धर्मो रक्षति रक्षितः। Dharmo Raksati Raksitah.

Dharma protects those who protect it.

– Veda Vyas, Mahabharat

ഈശ്വരനാമങ്ങളുടെ വ്യാഖ്യാനം സത്യാർത്ഥപ്രകാശത്തിൽ


സോഴ്സ് – സത്യാർത്ഥപ്രകാശം, സ്വാമി ദയാനന്ദ സരസ്വതി.

‘അ, ഉ, മ് എന്നീ മൂന്ന് വർണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന ഓംകാരപദം ഈശ്വരന്റ് എല്ലാ നാമങ്ങളിലും വച്ച്, സർവ്വോത്തമമായിട്ടുള്ളതാകുന്നു. ഈ നാമധേയത്തിൽ പരമേശ്വരന്റെ അനേകം നാമങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഓംകാരത്തിന്റെ അവയവമായ അകാരം കൊണ്ട് വിരാട്, വിശ്വൻ, അഗ്നി മുതലായ പേരുകളേയും; ഉകാരം കൊണ്ട് ഹിരണ്യഗർഭൻ, വായു, തൈജസൻ തുടങ്ങിയ പേരുകളേയും; മകാരം കൊണ്ട് ഈശ്വരൻ, ആദിത്യൻ, പ്രാജ്ഞൻ മുതലായ പേരുകളേയും സംഗ്രഹിക്കുന്നു.

ഈ പറഞ്ഞ നാമങ്ങളെല്ലാം പ്രകരണങ്ങൾ അനുസരിച്ച് സർവ്വേശ്വരനെ തന്നെയാണ് കുറിക്കുന്നതെന്ന് വേദം മുതലായ സത്യശാസ്ത്രങ്ങളിൽ സ്പഷ്ടമായി വ്യാഖ്യാനിച്ചിട്ടുണ്ട്.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Featured Image credit – culturalindia.net

support@sarayutrust.org