ചേട്ടൻ, മൂത്ത ചേട്ടൻ ശബരിമലക്ക് പോകാൻ മാലയിട്ടിരിക്കുന്ന സമയത്ത് , രാവിലെ എണീറ്റ് ശരണംവിളി ഒക്കെ കേള്‍ക്കുന്ന സമയത്ത് ഒരു ആവേശമാണ്. കേള്‍ക്കുമ്പോൾ ഒരു സുഖാ. അന്നും ഞാൻ കുഞ്ഞാണ്. ഞാന്‍ പറഞ്ഞു എനിക്കും പോണം, എനിക്കും മാലയിടണം, അപ്പൊ ഉടനെ പറച്ചിലായി. അയ്യോ വാ പൊത്തി പിടിച്ചിട്ടാ, വാ ഇങ്ങനെ പൊത്തി പിടിച്ചിട്ട് പറയാ, അങ്ങനെ ഒന്നും പറയാൻ പാടില്ല, അങ്ങനെ ഒന്നും പറയരുത്, കുഞ്ഞു മനസ്സാ… അപ്പോ പേടിച്ചുപോയി. എന്തോ മഹാപാതകം ചെയ്ത പോലെയാണ് എന്നോട് അവർ പെരുമാറിയത്. അങ്ങനെ ഒന്നും പറയാന്‍ പാടില്ല, അതൊക്കെ ഒരു യോഗമാണ്. അതങ്ങനെ നമ്മൾ പറയേണ്ട കാര്യമൊന്നും, കാര്യങ്ങളൊന്നും അല്ല. കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടാ, ആ  കുഞ്ഞു പ്രായത്തിൽ. എനിക്ക് പോകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു അവിടെ. 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവിടെ പോകാം. എന്നെ അങ്ങോട്ട്‌ വരെ കൊണ്ടുപോവാനുള്ള ബുദ്ധിമുട്ട് കൊണ്ട് എന്നെ പേടിപ്പിച്ചു കഴിഞ്ഞാൽ, എനിക്ക് ഈ ചോദ്യത്തിനുള്ള മറുപടി കിട്ടുന്നില്ല. ഒന്ന് രണ്ടു ഈശ്വരപ്രതീകങ്ങളെ കുറിച്ച് തന്നെ ഒരു ഭയമാണ്. അതിന് ശേഷം സ്വാമി അയ്യപ്പന്‍ എന്ന് കേള്‍ക്കുമ്പോഴേ പേടിയാണെനിക്ക്. മിണ്ടാൻ പേടിയാ. അയ്യോ അയ്യപ്പന്‍റെ പേര് പോലും പറയാൻ പാടില്ലേ? പറഞ്ഞത് വലിയ മഹാപരാധമായി പോയോ?

പിന്നീടൊരിക്കൽ ഓം നമ:ശിവായ സീരിയൽ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത്, ദേവിമാരെ ഒക്കെ ‘മാതാ മാതാ’ എന്ന് വിളിക്കുന്നത്‌ കേള്‍ക്കാം , മാതാശ്രീ, മാതാശ്രീ എന്നൊക്കെ വിളിക്കുന്നത്‌ കേള്‍ക്കാം, അപ്പോൾ ഞാൻ ഒരു സംശയം ചോദിച്ചു പരമേശ്വരനെ പക്ഷേ അങ്ങനെ ഒന്നും വിളിക്കില്ല, പിതാവേ എന്നൊന്നും വിളിക്കുന്നത്‌ അവിടെ കേള്‍ക്കുന്നില്ല , അപ്പോ ഞാന്‍ ചോദിച്ചു എന്തുകൊണ്ടാ പരമേശ്വരനെ പ്രഭോ എന്ന് മാത്രം വിളിക്കുന്നത്‌ എന്ത് കൊണ്ട്? അച്ഛാ എന്ന് വിളിക്കില്ല, പിതാവേ എന്ന് വിളിക്കില്ല   എന്ത് കൊണ്ട്? ഉടനെ, അവിടെ, ആ പരിസരത്ത്, ഒരു കുഗ്രാമം ആയിരുന്നു, ആ പരിസരത്തുള്ള, വലിയ വെളിച്ചം എത്താത്ത സ്ഥലമാണ്‌ എന്നൊക്കെ പറയില്ലേ, electricity ഒക്കെ ഉണ്ടെങ്കിലും, TV ഒന്നും വലിയ കാര്യമായി എവിടെയും ഇല്ലാത്ത ഒരു പ്രദേശമാണ്. അപ്പോൾ ഞങ്ങടെ വീട്ടിലാണ്‌ ആദ്യമായി TV വരുന്നത്, അപ്പോൾ അവിടെ ഈ സീരിയൽ കാണാൻ രാത്രി 9 മണിയാവുമ്പോഴത്തേക്ക് പെണ്ണുങ്ങൾ എല്ലാം തന്നെ വരും, എല്ലാ പെണ്ണുങ്ങളും വരും. അതിലൊരു വയസ്സായിട്ടുള്ളൊരു അമ്മ എന്നോട്, ഞാന്‍ ഇത് ഇങ്ങനെ ചോദിച്ചപ്പോൾ തന്നെ, അവര്‍ക്ക് കന്നഡ മനസ്സിലാവും, തിരിച്ച് പറയാന്‍പറ്റില്ല. പക്ഷേ മനസിലാവും. ഞാൻ ഇത് അച്ഛനോട് ചോദിക്കുന്നത് കേട്ടപ്പോൾ തന്നെ, “ശേ! എന്തായീ പറയുന്നത്, അമ്മ എന്ന് വിളിക്കുന്ന പോലെയല്ല അച്ഛാ എന്ന് വിളിക്കുമ്പോൾ. അച്ഛൻ ഒന്നേ ഉണ്ടാവുള്ളൂ, അമ്മ എന്ന് ആരെയും വിളിക്കാം. അച്ഛൻ ഒന്നേ ഉള്ളു. അത് നമുക്ക് ജന്മം തരുന്ന അച്ഛനാ”. എത്ര ലോ ലെവലിൽ ആയിട്ടാണ് ഈശ്വരനെ അവതരിപ്പിക്കുന്നത്‌ എന്ന് നോക്കു, ഈശ്വരനെക്കുറിച്ച് പറയുന്നത്, അച്ഛന്‍ ഒന്നേ ഉള്ളു, അത് നമ്മള്‍ക്ക്‌ ജന്മം തരുന്ന, നമ്മളെ ജനിപ്പിക്കുന്ന അച്ഛന്‍. അച്ഛന്‍ എന്ന് വിളിക്കാൻ പാടില്ല. അതെ, അന്നത്തെ ആ കുഞ്ഞ് മനസ്സിലേക്കു ഇവർ feed ചെയ്തു തന്നുകൊണ്ടിരുന്നത് എത്ര മാത്രം പൊട്ടത്തരമാണ്.

ഈ ധാർമ്മികമായ മേഖല, അദ്ധ്യാത്മിക മേഖലയിൽ നമ്മുടെ സമൂഹം, ഹിന്ദു സമൂഹം, നമ്മളിത് ഉയര്‍ത്തി പിടിക്കേണ്ടവരാണ്. നമുക്ക് മാത്രമായിട്ട്‌ തന്നതൊന്നുമല്ല, നമ്മടെ മാത്രം പേര്‍സണൽ സ്വത്തായി തന്നതൊന്നുമല്ല ഈശ്വരൻ, എല്ലായിടത്തൊക്കെഎത്തിക്കാൻ വേണ്ടി ഈശ്വരൻ തന്ന ഒരു വരമാണിത്. പക്ഷേ നമ്മളിത് മുന്നോട്ടു കൊണ്ട് പോകേണ്ടവരാണ്. അങ്ങനെയുള്ള നമ്മൾ, നമ്മളുടെ കുഞ്ഞു തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെയാണ്. അച്ഛനെന്നു വിളിക്കാൻ പാടില്ല അത് തെറ്റാണ്. ഇങ്ങനെയൊക്കെ കേട്ട് വളര്‍ന്ന ഞാൻ, ഡിഗ്രി ലെവലിലേക്ക് എത്തുമ്പോൾ, പക്വത വരുമെന്നൊക്കെ പറയാം പക്ഷേ ഈ മേഖലയിൽ എനിക്ക് പക്വതയൊന്നും ഇല്ല . അദ്ധ്യാത്മിക മേഖലയിൽ എനിക്ക് പക്വത ഇല്ല.

ഇവർ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഞാനെന്ത് ഉത്തരം പറയണം. അത് പോലെ തെയ്യം കെട്ടിന്‍റെ കാര്യം ചോദിച്ച് കഴിഞ്ഞാൽ, ഇതിന്‍റെ ആന്തരിക അര്‍ത്ഥം ചോദിച്ചു കഴിഞ്ഞാൽ. ഇതൊക്കെ എങ്ങനെ ഉണ്ടായി? ഇതിലൊക്കെ സത്യമുണ്ടോ? ഇതിലൊക്കെ കാമ്പുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ, ‘കുശ്ചോദ്യം പാടില്ല കുശ്ചോദ്യം’ എന്ന് പറഞ്ഞു കഴിഞ്ഞാൽ, ചൂഴ്ന്ന് ചൂഴ്ന്ന്ചോദിക്കാൻ പാടില്ല. ഇതൊക്കെ ഉള്ളതാണ്, കാരണം ഇത് കുറെ വര്‍ഷങ്ങളായി പിന്തുടരുന്നുള്ളതാ. അത് ചോദിച്ച് അതിന്‍റെ പിന്നാലെ പോകുന്നതൊക്കെ അഹങ്കാരത്തിന്‍റെ ലക്ഷണമാണെന്നാ പറയാ. പെണ്‍കുട്ടികള്‍ക്ക് അത്രക്ക് അഹങ്കാരം പാടില്ല. അപ്പോൾ പിന്നെ എന്താ വഴി, ആകെയുള്ള വഴി വാലും ചുരുട്ടി മിണ്ടാതിരിക്ക. ഇങ്ങനെ അടിച്ചമര്‍ത്തി, ചോദിക്കാനുള്ള വ്യഗ്രതയെ പോലും അടിച്ചമര്‍ത്തി, അടിച്ചമര്‍ത്തി ഉള്ളിൽ ഭയം കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ഒരു സാഹചര്യമാ. ഇതിനെ കുറിച്ചൊന്നും ചോദിക്കാന്‍ പറ്റുന്നില്ല.

പിന്നെ തമാശയാണ്, ഓരോ ചടങ്ങുകളും തമാശയാണ്. ഇപ്പോൾ, സാർ ഇവിടെ ക്രിസ്തുമതത്തിനെ കുറിച്ച് ക്ലാസ്സ്‌ എടുക്കുമ്പോ കുളിക്കാത്തവർ എന്നുള്ള ഒരു portion എടുത്തിരുന്നു. ഇല്ലേ? അത് മാത്രമല്ല, ഇവിടെ വന്നു കഴിഞ്ഞു കഴിഞ്ഞാൽ, ഈ കാസർഗോഡിന്‍റെ ഒരു പകുതി അപ്പുറം, കര്‍ണാടകയോടു ബന്ധപെട്ടിടുള്ള പെണ്‍കുട്ടികൾ ഒക്കെ വന്നു കഴിഞ്ഞാൽ, ഇവിടെ ഉള്ളവര്‍ക്ക് പറയാനുള്ളത് അവർ കുളിക്കില്ല എന്നാണ്. സത്യത്തില്‍ നിങ്ങൾ വിചാരിക്കുന്ന പോലെ ഞങ്ങൾ കുളിക്കാത്തവരോന്നുമല്ല. അതിന്‍റെ അര്‍ത്ഥം ഇവിടെ നിങ്ങൾ, തലയും കഴുകി ദേഹവും  കഴുകുമ്പോൾ ആണ് കുളിക്കുക എന്ന് പറയുക. ഞങ്ങടെ അവിടെ ദേഹം  കഴുകലിനെ കുളിക്കുക എന്ന് പറയും. പിന്നെ തല കഴുകുക  എന്നത് seperate പറയുന്നതു കൊണ്ടാണ്. തല ആഴ്ച്ചയിൽ 2 ദിവസം മാത്രമേ അവിടെ കഴുകുകയുള്ളു. അത് ഈ വിശ്വാസത്തിന്‍റെ ഭാഗമാണ്. ആശയമലിനീകരണം  എന്നൊക്കെ പറയുന്ന പോലെ തന്നെ, ഒരു മലിനമാക്കപ്പെട്ട  ഒരു  സമ്പ്രദായം ആണത്. എന്നും കുളിക്കുക, എന്നും തല കുളിക്കുക എന്നല്ല. പനി പിടിക്കും, അസുഖങ്ങൾ വരും, തലയിൽ പ്രശ്നങ്ങൾ വരും, ഇങ്ങനെ ഒക്കെയുള്ള പൊട്ടത്തരങ്ങൾ പറഞ്ഞ്..,

നമ്മുടെ യഥാര്‍ത്ഥ കാര്യങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല, അനുഷ്ഠാനമില്ല, എങ്ങനെ ഈശ്വരനെ ഉപാസിക്കണം, ഇതിനെ കുറിച്ചൊന്നും ഒരറിവും ഇല്ല, എന്തൊക്കെയോ പറയുന്നു, എന്തൊക്കെയോ അന്ധവിശ്വാസങ്ങളും കൊണ്ട് നടക്കുന്ന ആള്‍ക്കാർ. അങ്ങനെയുള്ള ഒരു സമൂഹത്തിൽ വളര്‍ന്നു വരിക. ഈ അന്ധവിശ്വാസങ്ങൾ.., ചിരിപ്പിക്കുന്ന രണ്ട് അനുഭവങ്ങൾ പറയാം. ഞങ്ങടെ ബ്രാഹ്മണ സമുദായത്തിൽ നടക്കുന്ന രണ്ട് ചടങ്ങുകളെ കുറിച്ച് എടുത്തു പറയാം . ഒന്ന് – ഈ പൂജ  അതുപോലുള്ള ഹോമം കാര്യങ്ങൾ വരുമ്പോൾ പിന്നെ കുടുംബക്കാർ  മാത്രം, ഏത് വീട്ടിലാണോ ആ ചടങ്ങ് നടത്തുന്നത് , ആവീട്ടിന്‍റെ അംഗങ്ങൾ മാത്രം , കെട്ടിച്ച് വിട്ടവർ അതിൽ ബാധകമാകുന്നില്ല, അതിലേക്ക് കല്യാണം കഴിഞ്ഞ് വന്നവരും, ആ വീട്ടിലെ അംഗങ്ങൾ മാത്രമയിട്ടുള്ളവർ ഒന്ന് നമസ്കരിച്ച് ഇങ്ങനെ ഇരിക്കണം. മുട്ട് കുത്തി നമ്മൾ നമസ്കരിക്കുക. നെറ്റിയും കുത്തി നമ്മൾ നമസ്കരിക്കും. ആ രീതിയിൽ നമ്മൾ നമസ്കരിച്ചിരിക്കണം. അപ്പോൾ അവിടെ കുറച്ച് പുരോഹിതന്മാരുണ്ടാവും. കുറെ മന്ത്രങ്ങൾ ഒക്കെ ചൊല്ലും. അതിന്‍റെ അര്‍ത്ഥം അവിടെ കൂടിയിരിക്കുന്ന ഒറ്റയെണ്ണത്തിനും അറിയത്തില്ല. എത്ര പ്രായമുള്ളവരോട് ചോദിച്ചാലും, ആ! മന്ത്രാ, അത് ഈശ്വരന്‍റെ കാര്യമാണ്. അത്രേ ഉള്ളു, ഏത് ഈശ്വരനാണെന്ന് ചോദിച്ചാൽ അതും അറിയില്ല. ആ മന്ത്രത്തിൽ ഏത് ഈശ്വരന്‍റെ മഹത്വം പറയുന്നു? അതും അറിയില്ല.  പോട്ടെ, എന്തിനോ, ആര്‍ക്കോവേണ്ടി തിളക്കുന്ന സാമ്പാറാണെങ്കിൽ തിളച്ചോണ്ടിരിക്കട്ടെ എന്നു കരുതിയാൽ, മന്ത്രമൊക്കെ ചൊല്ലിക്കഴിഞ്ഞ ശേഷം, അവിടെയുള്ള പുരോഹിതൻ, പ്രധാന പുരോഹിതന്‍ കുറച്ച് കുങ്കുമത്തിൽ ഒക്കെ മിക്സ്‌ ചെയ്തിട്ടുള്ള, അതിന് മന്ത്രക്ഷരാ എന്നാ പറയുക, ഈ അരി എടുത്ത് ഇങ്ങനെ തലയിൽ കൂടെ ഇടും. ഈ അരിമണി ആരുടെയൊക്കെ തലയിൽ വീണിട്ടുണ്ടോ, അവരൊന്നും (നേരം വെളുത്ത് കഴിഞ്ഞാൽ പിന്നെ തല കഴുകാം), അന്ന് തല കഴുകാൻ പാടില്ലെന്നാ. കുളിക്കാത്തവർ.

ഇനി വേറെ ഒരു സന്ദര്‍ഭം പറയാം. അത് സാർ ക്ലാസ്സിൽ സൂചിപ്പിച്ചിരുന്നു. ഞങ്ങടെ, പണ്ട് മനുസ്മൃതിയിൽ പറഞ്ഞ പോലെ തന്നെ, 8 തരം വിവാഹമാണ് മനുസ്മൃതിയിൽ പറഞ്ഞത്. ഈ ബ്രാഹ്മണ സമൂഹത്തിൽ പണ്ട് ഇതുപോലെ എട്ടോളം രീതിയിൽ വിവാഹ ചടങ്ങുകൾ ഉണ്ടായിരുന്നു. എട്ടല്ല അതിൽ കൂടുതൽ ഉണ്ടായിരുന്നു എന്നാ പറയുന്നേ. അതെല്ലാം ഇപ്പോൾ ലോപിച്ച് ലോപിച്ച് കുറഞ്ഞ് വരുന്നുണ്ട്. ഇപ്പോ ഒറ്റ ദിവസം കൊണ്ട് ചുരുക്കീട്ടുണ്ട്. ഇന്നത്തെ യുവതലമുറ കുറെയൊക്കെ അതിൽ പൈസ വാരിയെറിയുന്നത് കൊണ്ടുള്ള സംഭവമാണ്.

അപ്പോൾ ഈ വിവാഹ ചടങ്ങിനു മുമ്പ്, ഒരു ദിവസം ഈ മഞ്ഞൾ കയ്യിൽ കെട്ടുന്ന ഒരു ചടങ്ങുണ്ട് , നാന്ദി എന്നൊക്കെ ഞങ്ങൾ പറയും കന്നഡ ഭാഷയിൽ , അപ്പോൾ അതിന് സാർ അന്ന് പറഞ്ഞത് കാശിക്കു പോകുന്ന ചടങ്ങാണ്. ഇതിന്‍റെ സന്ദര്‍ഭം എന്താണെന്ന് വച്ചാൽ, കല്യാണം കഴിക്കാന്‍ പ്രായപൂര്‍ത്തിയായ പയ്യന്‍, കല്യാണം കഴിക്കാന്‍ പറ്റാത്തത് കൊണ്ട്, പെണ്ണ് കിട്ടാത്തത് കൊണ്ട്, കേട്ടിക്കാത്തത് കൊണ്ട് ദേഷ്യപ്പെട്ട് പിണങ്ങി പോവുകയാണ്, അപ്പോൾ പിണങ്ങി കാശിയിലേക്കാണ് പോകുന്നത്. എനിക്ക് കല്യാണവും  വേണ്ട,  നിങ്ങളെന്നെ കല്യാണവും കഴിപ്പിക്കുന്നില്ല, എനിക്കിനി ഇവിടെ നില്‍ക്കണ്ട , ഞാന്‍ പോവാണെന്ന് പറഞ്ഞു പിണങ്ങി കാശിയിലേക്കു, പോവാന്‍ നിൽക്കുകയാണ്. കച്ചയോക്കെ  ഉടുത്ത്, പണ്ടെപ്പോഴോ ആരോ ചെയ്തതാണ് കേട്ടോ. അതിന്‍റെ ആ മഹാപാപം, ഹവ്വ ചെയ്തതിന്‍റെ കുറ്റം ഇന്നും ക്രിസ്ത്യാനികൾ പേറുന്നുണ്ട്. അതുപോലെ തന്നെ ഏതോ ഒരു ബ്രാഹ്മണൻ  നേരമ്പോക്കിന് എന്തോ തോന്നി. അതിപ്പോഴും കൊണ്ട് നടകുകയാണ്. ഒരു വടിയും  ഉണ്ടാവും, ആ  വടിയും പിടിച്ചിട്ട് കാശിക്ക് പോകാൻ നിൽക്കുവാ. ഒരു രണ്ട്മൂന്ന് ചുവട് അങ്ങോട്ട് വയ്ക്കുമ്പോഴത്തേക്ക്‌, ഈ കല്യാണ പയ്യന്‍റെ അമ്മാവന്‍, അമ്മാവന്‍ എന്ന് പറയുമ്പോ പെണ്ണിന്‍റെ അച്ഛൻ അല്ല , പെണ്ണിന്‍റെ അച്ഛൻ അവിടെ വന്നാ വന്നു ഇല്ലെങ്കിൽ അമ്മേടെ ആങ്ങള, മൂത്ത ആങ്ങളമാരോ, ഇളയ ആങ്ങളമാരോ വന്നിട്ട്, മോനെ! പോകല്ലേ, പോകല്ലേ എന്ന് പറഞ്ഞിട്ട് തടുക്കണം, എന്നിട്ട് എന്‍റെ മോളെ നിനക്ക് കെട്ടിച്ച് തരാം എന്നുപറയും, ഏത്  മുറപ്പെണ്ണിനെ കെട്ടിച്ച് തരാന്ന് , അപ്പോ ഈ പറയുന്ന ആള്‍ടെ മോളായിരിക്കില്ല കല്യാണപന്തലിൽ വന്നു നില്‍ക്കുന്നത്, എന്നിട്ടും ഈ പ്രഹസനത്തിന്‍റെ ആവശ്യമെന്താന്നാ?

അങ്ങനെയുള്ള രസകരമായിട്ടുള്ള കുറെ ചടങ്ങുകൾ. അതിന് കുറെ കാശ് മുടക്കുക , അവനവന്‍റെ ആർഭാടം കാണിക്കാനുള്ള ഒരു  സംഭവം മാത്രാണ് ഇവര്‍ക്ക്. ഇതൊക്കെ കണ്ടുകണ്ട്, ഇതൊക്കെ ചോദ്യം ചെയ്യാനും പറ്റില്ല, ചോദിച്ചു കഴിഞ്ഞുകഴിഞ്ഞാൽ ഇങ്ങനെയുള്ള പ്രതികരണമാണ്. എന്തായാലും ഇവരെ തിരുത്താനോ പറ്റില്ല, ഇവരുടെ കാര്യങ്ങൾ അറിയാനും പറ്റില്ല, എന്നാ അറിയാന്‍ പറ്റുന്ന കാര്യങ്ങൾ ഒരു ഭാഗത്തുനിന്ന് വരുമ്പോൾ,  എവിടെ നിന്ന് വെളിച്ചം വീശുന്നുവോ, ആ വശത്തേക്കായിരിക്കും ചെടികൾ വളരുക. സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തേക്കായിരിക്കും ചെടികളുടെ വളര്‍ച്ച. അത് പോലെ തന്നെ എനിക്ക് വെളിച്ചം കിട്ടി കൊണ്ടിരുന്നത് ഇസ്ലാം മതത്തിൽ നിന്നായിരുന്നു. ക്രിസ്തുമതം  ആ പരിസരത്ത് എവിടെയും  കൂടുതൽ ഇല്ലാത്തോണ്ട്, അവരെ എനിക്ക് പരിചയപ്പെടാന്‍ സാഹചര്യം ഇല്ലാതോണ്ടായിരിക്കാം, ഇല്ലെങ്കിൽ ഞാൻ രണ്ടും കൂടായിട്ട്, എന്നെ ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ കൊണ്ടുപോകുമായിരുന്നിരിക്കാം

ഇസ്ലാം മതത്തെ കുറിച്ച് കൂടുതൽ അറിവ് കിട്ടാൻ തുടങ്ങി. പതുക്കെ പതുക്കെ ഇതിന് ടേസ്റ്റ് ഉണ്ടെന്ന് മനസ്സില്ലായി. ബിരിയാണിക്ക് രുചിയുണ്ട്. അങ്ങനെ അത്  പഠിക്കാന്‍ തുടങ്ങി. ഇത് വിടണില്ല, ഇതിന്‍റെ ഹരം വിടണില്ല. ഹരം കൂടിക്കൂടി വരാണ്. പിന്നെ നരകവര്‍ണ്ണന കൂടി ആയപ്പോൾ തികഞ്ഞു, ഇനി ഒന്നും വേണ്ട. ഒന്നാമത് ഇരുട്ടത്ത്‌ നടക്കാൻ പേടിയാ, അതിന്‍റെ കൂട്ടത്തിൽ നരകവര്‍ണ്ണന കൂടി ആവുമ്പോഴത്തേക്ക്, എന്‍റെ ദൈവമേ, ഇനി ഇവിടെയുള്ള, ഈ പറയുന്ന ദൈവങ്ങളെ ഒക്കെ ഞാന്‍ വിളിച്ചിട്ട് വേണം എന്നെ നരകത്തിൽ കൊണ്ടോയിട്ട് ഉള്ള ചലോം, മൂത്രോം, വിസര്‍ജ്ജ്യോം ഒക്കെ കുടിപ്പിച്ചിട്ട്‌, എനിക്ക് വയ്യ, ഇത് മടുത്തു, ഇത് വേണ്ട, ആ വശത്തേക്കേ ഇനി ചിന്തിക്കണ്ട.

ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാന്നായി. അങ്ങനെ പഠിച്ച് പഠിച്ച്, ഓരോ പുസ്തകങ്ങൾ വായിക്കുമ്പോഴും നമുക്ക് കൂടുതൽ ആവേശം വരുകയാണ്. ഇവർ ആദ്യം, എന്‍റെ സഹപ്രവര്‍ത്തകരായിട്ടുള്ളവരും, എനിക്ക് Brochures തരുമായിരുന്നു. എനിക്കിങ്ങനത്തെ ഒരു ടേസ്റ്റ് ഉണ്ട്, ഭ്രാന്തുണ്ടെന്ന് മനസ്സിലാവുമ്പോൾ ഭ്രാന്ത് കൂട്ടാൻ  ആള്‍ക്കാരുണ്ടാവും. ആരാന്‍റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ പിന്നെ രസാണല്ലോ. അങ്ങനെ ഈ ഭ്രാന്ത് കൂട്ടാന്‍ വേണ്ടിയിട്ട് കുറച്ചെന്‍റെ സഹപ്രവര്‍ത്തകർ ഉണ്ടായിരുന്നു. അവര്‍ക്കും മതത്തിൽ കുറച്ച് നൊസ്സ് കൂടുതലായിരുന്നു. നോസ്സെന്നു പറഞ്ഞാൽ ഭ്രാന്ത് .

അവർ കുറേശ്ശെ കുറേശ്ശെയായി ബ്രോഷറുകൾ, പിന്നെ CD ആയി, ബ്രോഷർ വായിച്ചപ്പോൾ ഒരു ഹരമായി. അപ്പോൾ ഞാൻ വീണ്ടും ബ്രോഷർ ചോദിക്കാൻ ചെന്നു. ബ്രോഷർ ചോദിച്ചപ്പോൾ ഇനി ബ്രോഷർ വേണ്ട, ബ്രോഷറിനേക്കാൾ കൂടിയ ഇനമാവം, അങ്ങനെ പതുക്കെ പുസ്തകങ്ങൾ, പുസ്തകങ്ങളെക്കാൾ കൂടുതൽ വീര്യമുള്ള ഓഡിയോ തരാൻ തുടങ്ങി. അപ്പോൾ പ്രഭാഷണമാണ്, പ്രഭാഷണം രണ്ട് മണിക്കൂർ, 3 മണിക്കൂർ ഒക്കെ നീളുന്ന മതപ്രഭാഷണങ്ങൾ മെമ്മറികാര്‍ഡിലാക്കി തരാൻ തുടങ്ങി. രാത്രി കുത്തിയിരുന്ന് കേള്‍ക്കലാണ്. ഏറ്റവും കൂടുതൽ ഞാൻ രണ്ട് പ്രഭാഷകരുടെ പ്രഭാഷണങ്ങളാണ് കേട്ടിട്ടുള്ളത്, ആ പേരുകൾ ഇവിടെ സൂചിപ്പിക്കണോ? നൌഷാദ് ബാഖ്‌അവി, അതുപോലെ തന്നെ കബീർ ബാഖ്‌അവി. ഇവർ രണ്ടുപേരുടെ പ്രഭാഷണങ്ങളാണ് ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത്, വളരെ വിദഗ്ദ്ധന്മാരാണെന്ന് പറഞ്ഞു കഴിഞ്ഞാൽ, ഇത്രക്കും നീചമായിട്ടുള്ള, നിന്ദ്യമായിട്ടുള്ള, അവഗണിക്കപ്പെടേണ്ട, ഇത് പോലത്തെ ഒരു മതത്തെ, നല്ല കളര്‍ഫുളായിട്ട് അവതരിപ്പിക്കാന്‍ പറ്റുന്ന വേറെ ആള്‍ക്കാരുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. അത്രയ്ക്ക് വിദഗ്ദ്ധമായിട്ടാണിവർ ശാസ്ത്രത്തെ കൂട്ട്പിടിച്ചു കൊണ്ട്  അവതരിപ്പിക്കാറുള്ളത്. ഇന്നവരുടെ പ്രഭാഷണം കേട്ട് കഴിയുമ്പോൾ എനിക്ക് തന്നെ ഇതെന്ത് foolishness ആണെന്നു തോന്നാറുണ്ട്.

അന്ന് എനിക്കു സെലെക്റ്റഡായിട്ടുള്ള പ്രഭാഷണങ്ങളാണ് എന്‍റെ സഹപ്രവര്‍ത്തകർ തരിക. അതിൽ ഏറ്റവും കൂടുതൽ ഞാൻ കേട്ടിരുന്നത് . ഇസ്ലാമിലെ സ്ത്രീ സങ്കല്പം എന്നുള്ള പ്രഭാഷണമായിരുന്നു ഞാന്‍ കൂടുതൽ കേട്ടുകൊണ്ടിരുന്നത്‌. പര്‍ദ്ദയിട്ട് വരുമ്പോൾ സ്ത്രീക്കുള്ള സംരക്ഷണയെ കുറിച്ച് ഇവർ വര്‍ണ്ണിക്കുന്ന വര്‍ണനകൾ ഒക്കെ കേട്ട് ഞാനാകെ മുഹമ്മദിൽ അങ്ങ് മതിമറന്നു പോയി. ഒരു ഭയങ്കര ഫാനായി പോയി, സഹിക്കാന്‍ പറ്റില്ല. മുഹമ്മദിനെ കാണണം എന്നുള്ള ഭ്രാന്തായി പോയി. മുഹമ്മദ്‌ ഇത്രക്കും ശ്രേഷ്ടനായി, സ്ത്രീകള്‍ക്ക് ഇത്രക്കും സ്ഥാന മാനങ്ങൾ കല്‍പ്പിച്ചിരുന്ന, ഈ മുത്ത്‌ നബിയെ കാണാൻ എനിക്ക് കഴിയണം. ഈ മുത്ത്‌ നബിയെ പോലുള്ള നബിമാരെ കാണണമെങ്കിൽ എനിക്കു സ്വര്‍ഗത്തിലേക്ക് എത്തണം. സ്വര്‍ഗത്തിലേക്ക് എത്തിയാൽ എനിക്ക് മുത്ത്‌ നബിയെ കാണാം. ഫാത്തിമ്മുമ്മാനെ കാണാം. ആയിഷാത്തയെ കാണാം. എല്ലാരേം കാണാം. അതിനപ്പുറം തന്നെ അല്ലാഹുവിന്‍റെ കയ്യിൽ നിന്ന് ഒരു ഗ്ലാസ്‌ വെള്ളവും കിട്ടും.

ഇതിനു വേണ്ടിയിട്ട് പിന്നെ ഹാര്‍ഡ് വര്‍ക്കാ. ഭയങ്കരായിട്ടങ്ങു ഹാര്‍ഡ് വര്‍ക്കായിരുന്നു. എന്താണ് ഹാര്‍ഡ് വര്‍ക്ക് എന്നറിയാമോ? 33 മണികളുള്ള ദസ്പ മാല ഞാൻ തന്നെ ഉണ്ടാക്കി. ഒരു മാല പൊട്ടിച്ചിട്ട് അതിന്‍റെ 33 മണികൾ എടുത്തിട്ട് ദസ്പ മാലയുണ്ടാക്കി. കുത്തിയിരുന്ന് പിന്നെ ജപിക്കലാണ്. എന്താണെന്നറിയാവോ? സല്ലല്ലാഹു അല്ലൈഹി വസല്ലം, സല്ലല്ലാഹു അല്ലൈഹി വസല്ലം എന്ന് പറഞ്ഞ്. ഇതിന്‍റെ ബാക്കിയുണ്ട് കേട്ടോ. പക്ഷേ അതിപ്പോ ഓര്‍ക്കുന്നില്ല. വര്‍ഷം കുറെ ആയി. ഇത് പറയലാണ് പണി. രാത്രി കുത്തിയിരുന്ന്, 12 മണി വരെ കുത്തിയിരുന്ന്, ഇത് തന്നെയാണ്  ജപിക്കൽ. സ്വലാത്ത് ചൊല്ലി കഴിഞ്ഞാൽ, 313 റൗണ്ട്‌ സ്വലാത്ത് ചൊല്ലണം. നീണ്ട 2, 4 വരിയുള്ള സ്വലാത്ത് 313 പ്രാവശ്യം ചൊല്ലി കഴിഞ്ഞാൽ, അതും 3 ദിവസം അടുപ്പിച്ച് ചൊല്ലണം. ഇത് എന്നോടൊരു, ഇവരുടെ ഒരാളുണ്ടല്ലോ, മന്ത്രവാദം ഒക്കെ ചെയ്യുന്ന തങ്ങൾ, ഒരു തങ്ങളാണ് ഇത് പറയുന്നേ. എന്‍റെ സുഹൃത്തുക്കൾ പറഞ്ഞ് പരിചയപ്പെട്ട ഒരു തങ്ങളുണ്ട്. അപ്പോൾ, ഇസ്ലാം മതത്തിനോടു താല്‍പര്യമുള്ള ആള്‍ക്കാർ വരുമ്പോൾ ഇവരുടെ പെരുമാറ്റമൊക്കെ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട് . രണ്ട് വ്യത്യാസമുള്ളതും ഞാൻ പറയാം.

ഈ തങ്ങളെ ഞാന്‍ ആദ്യമായി പരിചയപ്പെടാൻ പോകുമ്പോൾ, ഇവർ പറഞ്ഞിട്ടുണ്ട് ഈ തങ്ങൾ മതത്തിൽ വലിയ ഇതുള്ള ആളാണ്. അപ്പോൾ തങ്ങളുടെ അടുത്ത് പോകുമ്പോൾ  വിനയം ഉണ്ടാവണം. യഥാര്‍ത്ഥത്തിൽ ഒരു മുസ്ലിം വനിത എങ്ങനെയാവാണോ, അതേരീതിയിൽ തന്നെ പെരുമാറിയാലേ പറ്റുള്ളൂ. നിങ്ങൾ ഹിന്ദുക്കളെ പോലെ ആവരുത്. എന്‍റെ ജീവിതസാഹചര്യം കൊണ്ട് എനിക്കു തട്ടമിട്ട് നടക്കാൻ പറ്റില്ല. ഈ തങ്ങളെ ഞാന്‍ പരിചയപെടുമ്പോഴത്തേക്ക് ഞാൻ ഇസ്ലാംമതത്തിൽ ഒരുപാടങ്ങ്‌ ഭ്രമിച്ചു പോയി കഴിഞ്ഞിരുന്നു. തട്ടമിടില്ല, പിന്നെ പര്‍ദ്ദയുമിടില്ല. ഈ രണ്ട് കുറവുകൾ ഒഴിച്ച് കഴിഞ്ഞാൽ, ഞാന്‍ പൂര്‍ണമായിട്ടൊരു മുസ്ലിം വനിതയെ പോലെ. പോട്ട് കുത്തില്ല, പുരികങ്ങൾ എടുക്കില്ല. നഖം വെട്ടിക്കഴിഞ്ഞാലും മുറ്റത്ത്‌ ഓരോകുഴി കുത്തിയിട്ട് അതിനകത്ത് ഇട്ടുമൂടും. നഖം വെട്ടുന്തോറും അതിനകത്തിട്ടു കുഴിച്ച് മൂടലാ. ഇതൊക്കെയാണ് പണി.

അപ്പോ അമ്മയിതൊക്കെ കാണുന്നുണ്ട്. അമ്മ ചിന്തിക്കും ഇവള്‍ക്ക് എന്ത് ഭ്രാന്താണിതായത്. അത്രേം കാലം ഇല്ലാത്ത ഭ്രാന്താണ്. ഒരു ദിവസം നോക്കുമ്പോഴുത്തേക്കും കുഴി കുത്തണ്, അതിൽ എന്തോക്കെയോ കൊണ്ടോയിട്ടിടാണ്, കുഴി മൂടണ്. പിന്നെ നോക്കുമ്പോൾ പൈപ്പിന്‍റെ  ചുവട്ടിലാണ് ഏതു നേരവും. ഒരു 4-5 പ്രാവശ്യം പൈപ്പിന്‍റെ ചുവട്ടിൽ പോകും. എന്നിട്ട് കാലും മുഖവും, ചെവിയും, മൂക്കുമൊക്കെ കഴുകും. രാവിലെ കുളിക്കും. വൈകിട്ട് കുളിയൊന്നും കാണില്ല. എന്നാൽ പൈപ്പിന്റെ  ചുവട്ടീന്ന് എഴുന്നേല്‍ക്കാൻ നേരോം ഇല്ല. എന്താ ഇവൾ ചെയ്യണേ, കയ്യും കാലുമൊക്കെ കഴുകും. ഓടി പോകും റൂമിനകത്ത്, കുറ്റിയിടും, പിന്നെ കുറേ നേരത്തേക്ക് അവളെ കാണില്ല. ഒരു മിണ്ടാട്ടോം ഇല്ല. എന്തും  കേള്‍ക്കില്ല. അമ്മ കാതുകൂര്‍പ്പിച്ചു വരെ കേട്ടിടുണ്ട്, എന്തെങ്കിലും അവളവിടെ അതിനകത്ത് പറയുന്നുണ്ടോ. അത് പോലുമില്ല. എന്താ സംഭവം എന്നറിയാമോ? കൊടുത്തിട്ട് പോയി നിസ്കരിക്കുന്നതാ. അപ്പോ നിസ്കരിക്കാന്‍ അതിനെക്കാളും കഷ്ടപാടാ. ഈ തങ്ങളിനെ കണ്ടതിന് ശേഷം നിസ്കാരത്തിന്‍റെ ഭ്രാന്ത് കൂടിയിട്ടുണ്ട് എനിക്ക്.

ആദ്യം തങ്ങളിനെ കണ്ട സന്ദര്‍ഭം പറയാം. തങ്ങൾടെ അടുത്ത് പോവേ പര്‍ദ്ദയൊന്നും ഇടാൻ പറ്റത്തിലല്ലോ, അപ്പോൾ സാരീടെ തെല്ല് ഇങ്ങനെ ഇട്ടിട്ട് തലയും കുനിച്ചാ പോകുന്നത്. മുഖത്ത് നോക്കാന്‍ പാടില്ല. അവിടെ എത്തിയപ്പോൾ അന്യപുരുഷന്‍റെ മുഖത്ത് നോക്കാന്‍ പടില്ലെന്നാ. ആകെ കൂടെ കാണിക്കാവുന്നത് നമുക്ക് ജന്മം തന്ന അച്ഛന്‍റെ മുന്‍പിൽ, അതും മുസ്ലിം ആണെങ്കിൽ. മുസ്ലിം അല്ലെങ്കിൽ, അമുസ്ലിം ആണെങ്കിൽ കാണിക്കാന്‍ പാടില്ല. പിന്നെ കാണിക്കാവുന്നത്  ഭര്‍ത്താവിന്‍റെ മുമ്പിൽ. സഹോദരന്മാരുടെ മുമ്പിൽ പോലും പരിധി ഉണ്ടെന്നാണ് എന്നെ പഠിപ്പിച്ചിരുന്നത്. അങ്ങനെ തങ്ങൾടെ മുന്നിൽ എത്തിയപ്പോൾ അന്യപുരുഷന്‍റെ മുമ്പിൽ മുഖം കാണിക്കാൻ പറ്റാത്തത് കൊണ്ട് തല  കുമ്പിട്ടിരിക്കുമ്പോൾ, ഇങ്ങേര് പറയാ, “മൊഞ്ചത്തി മോളൊന്ന് മുഖം നോക്കട്ടെ, ഈ  മൊഞ്ചത്തി മോള്‍ടെ മുഖം ഒന്ന് കാണട്ടെ”, എന്ന് പറഞ്ഞപ്പോൾ, ഞാന്‍ വിചാരിച്ചു നല്ല വയസുള്ള, ഒരുപാട് ഏജ് ( age) ആയിട്ടുള്ള ഒരാളായിരിക്കും, ഒരു ഉപ്പുപ്പ ആയിരിക്കും എന്ന്. ഞാന്‍ ഇങ്ങനെ നോക്കിയപ്പോഴത്തേക്ക്, വലിയ വയസ്സൊന്നും ആയിട്ടില്ല. പിന്നെ അന്ന് ഞാന്‍ ഇതിന്‍റെ wrong sense മനസ്സിലാക്കിയിട്ടില്ല. ഈ മൊഞ്ചത്തി മോള്‍ടെ. അന്ന് ഞാന്‍ വിചാരിച്ചു, മതത്തിലേക്ക് നമ്മടെ പുന്നാര ദീനിലേക്ക് വരുന്ന ഒരാളല്ലേ. നോക്കട്ട് എന്ന് പറഞ്ഞിട്ട്, നല്ല ബർഖത്തുള്ള മുഖാണ്, ഇത് ഇസ്ലാമിലേക്ക് തന്നെ വേണ്ടി ജനിച്ച കൊച്ചാണ് നീ, ഇങ്ങനെ ഒക്കെ പറഞ്ഞു. എന്നോട് കുറെ കാര്യങ്ങളൊക്കെ പറഞ്ഞു.

എന്‍റെ വീട്ടിൽ ഞാൻ ഇങ്ങനെയൊക്കെ ആവുന്നത് കൊണ്ട്, അച്ഛന്‍ പറയുന്നത് പോലെ കേള്‍ക്കില്ല. അമ്മ പറയുന്നത് പോലെ കേള്‍ക്കില്ല. കാരണം ഇസ്ലാം മതത്തിൽ ആണല്ലോ ഞാൻ ജീവിക്കുന്നത് . അപ്പോ against ആയിരുന്നു, entirely against ആയിരുന്നു, ഹിന്ദു മതത്തിന് against ആയി. അപ്പോൾ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ട് തന്നെ വീട്ടിൽ പല clashes വരുമായിരുന്നു. ഇത് ഞാന്‍ അവരോടു പറഞ്ഞു. ഈ  തങ്ങളോട് പറഞ്ഞപ്പോൾ, ഇദ്ദേഹം  അത് വളരെ വിദഗ്ദ്ധമായി മുതലെടുത്ത്‌ കൊണ്ട്, ഒരു കിതാബ്, ആ  കിതാബിനു അകത്തുള്ള നമ്പരുകൾ ഒക്കെ തൊട്ട് പറയാൻ പറഞ്ഞു,, തൊടാന്‍ പറഞ്ഞു. ആ നമ്പറൊക്കെ തൊട്ടു. വളരെ വലിയ ഒരു അപകടം വരാന്‍  പോണേയാണ്, ദീനിൽ ഉള്ള കുട്ടികൾ അങ്ങനെയുള്ള വീട്ടിൽ നില്‍ക്കരുത്. എത്രയും പെട്ടെന്ന് ഈ വീട് വിട്ട് തന്നെ പോണം. എത്രയും പെട്ടെന്ന് ദീനിലേക്ക് പോകുന്നതായിരിക്കും, ദീനിൽ  തന്നെ ജീവിക്കുന്നതായിരിക്കും മോള്‍ക്ക്‌ നല്ലത്, എന്നൊക്കെയുള്ള രീതിയിൽ എന്നെ കുറേ ഉപദേശിച്ചു. ഇതും കൂടി, പിന്നെ എന്നും നിസ്കാരം ചെയ്യണം, രാത്രിയിൽ പറ്റുമെങ്കിൽ പരമാവധി തൌബ നിസ്കരിക്കണം. ചെയ്ത തെറ്റുകൾ, അല്ലെങ്കിൽ ഇത് പോലത്തെ കാഫിറുകളുടെ കൂടെ നിൽക്കുക, അവർ തരുന്നതൊക്കെ കഴിക്കുക എന്ന് പറയുമ്പോൾ, ഏറ്റവും വലിയ പാപമാണ്, അതിന് തൌബ നിസ്കാരമൊക്കെ ചെയ്യണം എന്നൊക്കെ പറഞ്ഞു. അങ്ങനെ അതിനുള്ള തയ്യാറുമായി.

ഇതൊക്കെ കേള്‍ക്കുമ്പോൾ സ്വാഭാവികമായും അറിയാം, ഇസ്ലാം മതത്തിനോട്  ചായ്‌വുള്ള ഒരാള്‍ക്ക് എന്തായാലും…, ഇപ്പോൾ തന്നെ ജ്യോത്സ്യൻ വന്നു എന്തെങ്കിലും പറഞ്ഞാൽ ഓടുന്ന ഹിന്ദുകളുണ്ട്. അതുപോലെ തന്നെ അതിനോടൊരു ആകര്‍ഷണം വന്നു. അങ്ങനെ നിസ്കാരം കൂടി വീട്ടിൽ. ആദ്യത്തെ, വെളുപ്പാന്‍കാലത്തെ നിസ്കാരം മാത്രം ചെയ്യില്ല. ബാക്കിയുള്ളതൊക്കെ കണക്കായിട്ട് ചെയ്യും, കറക്ടായിട്ട്  ചെയ്യും. രാവിലത്തെ ആ നിസ്കാരം കടമായിട്ടുള്ളതും, കടം വീട്ടി  തന്നെ ചെയ്യും. ഇങ്ങനെ നിസ്കാരത്തിന് വേണ്ടിയിട്ട് ഒരു സ്കാര്‍ഫ് റെഡിയാക്കി. പര്‍ദ്ദയൊന്നും ഇടാൻ പറ്റത്തില്ലല്ലോ. നിസ്കാര കുപ്പായം ഒന്നും ഇടാന്‍ പറ്റാത്തത് കൊണ്ട്, ലോങ്ങായിട്ടുള്ള സ്കാര്‍ഫ് ഉണ്ടാക്കി. ഭയങ്കര പേടിയാണ് നിസ്കാരത്തിന്. അതിനും കുറെ നൂലമാലകളാ. എങ്ങാനും ഒരു മുടിനാര് അവിടെ കിടപ്പുണ്ടെങ്കിൽ അത് നജിസ്സാ. പിന്നെ ആ തുണി മാറ്റിയിട്ട്, വേറെ തുണി കൊണ്ടുവരണം. ഇത് തന്നെ സംഘടിപ്പിക്കുന്നത് വളരെ കഷ്ടപെട്ടിട്ടാ. പക്ഷേ പറയാന്‍ പറ്റിലല്ലോ. തെറ്റായിട്ട് ചിന്തിക്കുന്നത് പോലും അവിടെ കണ്ടോണ്ടിരിക്കാ. അത് ചിന്തിക്കാനും പറ്റില്ല. ബാത്‌റൂമിൽ പോകാനും പറ്റില്ല, ഇടയ്ക്കൊന്നു മുഖം കഴുകാൻ പോകണമെങ്കിൽ, അറിയാതെ എങ്ങാനും കയറി വന്ന സമയത്ത് ‘അഉദ് ബില്ലാഹി  മിന്‍ ആഷ് ശൈത്താന്‍ ഇര്‍ റജീം’ ഇത് പറഞ്ഞില്ലെങ്കിൽ, അവിടെ ശൈത്താന്‍റെ  പ്രശ്നമാണ്. പാതിരാത്രി നമ്മൾ ബാത്ത്റൂമിലേക്ക്‌ പോകണമെങ്കിൽ ഒന്ന് ചുമച്ചിട്ടും, ഒന്ന് ഡോറിലേക്ക് മുട്ടിയിട്ടും വേണം അകത്തോട്ട് കയറാന്‍ എന്നാണ് നബി പഠിപ്പിക്കുന്നത്‌. നബി കയറാന്‍ നേരത്ത് അതിനകത്ത് ആരോ കയറി കുത്തിയിരുന്നിട്ടാണോ എന്ന് എനിക്ക് അറിയാൻ പാടില്ല അങ്ങനെ ഒരു സമ്പ്രദായം ഉണ്ടായത്. ഇത് ഹദീസുകളിൽ നിന്നുള്ള കഥകളിൽ നിന്ന് വായിച്ചതിന്‍റെ ഫലത്തിൽ, രാത്രി കയറാന്‍ നേരത്ത് ഡോറിൽ മുട്ടുക, ബാത്ത്റൂമിന്‍റെ  ഡോറിൽ മുട്ടുക, ഒന്ന് ചുമക്കുക, ചുമയില്ലെങ്കിലും ചുമക്കുക. ഞാന്‍ ചുമക്കുമ്പോൾ ഇവിടെ ബാക്കിയുള്ളവരുടെ ഉറക്കം പോകും. ചുമയില്ലാത്ത നീ എന്തിനാ ചുമക്കണേ എന്ന് പറഞ്ഞിട്ടാവും അതിന്‍റെ പൂരം.

ഇങ്ങിനെ ഒരുപാട് ഒരുപാട് കഷ്ടപാടുകൾ, അതിന്‍റെ പേരിൽ വാഗ്വാദങ്ങൾ. എവിടം വരെ എത്തി എന്ന് പറഞ്ഞു കഴിഞ്ഞാൽ, ഇസ്ലാംമതം എന്നിൽ  എത്രമാത്രം സ്വാധീനം ചെലുത്തി എന്നുവച്ച് കഴിഞ്ഞാൽ, എന്‍റെ അച്ഛനെ കണ്ടു കഴിഞ്ഞാൽ തന്നെ ഞാന്‍  മനസ്സിൽ തെറിയാ വിളിക്കുക, കാഫിറായത് കൊണ്ട്. ഈ മനുഷ്യന്‍ കാരണമാണ് ഞാന്‍ ഇങ്ങനത്തെ ഒരു ജാതിയിൽ ജനിക്കാൻ കാരണം. എന്‍റെ  അമ്മയാണെങ്കിലോ, അമ്മ എന്തെങ്കിലും സാധനം ഉണ്ടാക്കി കൊണ്ടുവന്ന് കഴിഞ്ഞാൽ, പണ്ട് അമ്മേടെ സാരീ തുമ്പിന്നു മാറി നില്‍ക്കാത്ത, ആ സാരീ തുമ്പും പിടിച്ച് നടന്നിരുന്ന ഒരു പെൺകൊച്ചാ ഞാൻ, അങ്ങനെയുള്ള ഞാന്‍ അമ്മയെ കാണുമ്പോൾ തന്നെ കലിയാണ്, നിങ്ങടെ ദൈവത്തിന്‍റെ വിശ്വാസം കൊണ്ട് നിങ്ങൾ എവിടെങ്കിലും പോ, എവിടെങ്കിലും പോയി ചാവ്, എന്‍റെ പിന്നാലെ വരരുത്, എനിക്ക് എന്‍റെ വിശ്വാസമുണ്ട്‌. എന്‍റെ വിശ്വാസം എനിക്ക്, നിങ്ങടെ വിശ്വാസം നിങ്ങള്‍ക്ക്, ഇങ്ങനെ പറയും.

ഒരു ദിവസം എന്തോ ഒരു തെറ്റ് ചെയ്തു, എന്തോ ഒരു അബദ്ധം പറ്റി പോയി. അല്ലാഹുവിൽ നിന്ന് ശിക്ഷ കിട്ടുവല്ലോ എന്നുള്ള പേടികൊണ്ട് ഞാനാകെ ശ്വാസം മുട്ടി നിൽക്കണ സന്ദര്‍ഭത്തിൽ എന്‍റെ അമ്മ, ആദ്യായിട്ടാ എന്‍റെ അമ്മ അത് പോലെ എന്നെ കാണുന്നത്, ഭയങ്കര വയലന്‍സ് ആയിരുന്നു. എന്തിനാ നീ ഇങ്ങനെ ആവണേ? എന്തിനാ നീ ഇങ്ങനെ കരയണേ എന്ന് ചോദിച്ചോണ്ട് എന്‍റെ അടുത്ത് വന്നപ്പോ, കൈ നീട്ടി എന്നെ പ്രസവിച്ച എന്‍റെ അമ്മേടെ, ഏതൊരു അമ്മയാണോ എന്നെ 9  മാസം ഈ ഭാരം, ഈ മനുഷ്യശരീരത്തെ വയറ്റിൽ ഏറ്റിനടന്നത്, ആ അമ്മയുടെ അതേ വയറ്റിലേക്ക് ആഞ്ഞൊരടിയാ, ആഞ്ഞൊരടിയാ. എന്തോ  അന്ന് എന്‍റെ തലക്കകത്ത് കയറിയിരുന്ന, ആ ഒരു നെഗറ്റീവ് എനര്‍ജി , എന്‍റെ കാൽ മടക്കി തൊഴിക്കാൻ എന്നെ പ്രേരിപ്പിച്ചില്ല. ഇല്ലെങ്കിൽ ഞാന്‍ അതുപോലും ചെയ്തേനിരുന്നു. പക്ഷേ അമ്മയെ അടിച്ചു.

അന്നുമുതൽ തുടങ്ങി, അതിൽ നിന്നാണ് തുടങ്ങുന്നത് ഈ ഭ്രാന്ത്. എന്നെ ഇവർ നിര്‍ബന്ധിച്ച് അമ്പലത്തിൽ കൊണ്ട് പോകും. എന്നിലുള്ള വ്യത്യാസം മനസ്സിലാക്കുന്തോറും, ഇവരെന്നെ നിര്‍ബന്ധിച്ച് കൊണ്ട് പോകുമ്പോൾ, എന്തിനും ഏതിനും അച്ഛനോടും, ചേട്ടനോടും, അമ്മയോടൊക്കെ തര്‍ക്കമായി. എന്തിനും ഏതിനും വഴക്കാണ്. അതുവരെ പേടിച്ചരണ്ട മാറി നിന്നിരുന്ന ശ്രുതി അല്ല അപ്പോൾ. പൂര്‍ണമായിട്ടും മാറി, പൂര്‍ണമായിട്ടും മാറി എന്നുവച്ച് കഴിഞ്ഞാൽ, എവിടെ നിന്നാണ് ധൈര്യം വന്നത് എന്നെനിക്ക്, ഞാന്‍ പോലും  അൽഭുതപ്പെടുന്ന പോലുള്ള മാറ്റമായിരുന്നു. എന്തിനും ഏതിനും കയർക്കും. ഏറി വന്നാൽ അടിക്കുമായിരിക്കും, ഞാന്‍ അടിക്ക് വേണ്ടി തന്നെ കാത്തിരുന്നിട്ടുണ്ട്. എന്തിനാന്ന് അറിയാമോ? അല്ലാഹുവിന്‍റെ ദീനിനെ പരത്തണമെങ്കിൽ എനിക്ക് ഈ വീട്ടിൽനിന്ന് ഇറങ്ങണം. ഈ വീട്ടിന്ന് ഇറങ്ങണമെങ്കിൽ എനിക്കൊരു അവസരം വേണം. ആ അവസരം വേണമെങ്കിൽ ഇവരെ എത്രത്തോളം Irritate ചെയ്യാം, അത്രത്തോളം Irritate ചെയ്യുക. ഈ കാഫിറുകളുടെ ഇടയിൽനിന്ന് പോവുക. അതായിരുന്നു എന്‍റെ ലക്ഷ്യം. ഇതെല്ലാം ഇവരടെ മതപ്രബോധനത്തിൽ നിന്ന് നമുക്ക്  കിട്ടിക്കൊണ്ടിരിക്കുന്ന ആശയങ്ങളാണ്. ഇതെല്ലാം എന്നിൽ ഇങ്ങനെ കയറിക്കയറി ഒരു ജിഹാദ് Mind തന്നെ വരാന്‍ തുടങ്ങി.

അമ്പലത്തിൽ കയറി കഴിഞ്ഞാൽ, എന്‍റെ അച്ഛനവിടെ ജോലി ചെയ്യുന്നത് ഭജകുഡ്‌ലു  (BAJAKUDLU) ശ്രീ മഹാലിംഗേശ്വര ക്ഷേത്രമാണ്. മഹാലിംഗേശ്വര ക്ഷേത്രം എന്ന് പറഞ്ഞ് കഴിഞ്ഞാൽ പരമേശ്വരന്‍റെ തന്നെ ക്ഷേത്രമാണ്. ഞാന്‍ ജനിച്ച്‌ വളര്‍ന്ന നാട്ടിലെ മഹാലിംഗേശ്വരന്‍റെ അമ്പലം തന്നെയാണ്. സത്യത്തിൽ ഞങ്ങൾ അവിടുന്ന് സ്ഥലം വിറ്റ്‌ ഇങ്ങോട്ട് വന്നപ്പോൾ, പരമേശ്വരന്‍റെ മണ്ണിൽനിന്ന് പരമേശ്വരനെ ആരാധിക്കുന്ന മറ്റൊരു നാട്ടിലേക്ക് തന്നെ ചേക്കേറുകയായിരുന്നു. ഇതിനൊക്കെ ഒരു നിമിത്തം എന്നുള്ളതൊക്കെ ഞാന്‍ മനസ്സിലാക്കുന്നുണ്ട്. എന്നെ ആ നാട്ടിൽ കൊണ്ട് പോയപ്പോൾ, എന്‍റെ പഴയ നാട്ടിലെ, ഞാൻ ജനിച്ച്‌ വളര്‍ന്ന നാട്ടിലെ, ഞാന്‍ എന്നും പോകുമായിരുന്ന, ഞാന്‍ കൂടുതൽ, പരീക്ഷാ സന്ദര്‍ഭങ്ങളിൽ കൂടുതൽ വിശ്വാസത്തോട് കൂടി പോകുമായിരുന്ന ആ അമ്പലത്തിൽ എന്നെ കൊണ്ട് പോയപ്പോൾ, അവിടെയുള്ള ശിവലിംഗത്തെ നോക്കിയിട്ട് വിളിക്കാത്ത തെറിയില്ല. ഒരു ശൈത്താനെ, ഒരു ഇബിലിസ്സിനെ എങ്ങനെയൊക്കെ ചീത്ത വിളിച്ചോടിക്കാമോ, അത് പോലെ ഞാന്‍ ഓടിക്കുമായിരുന്നു. കൈകൂപ്പി തൊഴാൻ പറയുമ്പോ,നിന്‍റെ മുമ്പിൽ തൊഴാൻ വന്നില്ലേ, തൊഴുത്‌ നില്‍ക്കണ്ട ഒരു അവസ്ഥ വന്നില്ലേ, എനിക്ക് ഇതിനി മുന്‍പോട്ടു പോകില്ലാ. ഇനി ഞാന്‍ നിന്‍റെ മുമ്പിൽ തൊഴുത്‌ നില്‍ക്കില്ല. നീ വെറും കല്ലാണ്. നീ വെറും ചീത്ത സാധനമാണ്, നിന്‍റെ മുമ്പിൽ എനിക്കിന്നി തോഴണ്ട എന്നും പറഞ്ഞിട്ടുണ്ട്. എന്‍റെ അമ്മയോട് ഞാൻ ഇതിനെ കുറിച്ച് പറഞ്ഞത് നിങ്ങള്‍ക്ക് നാണമില്ലേ? നിങ്ങളെ പോലെ സ്ത്രീകള്‍ക്ക് നാണമില്ലേ? നിങ്ങടെ മതത്തിലെ സ്ത്രീകള്‍ക്ക് നാണമില്ലേ? പുരുഷന്മാരുടെ ‘അതിനെ’ ആരാധിക്കാന്‍ അല്ലേ നിങ്ങൾ അമ്പലത്തിൽ വരുന്നത്. മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു. കാരണം ഇങ്ങനെയാണ് എനിക്ക് കിട്ടിയിട്ടുള്ള കഥകൾ. അതിനെ അല്ലെ നിങ്ങൾ ഈ ലിംഗാരാധന എന്നും പറഞ്ഞിട്ട് പുകഴ്ത്തി നടക്കുന്നത്. നിങ്ങൾ അതിനെ അല്ലെ.., നിങ്ങള്‍ക്ക് നിങ്ങടെ വീട്ടിൽ ഇരുന്നാ  പോരെനിങ്ങള്‍ക്ക് ഭര്‍ത്താക്കന്മാർ ഉള്ളതല്ലേ, അവിടെ തന്നെ ആ ഭര്‍ത്താവിനെ വലം വച്ചാ പോരെ? ഇതൊക്കെ ഞാന്‍ പ്രയോഗിച്ച വാക്കുകളാണ്. ഇത്രയ്ക്കു  നിന്ദ്യമായിട്ടുള്ള വാക്കുകൾ ഞാൻ പ്രയോഗിച്ചിരുന്നു എന്‍റെ ജീവിതത്തിൽ. ഞാന്‍ ഇങ്ങനെ അവിടെ വച്ച് പെരുമാറിയിട്ടുണ്ടെങ്കിൽ…

ഇപ്പുറം ഞാൻ താമസിച്ചു കൊണ്ടിരുന്ന അമ്പലത്തിൽ, അന്ന് എന്‍റെ ചേട്ടന്‍റെ കല്യാണ ദിവസമായിരുന്നു. താലികെട്ടിന്‍റെ ആ ഒരു മുഹൂര്‍ത്തം തെറ്റി പോയപ്പോൾ ഒരു ക്ഷമാപണതിന്നു വേണ്ടിട്ട്  അവിടെ പ്രതിഷ്ടക്ക് മുന്നിൽ തൊഴുത്‌ ക്ഷമ ചോദിക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തിൽ, എന്‍റെ അവസാനത്തെ ക്ഷേത്ര ദര്‍ശനമാണ്‌ അത്. ഇസ്ലാംമതം തുടങ്ങിയതിനു ശേഷം ഞാൻ വെറുക്കുന്ന , ആ അമ്പലത്തിലേക്ക് പോക്ക് കുറച്ചു. ആ സന്ദര്‍ഭം വരെ എന്‍റെ അവസാനത്തെ  ക്ഷേത്ര ദര്‍ശനമായിരുന്നു. അവിടെ ഞാന്‍ പരമേശ്വരന്‍റെ മുന്നിൽനിന്ന് ഞാൻ പറഞ്ഞ വാക്കുകൾ ഇന്നും എന്‍റെ കാതിൽ ഇങ്ങനെ മുഴങ്ങുന്നുണ്ട്. അത് ഇവിടെ പറയാന്‍ പറ്റുന്ന രീതിയിലുള്ള വാക്കുകൾ അല്ല. അത്രക്കും നിന്ദ്യമായിട്ട്, നീചമായിട്ട്, അന്ന് ഞാന്‍ അവിടെ പരമേശ്വരനോട് അവിടെ പറഞ്ഞത്, ഇനി ഒരിക്കലും നിന്‍റെ മുമ്പിൽ ഞാൻ, നീ എന്ന് തന്നെയാ വിളിച്ചിരുന്നത്‌, നിന്‍റെ മുന്‍പിൽ തൊഴുത് നില്‍ക്കാൻ എന്നെ കിട്ടില്ല. നിന്‍റെ മുന്നിൽനിന്ന് തൊഴുത്‌ നിൽക്കുന്ന ഈ നീചന്മാരുടെ ഇടയിൽനിന്ന് എന്‍റെ അച്ഛനെയും അമ്മയെയും ഞാൻ രക്ഷിക്കും, എന്‍റെ കുടുംബത്തെ ഞാന്‍ രക്ഷിക്കും, ഇവരുടെ തെറ്റിദ്ധാരണ നീക്കി നീയല്ല ദൈവം, നിന്നെ പോലുള്ളവരല്ല ദൈവം, യഥാര്‍ത്ഥ ദൈവം എന്താണെന്നുള്ളത്, യഥാര്‍ത്ഥ ദൈവം അല്ലാഹു ആണ്, ഏകനായ അള്ളാഹു ആണ് എന്നുള്ളത്  ഞാൻ പറഞ്ഞ് പഠിപ്പിച്ച് മാറ്റി എടുക്കും എന്ന വാശിയോടു കൂടി അവിടെ കൈകൂപ്പി നിന്നിട്ടുണ്ട്, അഭിനയത്താൽ.

അത് കഴിഞ്ഞു കുറച്ച് നാൾ കഴിഞ്ഞപ്പോൾ എനിക്ക് പിന്നെ ഒരു തരത്തിലും നില്‍ക്കാൻ പറ്റുന്നില്ല. ഒരു മാതിരി കാഫിറുകളുടെ ഇടയിൽ നില്‍ക്കുന്നോണ്ട്, അമുസ്ലിങ്ങളുടെ ഇടയിൽ നില്‍ക്കുന്നത് കൊണ്ട്, അവർ തരുന്ന ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. അമ്മയെ കാണുമ്പോൾ തന്നെ ദേഷ്യം, അച്ഛനെ കാണുമ്പോ തന്നെ ദേഷ്യം. പിന്നെ ഇനി കാത്ത് നിന്നിട്ട് കാര്യമില്ല. എനിക്ക് തട്ടമിടാതെ, പര്‍ദ്ദ ധരിക്കാതെ, യഥാര്‍ത്ഥ മുസ്ലിം വനിതയായിട്ട്  ജീവിക്കാനാവില്ല. ഞാന്‍ ഇനി എത്രയൊക്കെ നിയമങ്ങൾ, എത്രയൊക്കെ നോമ്പുകൾ എടുത്താൽ പോലും എന്നെ കൊണ്ടാവില്ല. ഇനി ഞാന്‍, ഇസ്ലാം മതത്തെ ഇങ്ങനെ നിന്ന് കൊണ്ട് എനിക്ക് പ്രചരിപ്പിക്കാൻ ആവില്ല. ഇസ്ലാം മതം പ്രചരിപ്പിക്കണം, ദീനിലേക്ക് കൊണ്ട് വരണം. കാരണം ഞാൻ പഠിച്ചിട്ടുള്ളത് ഒരാളെ മതത്തിലേക്ക് കൊണ്ടുവന്നാൽ, നൂറ് തവണ ഹജ്ജ് ചെയ്തതിന്‍റെ കൂലിയുണ്ടെന്നാ. കൂലിക്ക് വേണ്ടി , സ്വര്‍ഗത്തിലേക്ക് പോകാൻ കൂലിക്ക് വേണ്ടി കാത്ത്നില്‍ക്കുന്ന എനിക്ക്, ഒരാളെ മാറ്റി എടുക്കണം. എന്നെക്കൊണ്ട് ഹജ്ജിന് പോയിട്ട് വരാനുള്ള അത്രയൊന്നും കൈമണിയൊന്നും എന്‍റെ കയ്യിൽ ഇല്ല, കാശൊന്നും എന്‍റെ കയ്യില്‍ ഇല്ല. അപ്പോൾ എനിക്ക് ചെയ്യാവുന്ന ആകെ കൂടെയുള്ള വഴി, മതം പഠിപ്പിച്ച് കൊടുക്കുക, മതം പഠിപ്പിച്ച് കൊടുത്തു കൊണ്ട്, ആൾക്കാരെ ഇങ്ങോട്ട് കൊണ്ട് വരിക എന്നുള്ളതായിരുന്നു. അതുകൊണ്ട് ഞാന്‍ തീരുമാനിച്ചു, ഉടനെ തന്നെ അതിന് വേണ്ടുന്ന കാര്യങ്ങളെല്ലാം നെറ്റിൽ സേര്‍ച്ച്‌ ചെയ്തു. സുഹൃത്തുക്കളൊക്കെയായിട്ട് ബന്ധപ്പെട്ടു.

തൊട്ടടുത്തുള്ള  പള്ളിയിലേക്ക് ഒരു ദിവസം ആരും കാണാതെ വെളുപ്പാന്‍കാലത്ത്‌ പോയിട്ട്, അവിടെ പള്ളി ഉസ്താദിന്‍റെ കയ്യിൽനിന്ന് കടലാസ്സും സങ്കടിപ്പിച്ചു. ആരോടും പറയരുത് എന്ന് അദ്ദേഹത്തോടും പറഞ്ഞു. അവിടുന്ന് പിന്നെ ഒരു അഫിടവിറ്റ് (Affidavit) വേണം. അഫിടവിറ്റിന് വേണ്ടി ഒരു അഡ്വക്കേറ്റിനെ കണ്ടു പരിചയപ്പെട്ടു, അദ്ദേഹം എല്ലാ  കാര്യങ്ങളും പറഞ്ഞു. അദ്ദേഹം മതത്തെ കുറിച്ചിട്ട് നല്ല കാര്യമാണെന്ന് പറഞ്ഞു. ഒരു മുസ്ലിമായിട്ടുള്ളൊരു അഡ്വക്കേറ്റ് ആയിരുന്നു. അദ്ദേഹത്തിന് ഈ അഫിടവിറ്റ് തരാനുള്ള  അവകാശം (Right) തല്‍കാലം ഇല്ല. പക്ഷേ വേറെ ആളെ പരിചയപ്പെടുത്തി തരാന്നൊക്കെ പറഞ്ഞിട്ട് അദ്ദേഹവും  അര മണിക്കൂറോളം സംസാരിച്ചു. അയാളും കുറേ മതത്തെ കുറിച്ചിട്ട് പറഞ്ഞു, എന്നെ പ്രോത്സാഹിപ്പിച്ചു.

ഇതൊക്കെ കഴിഞ്ഞ് അഫിടവിറ്റ് കിട്ടാനുള്ള കാലയളവൊന്നും എനിക്ക് കാത്തിരിക്കാന്‍ പറ്റത്തില്ല. വീട്ടിൽ പ്രശ്നങ്ങൾ കൂടി വരാൻ തുടങ്ങി അപ്പോൾ ഇനി ഇവിടെ നിന്നാൽ ശരിയാവില്ലാ. ഒരു ദിവസം അങ്ങ് പോയി. വീട്ടിൽ ഒരു ബന്ധുവീട്ടിലേക്കാണ് പോകുന്നത്, എന്നെ ഇനി കുറച്ച് ദിവസത്തേക്ക് വിളിക്കണ്ട, എനിക്ക് കുറച്ച് മനഃസ്സമാധാനം വേണം എന്ന് പറഞ്ഞു കൊണ്ട്, ബന്ധുവീട്ടിലേക്കാണ് എന്ന് കള്ളം പറഞ്ഞ്, വീട്ടിൽനിന്നു ഇറങ്ങി. നേരേ വിട്ടത് പൊന്നാനിയിലേക്കായിരുന്നു. പൊന്നാനി, മലപ്പുറം ഇതൊക്കെ നെറ്റിൽ കണ്ടിട്ടുള്ള  പരിചയം അല്ലാതെ അവിടുത്തെ ആൾക്കാരുമായിട്ടോ, അങ്ങനത്തെ ഒരു സ്ഥലമോ എനിക്കറിയില്ല. കൂടുതൽ ഞാൻ എവിടെയും  യാത്ര ചെയ്തിട്ടുള്ളവൾ അല്ല. ഈ ഇസ്ലാംമതത്തിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ, ഇസ്ലാംമതത്തെ കുറിച്ച് അറിയാൻ തുടങ്ങിയപ്പോഴത്തേക്കാണ്, കൂടുതലെങ്കിലും ഞാന്‍ ഇത് പോലുള്ള മുസ്ലിം സുഹൃത്തുക്കളെ കാണാനൊക്കെയുള്ള യാത്ര തുടങ്ങിയത് പോലും. അതിന് മുന്ന് കൂടുതൽ ഞാൻ അച്ഛനെയും അമ്മയെയും വിട്ട് നിന്ന ഒരാളുമല്ല. അപരിചിതമായ ഒരു സ്ഥലത്തെത്തി കഴിഞ്ഞാൽ അപരിചിതരായ ആള്‍കാരെ കണ്ടു കഴിഞ്ഞാൽ പേടിച്ചു പിന്നോട്ട് പോകുന്ന ഒരാളായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാൻ ഒരു കൂസലും ഇല്ലാതെ, ഒരു പരിചയോം ഇല്ലാത്ത ആ നാട്ടിൽ

രാത്രിയായിരുന്നു ഞാൻ അവിടെ എത്തിയത്. രാത്രി ഒരു 8 മണിയോട് കൂടി. ആ രാത്രി ചുറ്റിലും മുസ്ലിംസ് മാത്രമുള്ള ആ ഏരിയയിൽ, തട്ടം ഇടാന്‍….. തട്ടമിട്ടിട്ടുണ്ട്, പക്ഷേ കണ്ടാൽ തന്നെ അറിയാം, ഹിന്ദു പെണ്‍കുട്ടിയാണ് ഇപ്പോൾ അതിലെ കൂടെ പോകുന്നത് എന്ന് അവര്‍ക്ക് കണ്ടാൽ മനസ്സിലാവും. അവർ പല സിഗ്നല്‍സും കൊടുക്കുന്നുണ്ട്. എന്നോട് പറഞ്ഞു നീ, അവർ എന്നെ  തെറ്റിദ്ധരിച്ചിട്ടാണോ എന്നറിയില്ല, അങ്ങനെയൊന്നും ഒറ്റയ്ക്കു വന്നലോന്നും എടുക്കില്ല. ആ പറഞ്ഞതിന്‍റെ പൊരുൾ എനിക്ക് മനസ്സിലായില്ല. ഒറ്റയ്ക്കു വന്നാ എടുക്കില്ല എന്ന് പറഞ്ഞപ്പോൾ, “ഓക്കേ നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, പരിശുദ്ധമായ ഒരു ദീന്‍ സ്വീകരിക്കാൻ വന്ന ഒരു പെണ്‍കുട്ടിയെ, ഇസ്ലാമായി ജീവിക്കാന്‍ ആഗ്രഹിച്ച് വന്ന ഒരു പെണ്‍കുട്ടി, ഈ രാത്രിയിൽ ഇവിടുന്ന് ഇങ്ങനെ പറഞ്ഞു വിടുന്നത് ശരിയല്ല. നാളെ രാവിലെ വരെയെങ്കിലും എനിക്കൊരു ഷെല്‍ട്ടർ തരാൻ പാടില്ലേ? ഞാന്‍ നാളെ രാവിലെ പോകാം. നിങ്ങള്‍ക്കെന്നെ ഒറ്റയ്ക്ക് വരുമ്പോ സ്വീകരിക്കാൻ പറ്റുന്നില്ലെങ്കിൽ, ഞാൻ വേണ്ടുന്ന ആൾക്കാരുമായിട്ട് ഇനി അടുത്ത പ്രാവശ്യം വരാം. പക്ഷേ ഈ രാത്രി ഞാന്‍ എവിടെ പോകും? എന്നെ നിങ്ങൾ എങ്ങോട്ട് പറഞ്ഞ് വിടുന്നു? ഇതാണോ നിങ്ങൾ വിശ്വസിക്കുന്ന  ദീൻ? ഞാൻ വിശ്വസിക്കുന്ന ദീൻ ഇങ്ങനെയല്ല എന്നെ പഠിപ്പിക്കുന്നത്‌” എന്ന് ഞാൻ പറഞ്ഞപ്പോൾ, അവര്‍ക്കെന്തോ വിശ്വാസം വന്നിട്ടാണോ എന്നറിയില്ല, എന്നെ അവിടുന്ന് കൊണ്ടുപോയി പൊന്നാനി മൌനതുൽ ഇസ്ലാമിക സഭയിലേക്ക് കൊണ്ട് പോയി.

അവിടെ ഞാൻ മതം പഠിക്കുവാനായിട്ട് ജോയിൻ ചെയ്തു. എല്ലാ രേഖകളും കൈമാറി. എന്‍റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും എന്‍റെ വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം അവിടെ  കൊടുത്തു. അകത്ത് കൊണ്ടുപോകാന്‍ അവർ സമ്മതിച്ചില്ല. അതൊക്കെ അവിടെ വച്ചിട്ട് പോകണം എന്ന് പറഞ്ഞു. അങ്ങനെ അവിടെ അകത്ത് കയറി. പിന്നെ ഞാന്‍ പുറംലോകം കണ്ടിട്ടില്ല രണ്ട് മാസത്തോളം. ഞാന്‍ പുറംലോകം എന്ന് പറഞ്ഞ് കാണുന്നത് അവിടുത്തെ ജനലിലൂടെയുള്ള  ആകാശം മാത്രം കാണുന്നതാണ്, ആ ജനലിലൂടെ ആകാശം കാണാം. അനീഷിന് നന്നായിട്ടറിയാം അവിടുത്തെ അനുഭവം എന്താണെന്നുള്ളത്. പുറംലോകം കാണിക്കില്ല. അതിനകത്ത് നിന്ന് പുറത്തോട്ട് പിന്നെ വരണമെങ്കിൽ പര്‍ദ്ദയിട്ടേ അവർ ഇറക്കുള്ളു. പര്‍ദ്ദ എന്ന് പറഞ്ഞു കഴിഞ്ഞാൽ മൊത്തം മറക്കും. ചിലപ്പോൾ കണ്ണ് വരെ ഇങ്ങനെ മറക്കും. ആശുപത്രി കേസുകൾ അത്രക്കും നിവര്‍ത്തി ഇല്ലാത്ത സാഹചര്യങ്ങളിൽ മാത്രം ആശുപത്രിയിലേക്ക് അവർ കൊണ്ട് പോകും. അല്ലാത്ത സന്ദര്‍ഭങ്ങളിൽ അവിടെ തന്നെ നിര്‍ത്തും. ഇപ്പോൾ ഇവിടെ നിങ്ങൾ ചെറിയൊരു വിഷയം വരുമ്പോഴത്തേക്ക് നിങ്ങളെ ഹോസ്പിറ്റലിലേക്ക് പൊക്കി എടുത്തോണ്ട് പോകാൻ ഇവിടെ ഒരു ചിത്ര ചേച്ചിയുണ്ട്, ശ്രുതി ചേച്ചിയുണ്ട്, ഇവിടെ ആശ്വതിയുണ്ട്… പക്ഷേ ആരോരുമില്ലാതെ അച്ഛനോ അമ്മയോ ആരും തുണയില്ലാതെ. അച്ഛനും അമ്മയ്ക്കും പരിചയമുള്ള ആള്‍ക്കാർ പോലും ഇല്ലാത്ത സ്ഥലത്ത് ഞാൻ രണ്ട് മാസത്തോളം അനുഭവിച്ച കാര്യമാണീ പറയുന്നത്.

എന്നിട്ടും എന്‍റെ അഹങ്കാരം എന്നെ ഇസ്ലാം മതത്തിൽ നിന്നും പിന്തിരിപ്പിചില്ലാട്ടോ. അവിടെ കിടന്നു ഞാന്‍ ചക്രശ്വാസം വലിച്ചിട്ടുണ്ട് ഒരുപാട് തവണ. പക്ഷേ അവിടെയും ഇസ്ലാം സ്പിരിറ്റ്‌ കൂട്ടിയതെ ഉള്ളു എന്നെ. എങ്ങനെയാന്ന് അറിയാമോ? അവിടെ നിന്ന് എനിക്കു കിട്ടിയ ക്ലാസ്സുകളിൽ എല്ലാം ഇസ്ലാംമതത്തെ പുകഴ്ത്തിയും, ഹിന്ദു മതത്തെ ഇകഴ്ത്തിയുമായിരുന്നു അവർ പഠിപ്പിച്ചിരുന്നത്. ഹിന്ദു മതത്തിൽ കുറവുകളുണ്ട്, ഇല്ല എന്ന് ഞാന്‍ പറയുന്നില്ല പക്ഷേ നമ്മടെ ഇവിടെ, നമ്മുടെ സ്ഥാപനം എങ്ങനെയാ, നമ്മുടെ  ആര്‍ഷ വിദ്യ സമാജം. നമ്മളിൽ തന്നെ, നമ്മുടെ സമൂഹത്തിൽ തന്നെ അടിഞ്ഞ് കിടക്കുന്ന തെറ്റിദ്ധാരണകളെ നീക്കി, നമ്മളിൽ തന്നെ പരിവര്‍ത്തനം ഉണ്ടാക്കി, അതുപോലെ തന്നെ തെറ്റായ ആശയങ്ങളെ തുടച്ചു മാറ്റണം എന്നാണ് നമ്മളെ ഇവിടെ പഠിപ്പിക്കുന്നത്. പക്ഷേ അവിടെ അങ്ങനെയല്ല, ഇതെല്ലാം മറച്ച് വച്ചുകൊണ്ട്, ഇതിന്‍റെ കുറവുകളെല്ലാം മറച്ചുവച്ച് കൊണ്ട്, കൂടുതൽ കൂടുതൽ ഇസ്ലാമിനെ കുറിച്ച്…

ഇങ്ങനെ തികച്ചും, already അവിടെ പോകുമ്പോൾ തന്നെ ജിഹാദിനോട് താല്പര്യം ഉണ്ടായിരുന്ന എന്നെ വീണ്ടും വീണ്ടും ജിഹാദിലേക്ക്  തന്നെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ക്ലാസുകൾ ആയിരുന്നു അവിടുന്ന് കിട്ടിക്കൊണ്ടിരുന്നത്. ചെകുത്താനെയാണ്‌ ആരാധിക്കുന്നത്‌, അമ്പലങ്ങളിൽ ഇബിലീസിനെയാണ് ആരാധിക്കുന്നത്‌, ഇബിലീസിന്‍റെ മതമാണ്‌, ഉത്സവങ്ങളിൽ പങ്കെടുക്കുന്നത് മഹാപാതകമാണ്. ഇന്നാള് ഞാന്‍ വീഡിയോ കാണിച്ചിരുന്നു. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് അവിടെയും പഠിപ്പിക്കുന്നത്‌. ഇതിൽ കൂടുതൽ കൂടുതൽ എന്‍റെ മാതാപിതാക്കളെ എത്രയും പെട്ടെന്ന് അതിൽനിന്നും രക്ഷിക്കണം. എന്തൊക്കെയായി കൊള്ളട്ടെ, എത്ര കാഫിറുകൾ ആണെന്ന് പറഞ്ഞാലും, അവരെ ദീനിലേക്ക് കൊണ്ട് വരണം എന്നുള്ള intention കൂടി കൂടി വന്നു. ആ ഒരു താല്‍പ്പര്യം കൂടി കൂടി വന്നു. ഞാന്‍ ആ താല്പര്യത്തോട് കൂടി തന്നെ മതം പഠിച്ചു. ഇത് 10 പേരിലേക്കെങ്കിലും ഈ മതം എത്തിച്ച്, മതത്തിലേക്ക് ആളെ ചേര്‍ക്കണം, അങ്ങനെ ഞാന്‍ 10 തവണ ഹജ്ജ് ചെയ്തതിന്‍റെ കൂലി എനിക്ക് കിട്ടുമല്ലോ എന്നുള്ള സന്തോഷത്തോടെ ആയിരുന്നു ഇരുന്നത്.

കോഴ്സ് ഏതാണ്ട് തീരാറായപ്പോഴത്തേക്ക് എന്‍റെ നാട്ടിലെ ഹിന്ദു സംഘടനകളെല്ലാം കൂടെ ചേര്‍ന്ന് എന്നെ ചതിച്ചു. അവർ ഒരു ഊഹംവച്ച് എന്‍റെ, എന്‍റെ മൊബൈൽ നമ്പർ എല്ലാം, സിം ഒക്കെ പൊട്ടിച്ചിട്ടായിരുന്നു പോയിരുന്നതെങ്കിൽ പോലും, IMEI നമ്പർ എന്ന് പറയുന്ന ഒരു സംഭവം ഉണ്ട് ഈ മൊബൈലിന്. ആ നമ്പർ വച്ചിട്ട് ഞാൻ എവിടെയാണെന്ന് ലോക്കേറ്റ് ചെയ്ത് പോലീസുകാരുമായിട്ടു വന്നു. പക്ഷേ ഒരു കാരണവശാലും പോന്നാനിയിൽ, നമ്മുടെ നാട്ടിന്നുള്ള പോലീസിനെ കയറ്റില്ല. അതങ്ങനെ ഒരു  ഏരിയേം കൂടെയാണ്. പ്രശ്നങ്ങൾ ഉണ്ടാവുന്നത് കൊണ്ട് അവിടുത്തെ പൊന്നാനി പോലീസുമായിട്ട് വന്ന്‍ എന്നെ അവിടുന്ന് കൊണ്ടുവന്നു. കൊണ്ടുവരുന്ന നേരത്ത്, രണ്ട് വണ്ടിയിലായിട്ടാ എന്നെ കൊണ്ടുവരുന്നത്. ഇപ്പോൾ അനീഷ്‌ പറഞ്ഞ പോലെ, പക്ഷേ എന്നെ വാൾ വച്ച് ഭീഷണിപ്പെടുത്തിയിട്ടൊന്നും ഇല്ല. വരാന്‍ നേരത്ത് അവിടം മുതൽ എന്നെ കോടതിയിൽ ഹാജരാക്കെണ്ടതുണ്ടായിരുന്നു. കാരണം വീട്ടുകാർ മിസ്സിംഗ്‌ കംപ്ലൈന്റ് കൊടുത്തത് കൊണ്ടാണ് കൂടുതൽ അന്വേഷണമോക്കെ വന്നതും.

അങ്ങനെ കോടതിയിലേക്ക് കൊണ്ടുവരുന്ന നേരം വരെ തലങ്ങും വിലങ്ങും, അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ട് എന്‍റെ ചേട്ടന്മാരും, ചേടത്തിയമ്മമാരും, അച്ഛനും, അമ്മ….. അമ്മയില്ല, അമ്മ അപ്പോഴത്തേക്കും കിടപ്പിലാണ്. ഞാന്‍ മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞപ്പോൾ തൊട്ട്. ഞാന്‍ ബന്ധുവീട്ടിലാണ് എന്നാണല്ലോ ഇവരുടെ പ്രതീക്ഷ. വീട്ടിൽ വഴക്കായിട്ടാണ് പോയതും. അതുകൊണ്ട് ഇവർ കുറച്ച് കാലത്തേക്കു എന്നെ കോണ്ടാക്റ്റ് ചെയ്തില്ല. പക്ഷേ ഞാൻ അങ്ങനെയല്ല, കള്ളത്തരം പറഞ്ഞാണ് പോയത് എന്നുള്ള ഒരു ഐഡിയ വന്നപ്പോഴത്തേക്ക് ഇവർ മിസ്സിംഗ്‌ കമ്പ്ലൈന്റ് കൊടുത്തു. കുറെ അന്വേഷിച്ചു. മിനിഞ്ഞാന്ന് ഇവിടെ വന്ന ആ അച്ഛന്‍റെ പോലത്തെ തന്നെ അവസ്ഥയായിരുന്നു, എന്‍റെ അച്ഛന്റെയും അമ്മയുടെയും കാര്യം. അച്ഛന്‍ പിടിച്ച് നിന്നു. പക്ഷേ അമ്മക്ക് പറ്റിയില്ല. അമ്മ തളര്‍ന്നു കിടപ്പിലായി. നേരാവണ്ണം ഭക്ഷണം പോലും ഇറക്കാൻ പറ്റാത്ത അവസ്ഥ. വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ. അതുപോലെയായിരുന്നു എന്നെ സ്നേഹിച്ചത് എന്‍റെ അമ്മ. ഒന്ന് പിച്ചി പോലും എന്നെ നോവിച്ചിട്ടില്ല. ഒന്ന് നുള്ളി പോലും നോവിച്ചിട്ടില്ല എന്‍റെ അമ്മ. സാറിനോക്കെ അറിയാം. അതുപോലത്തെ ഒരു വായിൽ കൊലിട്ടു തിരുകിയാൽ പോലും അങ്ങോട്ട്‌ കടിക്കാനോ പോവില്ല. അങ്ങനത്തെ നിഷ്കളങ്കയായിട്ടുള്ളൊരു അമ്മയാണ്. ആ അമ്മയെയാണ് ഞാന്‍ അന്ന് അടിച്ചിട്ട് വീട്ടിന്നൊക്കെ ഇറങ്ങി പോയത്. എന്നിട്ടും പിടിച്ചില്ല.

നല്ല ആവേശമായിരുന്നു ഇറങ്ങി പോകുമ്പോൾ. പക്ഷേ ഓരോരുത്തരുടെം നോട്ടം, ഒരു പെണ്‍കുട്ടിയായ ഞാൻ അത് സഹിച്ചുകൊണ്ട് ആ പള്ളിടെ അകത്തേക്ക്  കയറി പോകുന്നത്, മതംമാറ്റ കേന്ദ്രത്തിലേക്ക് പോയതാണ് അന്ന്. അന്ന് ഒരുതവണ ഒന്ന് പതറിയിട്ടുണ്ട്, യ്യോ! വേണ്ടായിരുന്നു ആരെങ്കിലും പരിചയക്കാരെ കൂട്ടികൊണ്ട് വരാമായിരുന്നു. കാരണം നോട്ടം, അതുപോലുള്ള നോട്ടമാണ്. എങ്കിലും എന്തോ ഒരു ധൈര്യത്തിൽ പിന്നേം പിന്നേം മുന്നോട്ട് പോവുകയായിരുന്നു. എന്നെ അവിടെനിന്ന് കൊണ്ടുവന്നു കോടതിയിൽ ഹാജരാക്കി. അവിടം വരെ ഞാന്‍ ആരുടെ വാക്കും കേള്‍ക്കുന്നില്ല. അവിടെ എഴുതി കൊടുത്തത് പോലെ തന്നെ, രണ്ട് ദിവസത്തേക്ക്, രണ്ട് ദിവസത്തേക്ക് മാത്രം മാറുന്നു, അതുകഴിഞ്ഞ് ഞാൻ തിരിച്ച് വരും എന്ന് ഞാൻ അവിടെ എഴുതി കൊടുത്തതിന്‍റെപോലെ തന്നെ, ആ വാശിയിൽ തന്നെയായിരുന്നു, അവരടെ നമ്പർ അടക്കം എല്ലാം, അവിടുത്തെ  ഉസ്താദിന്‍റെയോക്കെ നമ്പർ അടക്കം എല്ലാം കയ്യിലുണ്ടായിരുന്നു. ആരൊക്കെ പറഞ്ഞിട്ടും ഞാന്‍ കേള്‍കണില്ല.

എന്നെ നന്നായിട്ടറിയാവുന്ന ഒരു ചേട്ടനുണ്ടായിരുന്നു അവിടെ, എന്‍റെ പെർളയിൽ, പെർള നാട്ടിൽ. ആ ചേട്ടന്‍ അവസാനത്തെ അറ്റകൈയ്ക്കു എന്‍റെ അമ്മയെ ജീപ്പിൽ കൊണ്ടുവന്നു, കോടതി വരെ കൊണ്ടുവന്നു, പോലീസ് സ്റ്റേഷന്‍ വരെ കൊണ്ട് വന്നു. പോലീസ് സ്റ്റേഷനിലോക്കെ തട്ടമോക്കെ ഇട്ട്, വളരെ ഗാംഭീര്യത്തോട് കൂടിയാ ഞാന്‍ പോകുന്നത്. ആ പരിസരത്തുള്ള, ആ നാട്ടിലുള്ള എല്ലാരും എന്നെ നോക്കുന്നുണ്ട്. പക്ഷേ ആരുടേയും മുന്നിൽ പതറാത്ത മനസ്സോടു കൂടി ജിഹാദിയായിട്ടുള്ള ഇസ്ലാംമത വനിതയായ റഹ്മത്ത് നടന്നു പോവുകയാ. റഹ്മത്ത് എന്നായിരുന്നു എന്‍റെ പേര്. റഹ്മത്ത് നടന്നു പോവുകയാണ് പോലീസ് സ്റ്റേഷന്‍റെ അകത്തേക്ക്, ഒട്ടും കുലുങ്ങുന്നില്ല. പോലീസ് സ്റ്റേഷന്റെ അകത്ത് കയറിയപ്പോഴത്തേക്ക്, പിന്നെ ഒന്നും വേണ്ട അവിടെ ഒരാള് എന്നേം കാത്തിരിപ്പുണ്ട്‌, ആരാന്നറിയാവോ? കരഞ്ഞു കരഞ്ഞ് തളര്‍ന്ന്, ഭക്ഷണം കഴിക്കാന്‍ പോലും നേരാവണ്ണം ആവാതെ, എന്നേം കാത്തിങ്ങനെ, ഇന്ന് നമ്മടെ വൈശാലിയെ കാണുന്നില്ലേ അത് പോലെ ഏങ്ങലടിച്ച് കരയുന്ന എന്‍റെ അമ്മ. എനിക്ക് ജന്മം തന്ന എന്‍റെ അമ്മ. ആ അമ്മ എന്‍റെ മുമ്പിൽനിന്നു കരഞ്ഞു, ഒരുപാട് കരഞ്ഞു. എന്തിനാ എന്നെ വിട്ട് പോയത് എന്ന്, ഒന്നടിച്ചു ചോദിക്കാന്‍ വേണ്ടി ഇങ്ങനെ കയ്യോങ്ങുമ്പോഴത്തേക്കും വീണു. എങ്കിലും ആ കൈ എന്‍റെ ദേഹത്ത് വീണിരുന്നു. എന്നിട്ടും ഞാന്‍ പറഞ്ഞു ‘ഇല്ല എനക്ക് പോണം’. ഞാന്‍ അമ്മയെ സമാധാനിപ്പിക്കാന്‍ നോക്കിയിട്ടുണ്ടെങ്കിലും പക്ഷേ അമ്മ സമാധാനിക്കില്ല, ഞാന്‍ പോണം എന്ന് തന്നെയാ പറയുന്നത്, പോവില്ല എന്നല്ല പറയുന്നത്. അമ്മ കരയണ്ട ഞാന്‍ അപകടത്തിലേക്കൊന്നുമല്ല പോകുന്നത്, ഞാന്‍ തിരിച്ച് വരും. പക്ഷേ എനിക്കു പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. നീ തട്ടമെങ്കിലും മാറ്റ് മോളെ എന്ന് പറഞ്ഞു. തട്ടോം മാറ്റാന്‍ ഞാൻ തയ്യാറല്ല, ഇത് എന്‍റെ മതം പഠിപ്പിക്കുന്നതാണ്, നിങ്ങടെ മതം നിങ്ങള്‍ നിങ്ങള്‍ … എങ്ങനെ വേണെങ്കിലും അനുകരിച്ചോ, ആരാധിക്കെ എന്താന്നുവച്ചാ ചെയ്തോ. പക്ഷേ എന്‍റെ മതം ഇതല്ല പഠിപ്പിക്കുന്നത്‌. എനിക്ക് മാനം മൂടി നടക്കേണ്ടവളാണ് ഞാൻ. ഞാൻ ഒരു മുസ്ലിം വനിതയാണ്‌ ഇന്ന്. എന്‍റെ പേര് വരെ ഞാൻ മാറ്റിയിട്ടുണ്ടെന്നൊക്കെ പറഞ്ഞപ്പോൾ, അത്രയും നാളും ശ്രുതിന്നൊക്കെ വിളിച്ച് സ്നേഹത്തോടെ വിളിച്ചിരുന്ന അവര്‍ക്ക് ഇതിൽ കൂടുതൽ എന്ത് വേണം? ആ അമ്മക്ക് ഇതിൽ കൂടുതൽ എന്ത് വേണം കൊടുക്കാവുന്നതിന്‍റെ ഏറ്റവും വലിയ ശിക്ഷയാണ് ഞാന്‍ എന്‍റെ അമ്മക്ക് നല്‍കിയിരുന്നത്. എന്‍റെ നല്ല പ്രായത്തിൽ ഒരു അമ്മക്ക് താങ്ങും തണലുമായിട്ട്, അമ്മയ്ക്കും അച്ഛനും താങ്ങും തണലുമായിട്ട് വരേണ്ട, എന്‍റെ ആ ഒരു യൌവന കാലഘട്ടത്തിൽ ഞാൻ അമ്മക്ക് കൊടുത്ത വേദന അത്രക്കും വലിയ വേദനയായിരുന്നു. അപ്പോഴും തിരിച്ചറിവോന്നും ഇല്ല.

ശ്രുതി ചേച്ചി നീട്ടുന്നു എന്ന് വിചാരിക്കരുത്. എന്‍റെ ജീവിതം ഇവിടെ ഇങ്ങനെ ഒരു സന്ദര്‍ഭത്തിൽ നിങ്ങള്‍ക്കു മുമ്പിൽ  തുറന്ന് കാണിക്കുന്നത് വ്യക്തമായൊരു താല്പര്യത്തോട് കൂടിത്തന്നെയാണ് . ഇനിയും മനസ്സിൽ എവിടെയെങ്കിലും ഈ മതത്തോടോ, മതത്തിലെ ആൾക്കാരോടോ സഹതാപമോ അനുകമ്പയോ ഉണ്ടെങ്കിൽ, അതിൽ തിരുത്തൽ ഉണ്ടാകണം എന്ന സന്ദേശം നിങ്ങള്‍ക്ക് തരാൻ വേണ്ടിയിട്ടാണ് ഞാൻ ഇത് പറഞ്ഞു വരുന്നത്.

കോടതിയിൽ മജിസ്ട്രേറ്റിനു മുന്‍പിൽ ഞാൻ രണ്ട് ദിവസത്തേക്ക് എന്‍റെ മാതാപിതാകളുടെ കൂടെ പോകാം എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ അമ്മയുടെ കണ്ണീരു കൊണ്ട് മാത്രമാണ്. ഈ അമ്മയുടെ കണ്ണീര്‍ ഇല്ലായിരുന്നെങ്കിൽ, അമ്മ അന്ന് കരഞ്ഞില്ലായിരുന്നെങ്കിൽ, അമ്മേ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഇന്നും, ഇന്നാള് ആ വീഡിയോയിൽ കണ്ടപോലെ എവിടെയെങ്കിലും, ഏതെങ്കിലുമൊരു ചേരിയിൽ ഏതെങ്കിലുമൊരു രീതിയിൽ പറയാൻ പറ്റില്ല, നിവൃത്തികേട് കൊണ്ട് ജീവിക്കാനുള്ള തത്രപ്പാടിന് വേണ്ടിയിട്ട്, ഒന്ന് ജീവിക്കണം, ആത്മഹത്യ ചെയ്യാനുള്ള ഭയം കൊണ്ട് ജീവിച്ചേ മതിയാവു എന്നുള്ള കാരണം കൊണ്ട്, ഏതെങ്കിലും ജോലി, എന്തെങ്കിലും നികൃഷ്ടമായ ജോലി ചെയ്തിട്ട്  ജീവിക്കേണ്ട സാഹചര്യത്തിൽ എത്തി ചേര്‍ന്നേനെ. പക്ഷേ ഈശ്വരൻ അമ്മയായിട്ട്‌ ആ സമയത്ത് അവിടെ അമ്മേടെ കണ്ണീരായിട്ട് എന്‍റെ മുന്‍പിൽ വന്നു. ഞാന്‍ ആ കണ്ണീരുകൊണ്ട് രണ്ട് ദിവസത്തേക്കു എന്നുള്ള രീതിയിൽ മജിസ്ട്രേറ്റിന്‍റെ മുമ്പിൽ പറഞ്ഞു, രണ്ട് ദിവസത്തേക്ക് ഞാൻ അച്ഛന്റേം അമ്മേടേം കൂടെ പോവാണ്. പക്ഷേ എനിക്ക് വീണ്ടും പോണം, അവിടെ എഴുതി കൊടുത്തതും അത് പോലെ തന്നെയാണ്. അദ്ദേഹം എഴുതിയതും അതുപോലെ തന്നെയാണ്.

പിന്നീടുള്ള moments കേള്‍ക്കുമ്പോൾ നിങ്ങള്‍ക്ക് രസോം, അന്നത്തെ എനിക്ക് ക്രൂരതയും ആയിരുന്നു. അത്രേം നേരം പറഞ്ഞതൊന്നുമല്ല പിന്നെ എന്റെ വീട്ടുകാരുടെ ഭാഗത്ത്‌ നിന്ന്, എന്‍റെ അമ്മയല്ല ട്ടോ, ബാക്കിയുള്ളവരുടെ. കാര്യം നടന്നപ്പോൾ കവാത്തു മറന്നു. എന്നേം കൊണ്ട് നേരെ പുത്തൂരിലേക്ക് പോയി, കര്‍ണാടകയിൽ. അവിടെ കൊണ്ട് പോയി ഒരു ക്ലാസ്‌, ഒരു വീട്ടിൽ കൊണ്ടുപോയി. വീട്ടിന്ന് അവിടെ കുറേ ചര്‍ച്ച. എന്നിട്ട് അവരെന്നോട് പറഞ്ഞു ദൈവം ഉത്ഭവിച്ചു വരുന്നത് കണ്ടിട്ടുണ്ടോന്ന് ചോദിച്ചു. എന്നോട് ചര്‍ച്ച ചെയ്തോണ്ടിരിക്കാ. ഞാൻ ആവേശത്തോടെ പറഞ്ഞു, ദൈവം ഉത്ഭവിച്ചു വരണതോന്നും അല്ല, അത് നിങ്ങടെ പോട്ടവിശ്വസമാണ്. “അല്ല അല്ല മോളെ, നിനക്ക് ദൈവം ഉത്ഭവിച്ചു വരുന്നത് ഞാൻ കാണിച്ചു തരാം. നാളെ രാവിലെ നീ റെഡി ആയിട്ട് നിന്നോ” എന്ന് പറഞ്ഞു. എന്ത് സാധനം കാണിക്കാനാണ് ഇദ്ദേഹം എന്നെ കൊണ്ടുപോവുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും കെട്ടും കെട്ടി അവരുടെ കൂട്ടത്തിൽ. എന്തായാലും പെട്ടു, ഇനി അവിടുന്ന് രക്ഷപെടാന്‍ പറ്റത്തില്ല, ഓടാനും പറ്റത്തില്ല, ഉറപ്പാണ്‌. അത് കൊണ്ട് അവരുടെ കൂടെ പോയി.

ഒരു വീട്ടിൽ, ഒരു തോട്ടത്തിന്‍റെ നടുക്ക് ഒരു വീട്. തോട്ടത്തിന്‍റെ അപ്പുറത്തെ വശത്തൊരു കുന്നാണ്‌. ആ ഒരു വീട്ടിൽ ചെന്ന് ഒരു ഗ്ലാസ്‌ പാല്‍ തന്നു, ആ പാലും കുടിച്ചിട്ട്  ഒരു കുന്നിലേക്ക് എന്നെ ഓടിച്ച് കയറ്റി, ‘വേഗം വാ’ എന്ന് പറഞ്ഞ് ഓടിച്ച് കയറ്റിയത് ഓര്‍മ്മയുണ്ട്. പിന്നെ അവിടെ എത്തിയപ്പോൾ ഒരു ഗ്ലാസ്‌ പച്ചജ്യൂസ്‌ തന്നു. നല്ല നിറം അല്ലെ? പച്ച ജ്യൂസ്‌. പച്ച മതത്തിൽ ഉള്ളവള്‍ക്ക് പച്ച ജ്യൂസ്‌. ഞാന്‍ കുടിക്കാൻ തുടങ്ങിയപ്പോഴാണ് അറിഞ്ഞത് ആര്യവേപ്പിലയുടെ ജ്യൂസ്‌ ആണ് സംഭവം. ഒരു തുള്ളി ഇറക്കിയപ്പോൾ തന്നെ ഞാൻ ചേട്ടന്‍റെ മുഖത്തേക്ക് നോക്കി. ചേട്ടൻ “ഒന്ന്‍ കുടിച്ചോ, ധൈര്യായിട്ട് കുടിച്ചോ. ഒരു പ്രശ്നോം ഇല്ല, നിനക്ക് കൈവിഷം കയറിയിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയിട്ടാണ്. നീ കുടിച്ചോ കുടിച്ചോ…” എന്ന് പറഞ്ഞ് 3 ഗ്ലാസ്‌ ഒറ്റയടിക്ക്  കാര്യായിട്ട് എന്നെ കുടിപ്പിച്ചു. ഈ പാലും കുടിച്ചിട്ട്, അതിൽ എന്താണ്ടൊക്കെ ചേര്‍ത്തിട്ടുണ്ടായിരുന്നു. എനിക്ക് അറിയില്ല.

അതും കുടിച്ച് ഈ കുന്നിലേക്ക് ഓടി കയറിയിട്ട്, ഞാന്‍ നോക്കിയപ്പോൾ കുറെ ആൾക്കാർ. അതിൽ ഞാൻ വിശ്വസിക്കുന്ന മതത്തിലെ ആൾക്കാരുമുണ്ട്. അത് കണ്ടപ്പോൾ എനിക്ക് സമാധാനായി. ഓ എന്‍റെ ആങ്ങളാര് അപ്പുറത്തുണ്ട്, അവരും ഛർദിക്കുന്നുണ്ടല്ലോ. ഇക്കമാരുണ്ട്. പിന്നെ ഇഞ്ഞമാരുണ്ട് കുറെ. അപ്പോൾ പിന്നെ ഇതെന്തായാലും വേറെ എന്തും  ആയിരിക്കില്ല എന്ന വിശ്വാസത്തോട് കൂടി കുടിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ തുടങ്ങി ശർദ്ദിക്കാൻ. എന്താ കുറെ ശർദ്ദിച്ചു. അത്രേം കാലം എനിക്ക് കഫകെട്ടിന്‍റെ പ്രശ്നമുണ്ടായിരുന്നു. ഈ ഛർദിച്ചപ്പോൾ ഒരു ഗുണം ഉണ്ടായി, അകത്ത് അടിഞ്ഞ് കിടന്നിരുന്ന കഫം ഒക്കെ അങ്ങ് പോയി. അപ്പോൾ ഈ കഫം ഇങ്ങനെ അടിഞ്ഞ് കിടന്നിട്ടു, ഇതിന്‍റെ കെമിക്കൽ റിയാക്ഷൻ കൊണ്ട് ആണെന്ന് തോന്നുന്നു, ആ കഫമോക്കെ അടിഞ്ഞ്കിടന്ന് വെളുത്ത ഒരു പഞ്ഞികെട്ട് പോലെ എന്തോ സാധനായി അത് അവിടെ കിടക്കുവാ. അപ്പോ കുറേ ഹവ്യക്കകാർ എവിടുന്നാണെന്ന് അറിയാൻ പാടില്ല ഓടി വന്നിട്ട് പറയാ, ‘കണ്ടോ എത്ര വലിയ കൈവിഷാ കൊടുത്തിരുന്നത്’. ഫോട്ടോ എടുക്കലാ, ഞാന്‍ ഛർദിച്ചതിന്‍റെ ഫോട്ടോ എടുക്കേ, എന്‍റെ ഫോട്ടോ എടുത്താലും വേണ്ടില്ല പക്ഷേ ഞാൻ ഛർദിച്ചിട്ടിരിക്കുന്ന സാധനത്തിന്‍റെ ഫോട്ടോ എടുക്കേ. എന്ത് പ്രാന്താണ് ഇവര്‍ക്ക്.

അന്ന് അവിടുന്ന് ആ കുന്നിറങ്ങി വരുമ്പോൾ ഒരു കാര്യം തീരുമാനിച്ചു, രണ്ട് ദിവസം കഴിയുമ്പോൾ ഇവരെന്നെ വിടും. ഇവര് വിട്ടാ പിന്നെ എന്‍റെ പൊടി പോലും ഞാൻ കാണിക്കില്ല, കാരണം ഇത് പോലെ എന്നെ ശിക്ഷിച്ചതിന്. അമ്മയോട് തോന്നിയ കനിവ് കൊണ്ട് എന്നെ ഇവിടെ കൊണ്ട് വന്നപ്പോൾ, അമ്മ അപ്പുറത്ത് നില്‍പ്പുണ്ട്. അപ്പോൾ അമ്മയോടും ദേഷ്യായിരുന്നു. ഒരു സഹതാപം തോന്നിയതിന്‍റെ പേരിൽ എന്നെ ഇത്രക്കും ശിക്ഷിക്കണമായിരുന്നോ എന്ന് ഞാന്‍ അമ്മയുടെ മുഖത്ത് നോക്കി കണ്ണുരുട്ടി പേടിപ്പിച്ചിട്ടുണ്ട്. കേള്‍ക്കുമ്പോൾ നല്ല തമാശയായിട്ടും, ഞാന്‍ തമാശയായിട്ടു അവതരിപ്പിക്കുകയാണെങ്കിലും, അന്നത്തെ എന്‍റെ സിറ്റുവേഷൻ അത്രക്ക് pathetic ആയിരുന്നു.

അവിടുന്നും പിന്നെ എന്നെ വെറുതെ വിടുന്നില്ല. എന്നെ വണ്ടിയിl തൂക്കിയിട്ടു കൊണ്ട് പോവാ. ദൈവം ഉത്ഭവിച്ചു കണ്ടല്ലോ, ഇനി ആ ദൈവത്തിന്‍റെ കൂടെ സംസാരിക്കാനായിട്ടാണോ എന്നറിയത്തില്ല എന്നേ കൊണ്ടോവാന്‍ പോവാ. ദൈവത്തിനോട് സംസരിക്കണ്ടേ എന്ന് പറഞ്ഞിട്ടാണ് പിന്നെ കൊണ്ട് പോവൽ. എന്ത് മാരണം എങ്ങാനും ആയിക്കോട്ടെ, രണ്ട് ദിവസം കഴിയുമ്പോൾ ഇവരെന്തായാലും എന്നെ വെറുതെ വിടും എന്നുള്ള ഒരു പ്രതീക്ഷയോടു കൂടി ഞാന്‍ ആ വണ്ടിയിൽ കയറി യാത്ര ചെയ്തു. കാഞ്ഞങ്ങാട് എത്തിയപ്പോഴത്തേക്കും എനിക്ക് സംഭവം പിടികിട്ടി. ഇവരെന്നെ സംസാരിപ്പിക്കാൻ കൊണ്ടുപോവല്ല ഇവർ വേറെ എവിടെക്കോ കൊണ്ടുപോവാണ്‌. വണ്ടിയിൽ ഇരുന്ന ഞാൻ ബഹളായി. ചേട്ടനോട് ചോദിച്ചു, ‘സത്യം പറയണം, എന്നെ എങ്ങോട്ടാ കൊണ്ട്  പോവുന്നേ’ എന്നുള്ളത്. അന്ന് പറഞ്ഞു, നിന്നെ എറണാകുളത്തേക്ക് കൊണ്ടുപോവുകയാണ്. അവിടെ ഈ കേസ്… ഇവിടെ തീരുന്നില്ല, മിസ്സിംഗ്‌ കംപ്ലൈന്റ്റ്‌ ആയത് കൊണ്ട് അവിടെ നീ റിപ്പോര്‍ട്ട്‌ ചെയ്യണം. ഹൈകോടതിയിൽ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്, അവിടെ നിന്നെ  ഹാജരാകേണ്ടതാണെന്ന്’ പറഞ്ഞു. അങ്ങനെ അവിടെ ആ പ്രതീക്ഷയിലായി പിന്നീടുള്ള വരവ്.

പക്ഷേ ഇടക്ക് എപ്പഴോ സംഭാഷണത്തിൽ നിന്ന് കിട്ടി എന്നെ കൗണ്‍സിലിങ്ങിനാണ് കൊണ്ട് വരുന്നത്, എന്നോട് സംസാരിക്കാന്‍ ആണ് കൊണ്ട് വരുന്നത്. എന്നെ എറണാകുളത്തുള്ള ഹിന്ദു ഹെല്‍പ്പ് ലൈൻ ഓഫീസിൽ എത്തിച്ചു. അവിടെ എന്നോട് രണ്ട് പേർ സംസാരിച്ചു. ഒരു അഡ്വക്കേറ്റ്, പിന്നെ ഒരു ബിസിനസ്സ് പേര്‍സൺ. അദ്ദേഹമൊക്കെ സംസാരിച്ചു. കള്ളപ്പേരിലോക്കെയാണ് സംസാരിക്കുന്നത്. കാരണം അവര്‍ക്കറിയാം ജിഹാദിന്‍റെ ആളായിട്ടുണ്ട് ഞാൻ കുറെ. അവരുടെ കയ്യിലൊക്കെ കിട്ടിയ information കുറച്ച് കള്ളത്തരമൊക്കെ ഉണ്ടായിരുന്നു. ഞാൻ ഏതോ സംഘടനയുടെ ഭാഗമാണ് എന്നൊക്കെയാ. പക്ഷേ സംഘടനയുടെ ഭാഗമായിട്ടില്ല. പക്ഷേ ജിഹാദ് മൈന്‍ഡ് ഉണ്ടെനിക്ക്. മതം മാറ്റിയെടുക്കണം എല്ലാവരേം, എന്നുള്ള ഒരു mind ഉണ്ടായിരുന്നു. ഓകെ. സംസാരിച്ചു.

കുറെ കാര്യങ്ങൾ ഇവരെന്നോടു പറയുന്നുണ്ട്, അച്ഛന്റേം അമ്മേടേം വിഷമം മനസ്സിലാക്കണം. അങ്ങനെ ഒന്നും പോകരുത്. ഇതൊക്കെ വലിയ പ്രശ്നങ്ങൾ ഉണ്ടാകും, അങ്ങനെയാണ് ഇങ്ങനെയാണ്… എല്ലാം തലേം കുലുക്കി കേട്ടു. ശരി ഓക്കേ സമ്മതിച്ചു, കുറേ കുറ്റങ്ങൾ എന്നോട്  ഇസ്ലാം മതത്തെ കുറിച്ച് ഇങ്ങോട്ട്  പറഞ്ഞു. നിങ്ങൾ കാണുന്നില്ലേ ഓരോ ദിവസം എത്ര പേർ മരിക്കുന്നു. നാളിത്രേം കാലം നോക്കി കഴിഞ്ഞാൽ ചരിത്രമോക്കെ എടുത്ത് നോക്കരുതോ എന്നൊക്കെ പറഞ്ഞു. അവിടുത്തെ അഡ്വക്കേറ്റും എന്നോട് സംസാരിച്ചു. എല്ലാം കേട്ട് തലേം കുലുക്കി. ഈ ഖുറാനിൽ ഒരു വചനം ഉണ്ട്, ശത്രുക്കളുടെ ഇടയിൽ ആണെങ്കിൽ അവരോട് യുദ്ധതന്ത്രം പ്രയോഗിക്കണം എന്നുള്ള രീതിയിൽ. അതുകൊണ്ട് ഞാന്‍ യുദ്ധതന്ത്രം പ്രയോഗിച്ചു. ഞാന്‍ അവരോട് പറഞ്ഞു, ഞാൻ മാത്രല്ല അപകടത്തിൽ പെട്ടിട്ടുള്ളത്. അവിടെ വേറേം കുറെ പേരുണ്ടെന്ന് പറഞ്ഞു.  അപ്പോൾ ഇവര്‍ക്ക് എന്നോട് കൂടുതൽ വിശ്വാസമായി. ഞാന്‍ മാറി, ‘ഞാന്‍ മാറി വരുന്നുണ്ട് അപ്പോൾ’.

ഇവർ കൂടുതൽ മാറ്റതിനായിട്ട് യോഗയും പഠിക്കാം, കുറേ നമ്മുടെ ധര്‍മ്മത്തിലെ കാര്യങ്ങളും അറിയാം. ഇസ്ലാംമതത്തിന്‍റെ പൊട്ടത്തരം അറിയിക്കുന്ന ഒരു സ്ഥലം ഉണ്ട് തൃപ്പൂണിത്തുറയിൽ. അവിടെ ഒരു  മനോജ്‌ എന്ന് പറഞ്ഞിട്ടുള്ള ഒരു മാഷുണ്ട്. ആ മാഷിനോടു സംസാരിക്കുമ്പോൾ നിന്‍റെ എല്ലാ പ്രശ്നങ്ങളും മാറും എന്ന് പറഞ്ഞു. മനോജോ? ആയിക്കോട്ടെ. അതും കൂടെയേ ഉള്ളു. ആ നേര്‍ച്ചയും കൂടെ കഴിഞ്ഞിട്ടാവാം ഇനി അടുത്തത്. എന്തായാലും, ഇനി ഇവിടം തൊട്ടിട്ട് അത്രയ്ക്ക് സഹികെട്ട് കഴിഞ്ഞിരുന്നു. ഇനി സംസാരിക്കാന്‍ പോകുന്ന ആ സ്റ്റേജ് തൊട്ടിട്ട് ഇത് ഫൈനൽ ആയിരിക്കും, ഇനി എന്നെ ആരും സംസാരിക്കാന്‍ വിളിക്കണ്ട. ഇത് ഫൈനൽ ആയിരിക്കും. ഇവിടം തൊട്ട്, ഞാൻ എന്‍റെ തനിസ്വരൂപം കാണിക്കാണെന്ന് വച്ചിട്ട്, മതം മാറ്റാം. ഇവിടം തൊട്ട് തുടങ്ങാം എന്‍റെ മതപ്രബോധനം എന്നുള്ള രീതിയിൽ തന്നെ ഞാൻ വന്നു. തട്ടം  ഇട്ടിട്ടില്ല. തട്ടം ഇവിടെ വന്നതിന് ശേഷം സാറുടെ മുന്നിൽ വരുമ്പോഴാണ്  ഞാൻ തട്ടമിട്ട് വരുന്നത്.  കാരണം എന്‍റെ ഉദ്ദേശം അതാണല്ലോ, അത് വരെ ഞാന്‍ ഇട്ടിട്ടില്ല.

ഇവിടെ വന്നിട്ട് ഞാന്‍ ആദ്യായിട്ട് കാണുന്നത് സുജിത് സാറിനെയാണ്. താടിയൊക്കെ വളര്‍ത്തി, ഇന്ന് കാണുന്ന പോലെയൊന്നുമല്ല, താടിയൊക്കെ വളര്‍ത്തിയിട്ട് മാന്യനായി മുണ്ടൊക്കെയുടുത്ത് അവിടെ ഇരിക്കുവാ. അപ്പോൾ എന്‍റെ വിചാരം അതാണ് മനോജ്‌ എന്നാ. മനോജേ ഇരിക്കാണല്ലേ… വച്ചിട്ടുണ്ട്… എന്നൊക്കെയുള്ള രീതിയിൽ അവിടെ എത്തി. എന്നോട് ആദ്യായിട്ട് ചോദിക്കാണ്, “എന്താണ് അയ്യപ്പനെ കുറിച്ച്  അഭിപ്രായം?” പണ്ട് വെറുത്തതാ പേടിച്ചിട്ട്‌, ഈ അയ്യപ്പനെ. ആ അയ്യപ്പനെ കുറിച്ച് എന്നോട് ചോദിക്ക്യാ, അയ്യപ്പനെ കുറിച്ച് എന്താ അഭിപ്രായം എന്ന്. ഞാന്‍ പറഞ്ഞു പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല, നല്ല അഭിപ്രായമാണ് എന്ന് പറഞ്ഞു. പിന്നെയങ്ങോട്ട് കഥകൾ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുവാ.., അപ്പോൾ ഞാൻ അതിശയിച്ചു പോയി. ശരിയല്ലേ? അയ്യപ്പന്‍റെ കഥ ഞാന്‍ കേട്ടത് ഇദ്ദേഹം പറയുന്ന പോലെ തന്നെയാണ്. അപ്പോൾ ഇദ്ദേഹം പറയുന്നതിൽ എന്തോ  കാമ്പുണ്ടെന്ന്‌ തോന്നി. എന്നാലും എന്‍റെ ഉള്ളിലുള്ള ഈഗോ സമ്മതിക്കുന്നില്ല. എന്തായാലും ഇസ്ലാംമതം അതിനെ കുറിച്ചിട്ട് പറയാന്‍ ഞാൻ സമ്മതിക്കില്ല. എന്നിട്ട് ഞാൻ സംശയം എന്ന രീതിയിൽ അങ്ങോട്ട്‌ ചോദിക്കാൻ വേണ്ടിയിട്ട്, അല്ല മനോജ്‌ സാറെ എന്ന് പറഞ്ഞിട്ട് ചോദിച്ചു, വിളിച്ചു മനോജ്‌ സാറേന്ന്‌. അപ്പോൾ ഞാൻ മനോജ്‌ സാർ അല്ല. മനോജ്‌ സാർ വേറെയാണ്. അത് ഞങ്ങടെ പ്രധാന ആചാര്യൻ ആണ്. അദ്ദേഹം വരും, രണ്ട് ദിവസം കഴിയുമ്പോൾ വരും. അപ്പോൾ പരിചയപ്പെടാം.

അപ്പോൾ പിന്നീട് മധു സാർ സംസാരിച്ചു, മധു സാർ എന്നോട് ഇതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. മധു സാർ ഭയങ്കര തന്ത്രശാലിയാണ്. എന്നോട് എന്തുകൊണ്ട് PSC എഴുതിയില്ല? ഇത്രേം പഠിച്ചില്ലേ എന്ത് പൊട്ടത്തരാ കാണിച്ചേ എന്ന് പറഞ്ഞിട്ട് അതിന്‍റെ രീതിയിൽ ഭീഷണിപ്പെടുത്തുന്നു. ഹാ, ഇതെന്താടാ അപ്പനെ! യോഗ പഠിക്കാൻ വേണ്ടിയിട്ട്  ഇവിടെ വിളിച്ച് വരുത്തിയിട്ട്, PSC എഴുതുന്നില്ല എന്ന് പറഞ്ഞിട്ടുള്ള പുകിലാണ് ഇവിടെ. വേറൊരു ആളുണ്ടായിരുന്നു, വേറൊരു അധ്യാപകനാണ് അദ്ദേഹം. ഇപ്പോൾ ഇല്ല. വേറെ ജോലിയിൽ കയറിയിരിക്കുകയാണ്. അദ്ദേഹമാണെങ്കിൽ പ്രാണയാമം പഠിപ്പിക്കാൻ പറഞ്ഞ്, നല്ല ക്ഷീണം ഉണ്ട്, വണ്ടിയില്‍ കിടന്നു അടിയായത് കൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റിയിട്ടുണ്ടായിരുന്നില്ല. എന്നെ പിടിച്ചിരുത്തി ചമ്രം പടിഞ്ഞിരുന്ന്‍,അവിടുന്ന് പ്രാണായാമം പഠിപ്പിക്കലാ. ഉറക്കം തൂങ്ങികൊണ്ട് ഞാൻ പ്രാണായാമം പഠിച്ചു. ഓക്കേ ശരി.

അങ്ങനെ ഒക്ടോബർ 19-നു ഞാൻ ഇവിടെ ആര്‍ഷ വിദ്യാ സമാജത്തിൽ വലതുകാൽ വച്ച്, വലതുകാൽ വച്ചല്ല, ഇടതുകാൽ വച്ചാ കയറിയേ. കാരണം ഇടതുകാലാണ് എനിക്ക് ഉത്തമം. ആ സമയത്ത്, എല്ലാം ഇടത്തോട്ടാണല്ലോ. എല്ലാം ഇടത്താണ്. സമ്പ്രദായം ഒക്കെ ഇടത്തോട്ടാ. അതുകൊണ്ട് ഇടതുകാൽ വച്ച് ഞാൻ കയറി, ഒക്ടോബർ 21 തിയതി. ഇവിടെ വന്നതിന് ശേഷം എന്താണെന്നറിയാന്‍ പാടില്ല, എനിക്ക് പനിയൊക്കെ പിടിച്ചു. അതുകൊണ്ട് ഞാൻ ജലദോഷപനി ഉള്ളതുകൊണ്ട് മരുന്ന് വാങ്ങാൻ വേണ്ടി.., ഇവിടെയല്ല വേറൊരു സ്ഥലത്തായിരുന്നു കെട്ടിടം, ഹോമിയോ ക്ലിനിക്കിൽ പോയി തിരിച്ചുവരുന്ന വഴിക്ക്, അവിടുത്തെ ഒരു ചേച്ചിയുണ്ട്, അമ്പിളി. അപ്പോൾ ചേച്ചിയുമായി ഞാൻ നടന്നു വരുമ്പോൾ ഒരു ഓട്ടോ വന്നു. ആ ഓട്ടോയിൽനിന്ന് രണ്ട് പേർ ഇറങ്ങുവാണ്. ആദ്യത്തേത് മധു സാറാണ്. രണ്ടാമത്തെ ആളിറങ്ങിയപ്പോൾ അമ്പിളി ചേച്ചി പറഞ്ഞുയ്യോ! മനോജ്‌ സാർ വന്നുന്ന്. അപ്പോഴാണ് കാണുന്നത് യോഗാചാര്യനായിട്ടുള്ള മനോജ്‌ സാറിനെ. അന്നാണ് ആദ്യമായിട്ട് കാണുന്നത്. യോഗാചാര്യന്‍ എന്ന് കേട്ടപ്പോൾ എന്‍റെ മനസ്സിൽ വേറെ രീതിയിലുള്ള സങ്കല്‍പ്പമായിരുന്നു. സത്യം പറഞ്ഞാൽ ഇസ്ലാം മതപ്രകാരം ആ ഭാവന പോലും തെറ്റാണ്. എങ്കിലും പെട്ടെന്ന് കേട്ടപ്പോൾ automatic ആയിട്ട് വന്ന ഒരു ഭാവന വേറെയാണ്. മെലിഞ്ഞ് നല്ല flexible ആയിട്ടുള്ള ശരീരമോക്കെയുള്ള ഒരാൾ എന്നുള്ള രീതിയിലാണ്.

നോക്കിയപ്പോൾ യോഗാചാര്യനോ ഇങ്ങനെയോ. എന്തായാലും സൗമ്യമായ എന്നാൽ എന്തോ, നമ്മളെ ആശ്വസിപ്പിക്കുന്ന രീതിയിൽ എന്ന് പറയാ, ദൈവികമായിട്ടുള്ള എന്തോ, spiritual ആയിട്ടുള്ള എന്തോ, ഒരു ഫീൽ ഉണ്ടാകുന്ന രീതിയിൽ ഒരു പുഞ്ചിരിയും തന്ന്‍ അങ്ങോട്ട്‌ കയറി പോയി. പിന്നെ ഇദ്ദേഹത്തോട് സംസാരിക്കണം എന്നുള്ള ഇതായി. എന്തായാലും നല്ല ആളാണ്‌, എനിക്കു മതംമാറ്റാൻ പറ്റിയ ഒരാളാണ്. ഞാന്‍ കാത്തിരുന്നു, ഒരു അവസരത്തിന് വേണ്ടി കാത്തിരുന്നു. പക്ഷേ അന്ന് എന്നെ വിളിച്ചില്ല. വളരെ സങ്കടമായി പോയി. പിറ്റേ ദിവസം എന്നെ വിളിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ അങ്ങോട്ട്‌ ചാടി കയറി intention കാണിച്ചിട്ട് കാര്യമില്ല. ഗുരുവിനും തോന്നണം ശിഷ്യനോട്…… ഒരു കഥ, ഈയിടക്ക് ഒരു ദിവസം മധുസാർ പറഞ്ഞപ്പോൾ, എനിക്ക് ആ ഫ്ലാഷ്ബാക്ക് ഓര്‍മ്മ  വന്നു.

അങ്ങനെ സാറിനോട് സംസാരിക്കാന്‍ നേരത്ത്, അത്രേം നേരം അമ്മേം ഒക്കെയുള്ളത്‌ കൊണ്ട് തട്ടമിടാനോന്നും പറ്റത്തില്ല. ദസ്പ പിടിക്കാനും പറ്റത്തില്ല. സാറിന്‍റെ മുന്നിൽ വരുമ്പോൾ ദസ്പയുണ്ട് കയ്യില്. തട്ടമിട്ടിട്ട് സാറിന്റെ മുന്നിൽ സംസാരിക്കാൻ. ഞാൻ പറഞ്ഞു, “ഖുര്‍ആൻ വച്ചിടുള്ള സംഭാഷണം ആണെങ്കിലേ ഞാന്‍ തയ്യാറുള്ളൂ, വേറൊന്നും എനിക്ക് കേള്‍ക്കണ്ട”. “മതി, ഖുര്‍ആൻ വച്ചിട്ട് തന്നെ സംസാരിക്കാം, അതാണ് ശ്രുതിക്ക് comfortable എങ്കിൽ അങ്ങനെ”, സാർ പറഞ്ഞു. ഞാന്‍ പറഞ്ഞു, “ശ്രുതി അല്ല, റഹ്മത്ത് ആയിട്ട് സംസാരിക്കാനാണ് എനിക്ക് ഇഷ്ടം. മനസ്സിലായില്ല? റഹ്മത്ത് ആണ് എന്‍റെ പേര്, ഞാന്‍ റഹ്മത്ത് എന്നുള്ള പേര് സ്വീകരിച്ച് ഇസ്ലാംമതം സ്വീകരിച്ച ഒരാളാണ്” എന്ന് പറഞ്ഞു.

പിന്നീടങ്ങോട്ട് ഒരു രണ്ട് മണിക്കൂർ നേരത്തെ ചര്‍ച്ചയാണ്,  സംഭാഷണമാണ്. ഓരോന്നോരോന്നായിട്ട്, പണ്ട്  പ്രഭാഷണങ്ങളിൽ ഈ ബാഖ്‌അവിമാർ പറഞ്ഞ് ശരിയെന്നു എന്‍റെ മനസ്സിൽ തോന്നിപ്പിച്ച ഓരോ വചനങ്ങളും, അതിന്‍റെ എല്ലാ രീതിയിലുള്ള എല്ലാ തരം, ഖുറാനിലുമുള്ള, വ്യാഖ്യാനങ്ങൾ എടുത്ത് ചൂണ്ടിക്കാണിച്ച് എന്നെ കൊണ്ട് തന്നെ വായിപ്പിച്ച്, ഇതിന്‍റെ ഓരോ പൊട്ടത്തരങ്ങളും എനിക്കു തെളിയിച്ചുതന്ന്, രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴത്തേക്ക് കിളി പോയ പരുവത്തിലായിരുന്നു ഞാന്‍. ഇത്, ഇസ്ലാം മതം പൊട്ടത്തരം ആണെന്ന് മനസ്സിലായി. എങ്കിലും എന്‍റെ ഈഗോ സമ്മതിക്കുന്നില്ല ഇത് വിട്ട് വരാന്‍. ഞാൻ പറഞ്ഞു അങ്ങനെയാണെങ്കിൽ ശരിയേതാ? എനിക്ക് ശരിയായിട്ടുള്ള കാര്യം അറിയണം, ഹിന്ദുമതം ആണ് ശരി എന്ന് പറയാണെങ്കിൽ, ഇതിൽ കുറേ പ്രശ്നങ്ങൾ ഉണ്ടല്ലോ, കുറേ നൂലാമാലകൾ ഉണ്ടല്ലോ. അങ്ങനെ ഒരുപാട് കാര്യങ്ങൾ. അങ്ങനെ ഈ സംശയം തീര്‍ക്കലും കാര്യങ്ങളുമായിട്ട് എന്‍റെ പഠനം ഇവിടെ തുടര്‍ന്നു.

അത്രദിവസം അമ്മേ പോകണ്ട എന്നുപറഞ്ഞ് എന്‍റെ….. അച്ഛനൊക്കെ അപ്പോഴത്തേക്കും പോയിരുന്നു. അമ്മ കൂടെയുണ്ടായിരുന്നു. ഏകദേശം കുറേ ദിവസത്തെ ക്ലാസ്സുകള്‍ക്ക് ശേഷം സാധനയോക്കെ ചെയ്യാൻ പതുക്കെ തുടങ്ങി. ഇവിടുത്തെ ആൾക്കാരുടെ അഭിപ്രായമൊക്കെ കേട്ട് സാറും ‘സാധന ചെയ്യു, എല്ലാം ശരിയാവും’ എന്ന് പറഞ്ഞു. സാധനയൊക്കെ ചെയ്യാൻ തുടങ്ങിയശേഷം ഇത്രയും പോട്ടത്തരമായിട്ടുള്ള ഒരു മതത്തിലായിരുന്നു ഞാൻ നിന്നിരുന്നത്, ഇത്രേം പൊട്ടത്തരമായിട്ടുള്ള ഒരു മതത്തിന് വേണ്ടിയാണ് ഞാൻ ഇത്രയ്ക്കും ചെയ്യാൻ, ഒരു മകളും ഒരു അച്ഛനമ്മയോട് ചെയ്യാൻ പാടില്ലാത്ത മഹാപാതകങ്ങൾ, visible ആയിട്ടുള്ള തെറ്റാണ് ഞാന്‍ പറയുന്നത്. Visible ആയിട്ടുള്ള പാപങ്ങൾ. ഒരു മാതാപിതാക്കളോടും ഒരു കുഞ്ഞും ചെയ്യാന്‍ പാടില്ലാത്ത മഹാപാപമാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. അമ്മേ അടിക്കുക, അച്ചനെ ചീത്ത വിളിക്കുക, ചേട്ടന്മാരോട്  കയര്‍ത്തു സംസാരിക്കുക. ഒരു കുടുംബത്തിൽ ഒരു പെണ്‍കുട്ടി പെരുമാറാന്‍ പാടില്ലാത്ത രീതിയിൽ പെരുമാറുക, അത്രക്കും നീച്ചമായിട്ട് പെരുമാറിയതൊക്കെ ഈ അര്‍ത്ഥശൂന്യമായ മതത്തിന് വേണ്ടിയായിരുന്നല്ലോ. ഇനി, അതുമാത്രമാണോ ഞാന്‍ ഉപേക്ഷിച്ച് പോകാൻ/പോയിരുന്നതോ, ഉപേക്ഷിച്ച് പോകാന്‍ പോയിരുന്നത് ഇത്രേം ശ്രേഷ്ഠനായ പരമേശ്വരനെയാണ്. എല്ലാവരോടും കനിവും കാരുണ്യവുമുള്ള, ദയവുള്ള, എല്ലാ തെറ്റും പൊറുക്കുന്ന, നമ്മുടെ തെറ്റുകൾ എല്ലാം പൊറുത്ത്‌, ക്ഷമിച്ച്‌ നമ്മളെ കോഴിക്കുഞ്ഞുങ്ങളെ തള്ളക്കോഴി ചിറകിന്‍ കീഴിൽ പൊതിഞ്ഞ്കെട്ടി സംരക്ഷിക്കുന്ന പോലെ നമ്മളെ സംരക്ഷിക്കുന്ന പരമേശ്വരനെ ഉപേക്ഷിച്ച് കൊണ്ടാണല്ലോ, അദ്ദേഹം തന്ന ധര്‍മ്മത്തെ ഉപേക്ഷിച്ചു കൊണ്ടാണല്ലോ, ഈ മഹത്തായൊരു ഹിന്ദു ധര്‍മ്മത്തെ ഉപേക്ഷിച്ച്, സനാതന ധര്‍മ്മത്തെ ഉപേക്ഷിച്ചാണല്ലോ ഞാന്‍ പോകാൻ നിന്നത് എന്നുള്ള ഒരു കുറ്റബോധം കൊണ്ട്.

ഇന്ന് വൈശാലി കിടന്നു ഇങ്ങനെ കരയുമ്പോൾ എനിക്കെന്‍റെ അന്നത്തെ അവസ്ഥയാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് മനോജ്‌ സാർ, എന്നെ കൈപ്പിടിച്ചുയര്‍ത്താൻ.   ഇന്ന് ഞാന്‍ നിങ്ങളുടെ മുന്‍പിൽ ഇത്രയും ധൈര്യത്തോടെ സംസാരിക്കുന്നുണ്ടെങ്കിൽ, ഇത്രയും ധൈര്യമായിട്ട് നമ്മുടെ ധര്‍മ്മത്തെ കുറിച്ചിട്ട്, ഈശ്വരന്‍റെ മഹിമയെ കുറിച്ചിട്ട്, ഗുരുപരമ്പരകളെ കുറിച്ചിട്ട്, ഗുരുവിന്റെ മഹത്വത്തെ കുറിച്ച് ഞാന്‍ സംസാരിക്കുന്നുണ്ടെങ്കിൽ, അതിനുള്ള ധൈര്യം. ചിത്ര ചേച്ചിയെ പോലെ, ഞാന്‍ ഇവിടെ വന്നതിന് ശേഷം എത്രയോ കേസുകൾ ഞാൻ കണ്ടിട്ടുണ്ട്. എത്രയോ പെണ്‍കുട്ടികളോട്, എത്രയോ ആൾക്കാരോട്, എത്രയോ മാതാപിതാക്കളോട് ഞാൻ സംസാരിച്ചിട്ടുണ്ട്. ഇതിന്‍റെയൊക്കെ കഴിവെനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുടെ ഗുരുനാഥൻ മനോജ്‌ സാർ നൽകിയ, ഈ അദ്ധ്യാത്മിക ശാസ്ത്രം എന്നുള്ള കോഴ്സ്, അതിന്‍റെ അറിവുകൾ… സാധന പഠിപ്പിച്ചു തന്നത് അതിലൂടെയുള്ള ഈശ്വരീയ അനുഭവങ്ങൾ മാത്രമാണ്.

ഇനി നേരത്തെ ലക്ഷ്മി സൂചിപ്പിച്ച പോലെ തന്നെ, ലക്ഷ്മി പറഞ്ഞപ്പോൾ ഞാൻ എന്‍റെ തന്നെ ശപഥം ഓര്‍ത്തു പോവുകയാണ്. ഈ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ ഇനി എന്ത് എന്നുള്ള ഒരു ചോദ്യം. ഇനി എന്താ തീരുമാനം എന്നുള്ള ചോദ്യം. പതുക്കെ recover ആയി വന്നപ്പോ, മനോജ്‌ സാർ എന്നോട് ചോദിച്ചു, ‘ഇനി എന്താ തീരുമാനം? വീട്ടിലേക്ക് തിരിച്ചു പോകാനാണോ? മാതാപിതാക്കൾ വിളിക്കും, വിളിക്കില്ലേ? അപ്പോ എന്താ ചെയ്യാ?” മാതാപിതാക്കൾ അപ്പോഴത്തേക്കും, ഒന്ന് മാറിവന്നു എന്നാവുമ്പോഴത്തേക്കും, പിന്നെ കവാത്ത് മറന്ന് എല്ലാം മറന്ന്, പിന്നെ ഇതൊന്നും വേണ്ട. അന്ന് കൊണ്ടുവരാന്‍ നേരത്ത് സാറിനോട് പറഞ്ഞതാണ്, കരഞ്ഞു കാല് പിടിച്ച്, എന്‍റെ കുഞ്ഞിനെ എങ്ങനെയെങ്കിലും ശരിയാക്കി താ എന്ന് പറഞ്ഞ അച്ഛനും അമ്മയുമാണ്. ഒന്ന് മാറി വന്നപ്പോഴത്തേക്കും ഇവിടുന്ന് കൊണ്ട് പോവാനുള്ള തിടുക്കമാണ്. പക്ഷേ ഒരു തരത്തിലും എനിക്ക്, എന്‍റെ മനസ്സു അനുവദിക്കുന്നില്ല ഇവിടുന്ന് പോകാന്‍. ഞാൻ സാറിനോട് അന്ന് പറഞ്ഞു, “ഞാന്‍ ഇസ്ലാമിൽ നിന്നപ്പോൾ, ആ തെറ്റായ ആശയത്തിന് വേണ്ടി ഉറച്ച് നിന്നൊരു വ്യക്തിയാണ്. അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞിട്ടല്ല. ഇതൊക്കെ എല്ലായിടത്തും എത്തിക്കണം, എല്ലാ മനുഷ്യരിലേക്കും എത്തിക്കണം, കുറെ പേരെ ദീനിലേക്ക് കൊണ്ട് വരണം എന്നൊക്കെ ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. ഇന്ന് അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് ശരി എന്താണെന്ന് തിരിച്ചറിയുമ്പോൾ, ആ ശരിക്ക് വേണ്ടി ഞാൻ ഉറച്ച് നിന്നില്ലെങ്കിൽ, ഞാൻ എന്തിന് മനുഷ്യനായി ജീവിക്കണം,? വല്ല പാമ്പിന്‍റെയോ, ഇല്ലെങ്കിൽ ഏതെങ്കിലും  രോഗം വന്നോ കിടന്ന് ചാവുന്നതിനെക്കാൾ നല്ലത് ശ്രേഷ്ഠമായിട്ടുള്ള എന്തെങ്കിലും, ഈ ലഭിച്ചിരിക്കുന്ന മനുഷ്യ ജന്മം കൊണ്ട് ചെയ്തിട്ട് പോകുന്നതാണെനിക്ക്. അതിന് വേണ്ടി ഞാന്‍ എന്‍റെ ജീവിതം തന്നെ മുന്നോട്ട് വയ്ക്കാൻ തയ്യാറാണ്. പക്ഷേ പെണ്‍കുട്ടി എന്നുള്ള  നിലക്ക് സാർ എന്നെ ഒരുപാട് നിരുത്സാഹപ്പെടുത്തി, ഒരുപാട് നിരുത്സാഹപ്പെടുത്തി. ഒരു പെണ്‍കുട്ടി എന്ന നിലക്ക് ഒരുപാട് limitations ഉണ്ട് മോളെ. എന്‍റെ ദൗത്യം പൂര്‍ത്തീകരിക്കാൻ, എന്‍റെ ഈ പ്രസ്ഥാനത്തിലേക്ക് നിന്നെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് ഒരു മടിയും ഉണ്ടായിട്ടല്ല. പക്ഷേ നീ ഒരു പെണ്‍കുട്ടിയാണ്. നിനക്ക്  ഒരുപാട് limitations ഉണ്ട്. മാതാപിതാക്കളോടുള്ള നിന്‍റെ കടമ നിര്‍വഹിക്കേണ്ടതാണ്. ഒരുപാട് കാര്യങ്ങളുണ്ട്, അവര്‍ക്ക് നിന്നെ കുറിച്ചൊരു, നീ വിവാഹം കഴിഞ്ഞൊരു കൂടും കുടുംബവുമായിട്ടു ജീവിക്കണം എന്നുള്ള ആഗ്രഹം ഉണ്ടാവും.

എല്ലാം അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ ഞാൻ അദ്ദേഹത്തോട് പറഞ്ഞു വിവാഹം എന്നത് എന്‍റെ ചിന്തയിൽ ഇല്ല. അത് പണ്ടും ഉണ്ടായിട്ടുള്ളതല്ല. ഞാന്‍ ഇസ്ലാം മതത്തില്‍ ആയിരുന്നപ്പോൾ അവിടെ സന്യാസം ഒന്നും പറഞ്ഞിട്ടില്ലാതോണ്ട്, പെണ്ണുങ്ങള്‍ക്ക് സന്യാസം പറഞ്ഞിട്ടില്ലാത്തത് കൊണ്ട്, അന്ന് ഞാന്‍ തയ്യാറെടുതിട്ടുണ്ടാകും. അത് അല്ലാഹുവിൽ നിന്നുള്ള കൂലി കിട്ടാൻ വേണ്ടിയിട്ടായിരിക്കാം. പക്ഷേ ഇന്ന് അതിൽനിന്ന് വിട്ട് നില്‍ക്കുന്ന എനിക്കു, ശരിയിൽ പക്ഷത്ത് നില്‍ക്കുമ്പോൾ എനിക്ക് വൈവാഹിക ജീവിതം വേണം എന്നുള്ള താല്‍പര്യം ഒന്നുമില്ല, എനിക്ക് വിവാഹം വേണ്ട. ഞാന്‍ എന്‍റെ ജീവിതം പൂര്‍ണ്ണമായിട്ടും, ഈ പ്രസ്ഥാനത്തിന് വേണ്ടിയിട്ട്, നമ്മുടെ ആശയം എല്ലായിടത്തും എത്തിക്കാന്‍ വേണ്ടിയിട്ട്, അങ്ങയുടെ കൂടെ അങ്ങയുടെ നിഴൽ പോലെ, അങ്ങയുടെ മറ്റു ശിഷ്യന്മാർ, ഇപ്പോ മധു സാറായിട്ടും, സുജിത് സാറായിട്ടും, അനിൽ സാറായിട്ടും അങ്ങനെയുള്ള  ഓരോ ശിഷ്യന്മാരും, അങ്ങയുടെ നിഴൽ പോലെ എങ്ങനെ കൂടെ നടക്കുന്നുവോ അതിൽ, അവരിലോരാളായിട്ട് അങ്ങ്, അവരിലോരാളയികൊണ്ട് അങ്ങയെ നിഴല് പോലെ പിന്തുടരണം എന്നാണ് എന്‍റെ ആഗ്രഹം. അങ്ങയുടെ കാല്‍പാദങ്ങൾ പിന്തുടര്‍ന്ന് കൊണ്ട് അങ്ങയോടൊപ്പം വരണം എന്നാണ് ആഗ്രഹം. അങ്ങ് ഈ ധര്‍മ്മം പ്രചരിപ്പിക്കുവാൻ വേണ്ടിയിട്ട്, ഈ ധര്‍മ്മം എല്ലായിടത്തും എത്തിക്കുവാൻ വേണ്ടിയിട്ട്, അങ്ങയുടെ ദൗത്യം പൂര്‍ത്തികരിക്കാൻ വേണ്ടിയിട്ട്, അങ്ങ് ചെയുന്ന കര്‍ത്തവ്യങ്ങളിൽ അങ്ങയുടെ ഒപ്പം തന്നെ നില്‍ക്കാനാണ് എന്‍റെ ആഗ്രഹം. ഒരിക്കലും എന്നെ തടുക്കരുത്‌ എന്ന് പറഞ്ഞ്, ഞാന്‍ ഉറച്ച തീരുമാനം എടുത്തിട്ടാ വന്നത്.

ഒരുപാട് obstacles ഉണ്ട് എന്‍റെ മുന്‍പില്‍ ഇന്നും. obstacles-നെ ഒക്കെ കണ്ടില്ല എന്ന് നടിച്ച് കൊണ്ട് മുന്‍പോട്ടു നില്‍ക്കുന്നത്, എന്‍റെ  അച്ഛനും അമ്മയും അന്ന് ഒഴുക്കിയ കണ്ണുനീരിനു, ഞാന്‍ പ്രായശ്ചിത്തം ചെയ്യും എന്നുള്ള ഉറച്ച തീരുമാനത്തോടെയായിരുന്നു. ഇപ്പഴും അതെ. അന്ന് എന്‍റെ അച്ഛനും അമ്മയും ഒഴുക്കിയ കണ്ണുനീരിന്‍റെ, അതിനുള്ള  പ്രായശ്ചിത്തമായിട്ട് ഞാന്‍ ഒരുപാട് മാതാപിതാകളുടെ കണ്ണീരൊപ്പിയിട്ടുണ്ട്. ഈ 4 വര്‍ഷത്തിനിടക്ക്, 3-4 വര്‍ഷത്തിനിടക്ക്, ഒന്നും രണ്ടുമൊന്നുമല്ല ഒരുപാട്, ഒരുപാട്…, ഇപ്പോൾ തന്നെ ഇവിടെ എത്രയോ കുട്ടികളുണ്ട്‌. അവരുടെയൊക്കെ മാതാപിതാക്കളുടെ, അവരുടെയൊക്കെ കണ്ണീർ, എല്ലാവരുടെയും, എല്ലാവരെയും ശരിയുടെ ദിശയിലേക്ക്  കൊണ്ടുവരാൻ, വിളിക്കാൻ ഞാൻ മുന്നോട്ടുവന്നത് എന്‍റെ ജീവിതത്തിൽ അങ്ങനെ ഒരു സാഹചര്യം വന്നു പോയി എന്നുള്ളത് കൊണ്ട്, ഞാന്‍ അതിനെ പ്രാകുന്നതോന്നും ഇല്ല. ഓ എനിക്കങ്ങനത്തെ ഒരു അബദ്ധം പറ്റിപ്പോയല്ലോ, എന്നുള്ളത് ഞാന്‍ പ്രാകാൻ ആഗ്രഹിക്കുന്നില്ല. കാരണം അങ്ങനെ ഒന്ന് എന്‍റെ ജീവിതത്തിൽ വന്നതുകൊണ്ട്, ഇന്ന് എനിക്ക് മനോജ്‌ സാറിനെ അറിയാം. പ്രസ്ഥാനത്തെ അറിയാം. നിങ്ങളോരോരുത്തരേം അറിയാം. ഇവിടെ പഠിച്ചു പോയ കുട്ടികളെയും, അവരിലേക്കും ഈ ആശയങ്ങളൊക്കെ എത്തിക്കാനുള്ള ഒരു ഉദ്യമത്തിലേക്ക് എന്‍റെ ജീവിതം തന്നെ മുന്നോട്ട് വക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഇനിയും എവിടേം മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും, എവിടെ നമ്മുടെ സനാതന ധര്‍മ്മം…. സനാതന ധർമ്മത്തിൽ നിന്ന് അകന്നു പോകുന്നവർ ഉണ്ടെങ്കിൽ അവരെ തിരിച്ച് കൊണ്ട് വരുന്ന പ്രവര്‍ത്തനത്തിൽ മുന്നോട്ട് പോകാൻ തന്നെയാണ് എന്‍റെ ആഗ്രഹം. അതിന്  നിങ്ങളും എന്നോടൊപ്പം ഉണ്ടാവണം, എന്നോടൊപ്പം മാത്രമല്ല ഞങ്ങൾ എല്ലാരോടൊപ്പം ഉണ്ടാവണം എന്നാണ് ആഗ്രഹം. കൂടുതൽ ദീർഘിപ്പിക്കുന്നില്ല, ഇപ്പോൾ തന്നെ പലരുടെയും പ്രാക്ക് എനിക്ക് ഇവിടെ കേള്‍ക്കാം.

അപ്പോൾ ആകെ പറയാനുള്ളത് ഇനിയും തെറ്റിദ്ധാരണകൾ, നിങ്ങള്‍ക്ക് മുമ്പിൽ അവതരിപ്പിക്കപ്പെട്ട തെറ്റായ ആശയങ്ങൾ എല്ലാം തന്നെ അത്രക്കും ശക്തമാണെന്ന് എനിക്ക് അറിയാം. പെട്ടെന്ന് അതിൽനിന്ന് ഊരിപ്പോരുക എളുപ്പമല്ല. പക്ഷേ നിങ്ങളുടെ ഭാഗത്ത്‌ നിന്ന് ശ്രമമുണ്ടെങ്കിൽ മാത്രമേ, കേള്‍ക്കാനുള്ള ക്ഷമ അതുണ്ടെങ്കിൽ മാത്രമേ, ഇതൊക്കെ തിരിച്ചറിയാനുള്ള ആഗ്രഹം താല്‍പര്യം ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ ശരിയിലേക്ക്‌ വരാൻ സാധിക്കുകയുള്ളൂ എങ്ങനെയും.

മാക്ബത്ത് എന്ന് പറയുന്ന ഷേക്‌സ്‌പിയറിന്‍റെ ഒരു ഡ്രാമയുണ്ട്. മാക്ബത്ത് എന്ന് പറയുന്ന ഒരു കഥാപാത്രം, complete bloodshed ആണ് അദ്ദേഹത്തിന്‍റെ ജീവിതം. എങ്ങനെയും നശിച്ചു, ഇനിയങ്ങ്‌ നശിച്ച് നാറാണക്കല്ല് അങ്ങ് എടുത്തേക്കാം എന്നുള്ള രീതിയിലാണ് അദ്ദേഹം‍ പോയികൊണ്ടിരുന്നത്. അതുപോലെ ആവരുത് ഒരിക്കലും. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി വരാനുള്ള താല്‍പര്യവും ഉണ്ടാവണം. കൂടുതൽ നീട്ടുന്നില്ല. ഞാന്‍ മൈക്ക് കൈമാറുകയാണ്.

ഓം നമ: ശിവായ 

ഓം നമ: ശിവായ 

ഓം നമ: ശിവായ  

ലോകാ സമസ്താ സുഖിനോ ഭവന്തു

ലോകാ സമസ്താ സുഖിനോ ഭവന്തു

ലോകാ സമസ്താ സുഖിനോ ഭവന്തു

ഓം ശാന്തി ശാന്തി ശാന്തി:

*************************

support@sarayutrust.org